Tuesday, September 18, 2018

കാക്കത്തൊള്ളായിരം


ബിനോയ്.പിജെ

കാക്കത്തൊള്ളായിരം കാക്കകള്‍
വന്നിട്ടു ഞങ്ങള്‍ക്കറിവീലീയക്കമെന്നാകിലും
കൊക്കുകള്‍ കൊണ്ടു പരസ്പരമുരുമ്മിയും
വൈദ്യുതക്കമ്പിയില്‍ വരിയായിരുന്നും
അക്കങ്ങളില്‍ ഞങ്ങള്‍ക്കുള്ളോരിടം തന്നെ
ശൂന്യതയ്ക്കെന്നുമിരിപ്പിടം കൂടിയും
പൂജ്യമല്ലാത്തതാം പൂജനീയസ്ഥലം
നീക്കിവെച്ചിട്ടുണ്ടു ഞങ്ങള്‍ക്കു മാത്രമായ്
മാനുഷ ബുദ്ധിയില്‍ വൈപരീത്യങ്ങളെ
എന്നുമൊളിപ്പിച്ചു വെക്കുമാ പാഴ്നിലം
കാക്കയ്ക്കതില്‍ കാര്യമൊന്നുമില്ലെങ്കിലും
പുച്ഛം, പരിഹാസം, അപരനിന്ദ
യിവ ഒത്തു മേളിക്കുമിടങ്ങളെ സ്വര്‍ഗ്ഗമായ്
തോന്നിക്കുമാളുകള്‍ ഒത്തു കളിക്കുന്ന മേളസ്ഥലങ്ങളില്‍
കൂടിനിന്നവര്‍ തട്ടിമൂളിക്കുന്ന
പാഴ് വാക്കു വേദമായ് വാഴ്ത്തപ്പെടുന്നേടം.
പൂജ്യത്തിനും മൂല്യമുണ്ടു
മറ്റൊന്നുമായ്ചേര്‍ന്നു നില്‍ക്കുമ്പോള്‍
څശൂന്യതകൂടിയും ശൂന്യമാക്കുന്നിവര്‍چ
ആഢ്യതകൊണ്ടു മൂഢമായ് തീര്‍ന്നൊരാ
ബുദ്ധിയില്‍ പത്തു പുത്തനുദിക്കുവാന്‍
വായകീറി വിളിക്കുന്നു ഞങ്ങളും
മൂല്യനിര്‍ണ്ണയമസാധ്യമായിരിക്കുന്ന
കാക്കത്തൊള്ളായിരം എന്നു നീയെണ്ണുമീ
യക്കമിങ്ങനെ കണ്ടെടുത്തീടുമ്പോള്‍!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home