കുതിര
ദു:ഖത്തിന്‍റെ കുതിര
ചിലപ്പോള്‍ പിന്‍കാലുയര്‍ത്തി
തൊഴിച്ചേക്കാം
പുറത്തിരുന്നു ചാട്ടവീശാന്‍ ശ്രമിച്ചവരെ
അതിനി അനുസരിച്ചെന്നു വരില്ല.
ഏതു മൃഗത്തിനും അതിനെ കെട്ടിയിടുന്നവരെ
അറിയാമെന്നായിട്ടുണ്ട്
മനുഷ്യരായിരുന്നു څഹാ കഷ്ടം!چ
എന്ന നിലയിലെത്തി
നില്പായിപോവുന്നത്.
ഇടവഴികളിലൂടെ മാത്രം നടത്തി ശീലിപ്പിച്ചവരെ
തിരിച്ചറിയാത്ത കുതിരകള്‍ പോലും വിരളം
ഒരു രാമന്‍റേയും അശ്വമേധങ്ങളില്‍
ബന്ധിക്കപ്പെടേണ്ട അവസ്ഥ അതിനുണ്ടായിരുന്നില്ല.
രാമനും കെട്ടഴിഞ്ഞു കറങ്ങുന്ന
ഒരു പമ്പരം മാത്രമാണ്.
വാലല്പം കറുപ്പോ വെളുപ്പോ ആയ
ആ കുതിരയുടെ നിറമെന്താണ്?
നാഗങ്ങള്‍ക്കു മാത്രമേ
അതിന്‍റെ പൊരുളറിയൂ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home