Sunday, August 6, 2017

വൈശാലി



ദില്ലിമെട്രോയിലെ
ഒരു സ്റ്റേഷനായി തിരിച്ചറിയും മുന്‍പ്
ഞാന്‍ വൈശാലിയെ
ഋശ്യസൃംഗനെ
(കൊടുമുടിയേറിയ ഋഷിയെ-അഗ്രജനെ)
കാത്തിരിക്കുന്ന ഒരു കുലസ്ത്രീയായി
പരിചയപ്പെട്ടിരുന്നു.
ഞാനാണെങ്കില്‍
എപ്പോഴും കള്ളിയങ്കാട്ടുനീലിയോടും
മറ്റ് യക്ഷികളോടുമൊപ്പം
നടന്നിരുന്നവനും.

പിന്നെ
ഇക്കുറി പരിചയപ്പെട്ടപ്പോള്‍
ഒന്നു പിടിച്ചു നോക്കിയേക്കാം
എന്നു വെച്ചു-
ഈ പഴം ആ കുലയലധികം ഇരുത്തി
ചീയിച്ചു കളയേണ്ട
എന്ന മട്ടില്‍.

അപ്പോഴുണ്ട്
വൈശാലി
അവളുടെ വിശാലതയില്‍
ഒരു വൃദ്ധനെ ഉപാസിച്ചുകൊണ്ട്
എന്നെ നോക്കിചിരിക്കുന്നു.
നീയിങ്ങനെ
ഒരു തുഞ്ചത്തുകയറി
ഇരുപ്പായിപ്പോവരുതേ മരുതാ
എന്ന നീലിയുടെ യുക്തിയില്‍!










0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home