ശരി
ചിലപ്പോഴെല്ലാമൊന്നു
ശരിപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നു
ചിലപ്പോള്‍ വലിയ ശരികളാല്‍
വിഴുങ്ങപ്പെടാതെ ഒരു ചെറിയതെറ്റിനെ
നിവര്‍ത്തി നിര്‍ത്തുന്നു.
ഒരു ശരി അതിനെത്തന്നെ ശരിപ്പെടുത്തുന്നത്
എങ്ങിനെയെന്നു തിരയുന്നു
അതിരുകളില്‍ പാളി മറയുന്ന വ്യത്യാസത്തെ
തോണ്ടിയെടുക്കുന്നു.
ഉറപ്പുകളിലേക്കു സന്ദേഹത്തെ വഴിനടത്തുന്നു
സന്ദേഹത്തിലേക്ക് ഉറപ്പുകളേയും.
കലി ബാധിക്കാത്ത കാലങ്ങളുണ്ടെന്ന നുണയെ
ഒന്നു കിഴുക്കിവിടുന്നു.
പെന്‍ഡുലമില്ലാത്ത ഒരു നാഴികമണി
അതിന്‍റെ കറക്കങ്ങളെ ദൃശ്യപ്പെടുത്തുന്ന
കയ്യുകളെ അയച്ചുവിട്ടിട്ടെന്നോണം
പരസ്പരം മത്സരിക്കുന്ന സമയങ്ങളെ
തുറന്നു വിടുന്നു.
ദീര്‍ഘദൂര ഓട്ടക്കാരന്‍ സ്പ്രിന്‍ററോടെന്ന പോലെ
കടന്നു പോവുമ്പോള്‍ കൈവീശുന്നു..
ശരി തെറ്റുകള്‍ക്കപ്പുറമെന്തെന്ന്
ധമ്മപദയോടൊപ്പം സങ്കല്‍പിക്കുന്നു
എല്ലാം സാത്താനും ദൈവവും തമ്മില്‍
കണ്ടുമുട്ടും വരെ മാത്രം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home