വെളുപ്പാന്‍കാലം
മുഷിഞ്ഞു പോയതെന്നു തോന്നിച്ച
പകല്‍ വെളിച്ചത്തെ
ഒരു അലക്കു യന്ത്രത്തിന്‍റെ നിഷ്കര്‍ഷയോടെ
കറക്കി വെളുപ്പിക്കുകയായിരുന്ന
ചന്ദ്രനെ നോക്കി കുട്ടി ഇരുന്നു.
ജാലകത്തിനു പുറത്തുള്ള ഈ കറുത്ത കര്‍ട്ടന്‍
നക്ഷത്രങ്ങൾ തയ്ച്ചു മോടിപിടിപ്പിച്ചതും ആണ്
അതിനെ വകഞ്ഞു വെക്കുക
ആരുടെ പണിയാണ്- സൂര്യന്‍റെയോ ചന്ദ്രന്‍റെയോ?
ഏതായാലും ചന്ദ്രന് ഒരു ഡ്രൈ വാഷിങ് കട
സ്വന്തമായുള്ളത് കുട്ടിക്കറിയാം.
ഭൂമിയുടെ അയല്‍ വാസിയാണ് ചന്ദ്രനെന്നും.
മഴയുള്ള ഒരു രാത്രിയില്‍
ഈ തിരശ്ശീല കഴുകി വിരിക്കുന്നത്
അവന്‍ കണ്ടതുമാണ്.
ഇന്നു കണ്ടപ്പോള്‍
ചന്ദ്രന്‍ പാതിമുഖമൊളിച്ച്
അവനെ നോക്കി.
രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവന്‍
നിങ്ങളുടെ രഹസ്യങ്ങളില്‍ പലതും
അറിഞ്ഞു പോകുന്നവവന്‍
ആയതിനാലാണോ അവന്‍ മിക്കവാറും ദിവസങ്ങളില്‍
മുഖത്തിന്‍റെ ഒരു പങ്കു മാത്രം വെളിയില്‍ കാട്ടുന്നത്?
സൂര്യനെപ്പോലെ തെളിഞ്ഞ മോറു കാട്ടാത്തത്?
ഒരു ഗ്രഹണമോ മഴമേഘമോ വരുമ്പോള്‍ മാത്രം
ഒന്നു മുഖം പൊത്തുന്ന സൂര്യനെപ്പപോലെ
നിങ്ങളെ എന്നിട്ടും അവനെന്താണു പൊള്ളിക്കാത്തത്?
ഇന്നലെ രാത്രി അലക്കി വിരിച്ച തിരശീലയെന്നോണം
ഒരു നാടക സീനിലെ പോലെ
അവന്‍ നിഷ്ക്രമിക്കുന്നത്?
അയയില്‍ ഉണങ്ങാനിട്ട ആ രംഗപടം
പ്രഭാതത്തിന്‍റെ ദൃശ്യം കാണിക്കുന്നു.
അല്‍പം വൈകിയ ചന്ദ്രന്‍
പോവും മുന്‍പ് സൂര്യനെ മുഖം കാണിക്കുന്നു.
പുലരിയെ വെളുപ്പിന്റെ കാലമാക്കുന്ന ആ ദ്വന്ദ ചിന്തയില്
നമ്മേ വീണ്ടും വീണ്ടും കൊണ്ടുപോയി കുരുക്കുന്നതാര് ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home