MID-DAY
un-poet's page
Blog with writings by Benoy PJ
Friday, July 22, 2011
Tuesday, July 19, 2011
Saturday, July 16, 2011
Tuesday, July 12, 2011
പാറമേല്‍ പണിത വീട്
ബിനോയ്.പി .ജെ
പാറമേല്‍ വീണ വിത്തല്ലോ
കിളിര്ത്തു നില്ക്കുന്നു
പുല്ലിന് നാമ്പുകള്‍ നീട്ടി
പരിമിതമായ മണ്ണിനെ കൂട്ടിപ്പിടിച്ച്
ഒരു നീരുറവയെ ഓര്ത്തെടുക്കുന്നു.
ചുറ്റുപാടും ആര്ത്തു വളരുന്ന പടര്‍പ്പുകളില്‍ നിന്ന് തെറിച്ച
എന്തോ ഒന്ന് അതിലുമുണ്ട്
ഒരു കാറ്റ് അതിനെ വേരോടെ
പിഴുതു എറിഞ്ഞേക്കാംഎങ്കിലും .
പാറയുടെ വിള്ളലുകളിലെവിടെയോ
നനവുള്ള ഒരിടത്തേക്ക് അതൊരു വേരയച്ചിരുന്നു
അതവിടെ എത്തിയോ ?
ഒന്നും പറഞ്ഞുകൂടാ.
പാറമേല്‍ അവന് പണിത വീട്
എന്നതിനെ തിരുത്താമോ ?
അതല്ലാതെ അവനൊരു വീടില്ലല്ലോ.
ചായയുടെ നീളം അളക്കേണ്ടതെങ്ങനെ ?
ബിനോയ് .പി.ജെ.
എത്ര നീളമുണ്ട്
ഒരു ചായക്ക് ?
നീട്ടിയൊഴിക്കുന്ന ആളിന്റെ
ഇരു കൈകള്ക്കിടയിലെ സഞ്ചാരത്തിന്റെ
ദൂരങ്ങളോ?.
കുമാരനല്ലൂര്‍ വിട്ട്
ഏറ്റുമാനൂര്‍ എത്തും വരെയുള്ള
തീവണ്ടിയുടെ പാച്ചിലോ ?
എത്ര നീളമുണ്ട്
ഒരു ചായക്ക് ?
ദൂരം ചൂടുകൊണ്ട് അളക്കുന്ന
ഒരു കളിയിലെ കുട്ടികള്ക്കൊപ്പം
ഓടുമ്പോള്
ചായ തണുത്ത് തണുത്ത്
തീരുന്നു.
അച്ചുതണ്ട്
ബിനോയ് .പി. ജെ
ഞാന്‍ ഭൂമിയുടെ അച്ചുതണ്ട്
(സ്വര്ഗ്ഗത്തിന്റെതും മറ്റൊന്നല്ല )
ലോകം ഇങ്ങനെ എനിക്ക് ചുറ്റും
നിശ്ചിത അകലത്തില്‍ കറങ്ങുന്നത് കൊണ്ട്
ഞാന്‍ പൊതുവേ സന്തുഷ്ടനാണ്.
നരകത്തിന്റെ നെടുനായകത്വവും
എന്നില്‍ തന്നെ നിക്ഷിപ്തമാന്നെങ്കിലും
ഞാനത് സാത്താന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു
(അവനും ഒരു തൊഴില്രഹിതനല്ലേ ?)
ഞങ്ങള്‍ ഉള്‍പ്പെടുന്ന കള്ളനും പോലീസും കളി
ഇല്ലായിരുന്നു എങ്കില്‍ ജീവിതം
എത്ര വിരസമായിരുന്നേനെ !
ഈയിടെയായി എന്നെ ചുറ്റി കറങ്ങിനടക്കുന്നതില്
ഭൂമി അത്ര സന്തുഷ്ടയല്ല.
സ്വയം ഒരു അച്ചുതണ്ടാവാന്‍ വേണ്ട തണ്ട്
തനിക്കുമുന്ടെന്നാണ് അവള് പറയുന്നത്.
യുക്തിയുടെ അഭാവം തുറന്നുവിടുന്ന ഭൂതങ്ങള്
അവളെയും ബാധിച്ചതാവാം.
ഇതൊക്കെയാന്നെങ്കിലും
ഒരു അച്ചുതണ്ടായിരിക്കുക
അനയാസകരമല്ലെന്നു
ഞാന്‍ നിങ്ങളെ
ഓര്മ്മിപ്പിക്കേണ്ടതില്ലല്ലോ !
Monday, July 11, 2011
Saturday, July 9, 2011