ആരെ നിങ്ങള്‍ക്കാവശ്യം?
ഏതു ജീവിയും സമ സൃഷ്ടിയെന്നോര്‍മ്മിക്കുമ്പോള്‍
എങ്ങിനെ ചിലതിനെയാദ്യമെന്നോതീടും ഞാന്‍?
മത്സരിക്കുന്നോര്‍ക്കുള്ള മന്ത്രങ്ങളങ്ങിനെ
മര്‍ത്യരെ മേലുകീഴായ് തമ്മാമ്മില്‍ പിരിക്കുമ്പോള്‍
ആരു നിന്‍ കൂട്ടാളി, യാരെതിരാളി?
ചോദിക്കുന്നുണ്ടു ഞാനെന്നോടു നിത്യവും
കൂട്ടാളിയോടില്ലേ ചിലതെതിര്‍ക്കുവാന്‍
എതിരാളിയില്‍ കാണ്മതുമില്ലേ ചിലതെടുക്കുവാന്‍?
ശത്രുവെന്നല്ലാ; ചിലപ്പോള്‍ പ്രതിയോഗി,
ചിലപ്പോള്‍ കൂട്ടാളിയും, എന്നല്ലാതെങ്ങിനെ കാണാനാവും
മര്‍ത്യരെ, ഒന്നിനെ തെരഞ്ഞെടുത്തൊപ്പമാക്കിയാല്‍
പിന്നെയൊക്കേറ്റിനോടും നിശ്ചിതമകലം പാലിക്കുന്നോര്‍
കാമിക്കയില്ലീ വഴി- സത്യം തന്നെ,
യെങ്കിലുമുറയ്ക്കില്ലെന്‍ പാദമാ പ്രതിഷ്ഠപോല്എന്നോതുന്നുവാരോ,
ഞാനോ മൂകമായ് കേള്‍ക്കുന്നതും.
സ്നേഹമാണെനിക്കുള്ള മന്ത്രമെങ്കിലോ
പിന്നെ വിമര്‍ശം പാടില്ലെങ്കിലെങ്ങിനെ പുലരും നാം?
ആരെയിന്നൊഴിവാക്കാന്‍, മര്‍ത്യരില്‍
ആരെയും കൂട്ടി ഞാന്‍ പോകുവാന്‍
എന്‍ യാത്രകള്‍ ? തിട്ടമില്ലെെനിക്കതും
പൊട്ടനായ്പ്പോയീ ഞാനീ മത്സരമുഖത്തയ്യോ,
ബുദ്ധിമാനോതീടുന്ന കുറ്റവും ഞാനേല്‍ക്കുന്നു.
ക്ഷമചോദിക്കുന്നുമില്ല ഞാന്‍,
ന്യൂനമന്യൂനം നമ്മളൊക്കെയും
ആകയാല്‍ ചില ചിരികള്‍ തന്‍
നാട്ടുവൈദ്യവുമെനിക്കുണ്ട്
വേദന മാത്രം തിന്നും ജീവിതം ഭയാനകമതിനാല്‍
ചിലമ്പുന്നു കാലുകള്‍ ചിലപ്പോള്‍
വീണ്ടും വീണ്ടുമടഞ്ഞ വാതില്ക്കലും!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home