Sunday, August 6, 2017

വേലി




അച്ചടിച്ചു വന്നപ്പോള്‍
പഴഞ്ചൊല്ല്
"വേളിതന്നെ വിളവു തിന്നുന്നു"
എന്നായിപ്പോയത്
ഗൃഹസ്ഥാശ്രമിയായ കാര്‍ന്നോരെ
ഇരുത്തി ചിന്തിപ്പിച്ചു.

അങ്ങിനെയാണത്രേ
അദ്ദേഹം വേലിക്കുപുറത്തു കടന്നത്
മൂന്നാമതും നാലാമതും
വെളിഞ്ചേമ്പ് കഴിച്ചതും.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home