സഭാരാജ് പശയും....
ചെറു ജീവിതങ്ങളിലെ
എളിയകുറ്റങ്ങളില്‍ പുതഞ്ഞ്
ഉപേക്ഷിക്കപ്പെട്ടവരും
ചിലപ്പോള്‍ കുറ്റവാളികളുമായ
അപരരുടെ പ്രവാചകനായിരുന്നു നീ.
പൊയ്കയില്‍ നിന്നകന്ന്
വെറുപ്പും ഭയവും മേഞ്ഞു നടന്നിരുന്ന ഇടങ്ങളില്‍
നീ നിന്‍റെ ഇടമുണ്ടാക്കി
കൂടുതല്‍ ഓരം ചേര്‍ന്ന്
മനുഷ്യനെ പിടിക്കുന്നവനായ മറ്റൊരു മുക്കുവന്‍.
രാഷ്ട്രത്തിന്‍റെ തലമൂത്ത പാതകങ്ങള്‍ക്കു കീഴില്‍
ചെറു മനുഷ്യരുടെ അതിജീവനത്തിനായുള്ള
ചെറു പാതകങ്ങളിലും ഒളിവു ജീവിതങ്ങളിലും
മുക്കട ഒരിടത്താവളം.
ഉപയോഗിക്കപ്പെട്ടു പോയവരോ
അറിയാതെ കുടുങ്ങിയവരോ
വഴിയടഞ്ഞു പോയവരോ ഒക്കെ ഇണചേരുന്ന ഇടം
യുദ്ധക്കൊതി മൂത്ത
സ്ഥാപനങ്ങളും മീമാംസകളും രാഷ്ട്രാധികാരവും
ചുടുചോരയ്ക്കു മീതെ വെളുപ്പണിഞ്ഞു നിന്നേടത്ത്
ചെറുത്തും ഒഴിവുകണ്ടും നിലനിന്നുപോന്ന
ഇരുണ്ടസൂര്യന്‍റെ ചക്രവാളത്തെ
അതോര്‍മ്മിപ്പിച്ചു.
അധികാരത്തിന്‍റെ ശരിതെറ്റുകള്‍ക്കപ്പുറത്ത്
ദൈവത്തിനൊരു വഴിയുണ്ടെന്ന വെളിച്ചവുമായി സഭാരാജ്
എന്ന മനുഷ്യന്‍
പകല്‍ മാന്യരും നാട്ടധികാരികളുമായ
ആളുകള്‍ക്കിടയില്‍
അല്‍പം മര്യാദവിട്ട ഒരു വഴി തെളിച്ചിട്ടു
വഴിനടപ്പു നിരോധിക്കപ്പെട്ടവരുടേതു തന്നെയായ ഒരു വഴി
വേഷഭൂഷകളും അങ്ക വാലുമുള്ള ഒരു വഴി.
ڇസഭാരാജ് പശയും.....
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home