Tuesday, January 29, 2019

മീശക്കണക്ക്


                                       





വാസ്തവത്തില്‍ എന്‍റെ മുഖം ശ്രീമതിയെ സംബന്ധിച്ചിടത്തോളം വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണെന്നു എനിക്കു മനസ്സിലായത് ഈയിടെയാണ്. താടിയും മീശയും ശരിയായ അളവിലും ഭംഗിയായും വെട്ടി നിര്‍ത്താത്തത് അലസതകൊണ്ടാണെന്നു അവള്‍ പറയാറുണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ക്ക് ഇത്ര ഗൗരവമുണ്ടാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല.

ڇതെക്കേതിലെ രഘൂത്തമന്‍റെ മീശ നോക്ക് മനുഷ്യാ, നിങ്ങടെ മോറുപോലെ കാടുകയറി പാമ്പും നരിയും ഇത്തിള്‍ക്കണ്ണിയും പിടിച്ചു കിടക്കലല്ല. സേവനവാരത്തിനല്ലാതേം ചെരച്ചതുകൊണ്ട് കേടൊന്നുമില്ലെന്നു മനസ്സിലാവാനെങ്കിലും അതൊന്നു കാണുന്നതു നല്ലതാ. മീശകണ്ടാലറിയാം ആളുടെ സ്വഭാവം. ദിലീപിനെ നോക്ക്. ആ മീശകണ്ടാലറിയാം നല്ല തറവാടിത്തമൊള്ള നടനാണെന്ന്. അല്ലാതെ ഒന്നു തെക്കോട്ടും മറ്റേതു വടക്കോട്ടുമായിട്ടു ഒരുതരം നാറ്റോമായിട്ടുള്ള കളിയൊന്നുമല്ല. ആ ഇതൊക്കെ ഇനി പറഞ്ഞിട്ടെന്താ, തോന്നണ്ടപ്പം തോന്നിയില്ലല്ലോ?ڈ

ڇഓ...ഓ.....ڈ

ڇമീശയില്ലെങ്കിലും കുഴപ്പമില്ല, ആ മിഥുന്‍ ചക്രവര്‍ത്തിയൊക്കെ എത്ര സുഖമായി ജീവിക്കുന്നു.ڈ

സാമാന്യം ചടച്ചതും താരതമ്യേന ഇരുണ്ടതുമായ എന്‍റെ മുഖത്ത് ദിലീപിന്‍റേതുപോലൊരു മീശ ചേരാനിടയില്ലെന്ന് അറിയാമെങ്കിലും, എന്‍റെ മേല്‍ച്ചുണ്ടിലെ മീശയുടെ അസമമായ വളര്‍ച്ച ബോദ്ധ്യമുണ്ടെങ്കിലും ഗാര്‍ഹിക സമതുലനത്തെ സംബന്ധിച്ച കാഴ്ചപ്പാടു പ്രകാരം ഇക്കാര്യത്തിലൊരു മേല്‍നടപടിയെന്ന നിലയ്ക്ക് ഞാന്‍ അയാളുടെ കുറേ സിനിമകള്‍ മെനക്കെട്ടിരുന്നു കണ്ടു. അസുഖകരമായകാര്യങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്യരുതെന്ന് ഗാന്ധിയദ്ദേഹം പറഞ്ഞത് ഒരു പ്രമാണമായി സ്വീകരിച്ചിട്ടുള്ളതുകൊണ്ട് ഇക്കാര്യത്തിലുള്ള എന്‍റെ അനുഭവം പ്രസ്താവനായോഗ്യമല്ല എന്നു മാത്രം ഇവിടെ ബോധിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമകളില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത് പലതരം മീശകളുമായാണെന്നും അവയുടെ ഒരു ആദര്‍ശഘടന കണ്ടെത്തണമെന്നുണ്ടെങ്കില്‍ കുറേക്കൂടി സങ്കീര്‍ണ്ണമായ വിശകലന സമ്പ്രദായങ്ങള്‍ ആവശ്യമാണെന്നും എനിക്കു ബോദ്ധ്യമായി.

മീശകളുടെ ഘടനയെക്കുറിച്ച് കാര്യമായ അവഗാഹമില്ലാതെ ഒരു മീശ വെച്ചുകൊണ്ടു നടക്കാനിടയായതില്‍ കുറച്ചൊരു കുറ്റബോധവുമുണ്ടായി എന്നു പറയാതെ വയ്യ. വിശ്വ പ്രശസ്ത മീശക്കാരുമായുള്ള ഒരു താരതമ്യത്തിനാണ് ഞാനാദ്യം മുതിര്‍ന്നത്. നീത്ഷെ, ഐന്‍സ്റ്റീന്‍, മാര്‍ക്കേസ് മുതല്‍പ്പേരുടേതുള്‍പ്പെടെ മീശകള്‍ ഈയുദ്ദേശത്തോടെ പരിശോധിക്കാനിടയായത് അടുത്തിടെയായി മുതലക്കൂപ്പു കുത്തിയിരുന്ന എന്‍റെ ആത്മാഭിമാനത്തെ കുറച്ചൊന്നുമല്ല വിജൃംഭിപ്പിച്ചത്. മഹാന്മാരുടെ പേരുകള്‍ ഇടയ്ക്കിടെ ഉച്ചരിച്ചുകൊണ്ടിരുന്നാല്‍ നമ്മളുടെ മഹത്വത്തിനും അല്പം വര്‍ദ്ധനവുണ്ടാവുമെന്നുള്ളത് സുവിദിതമാണല്ലോ? അബദ്ധത്തില്‍ പോലും ഒരു ഹിറ്റ്ലറുടെയോ സ്റ്റാലിന്‍റെയോ അദ്വാനിയുടെയോ മീശവെക്കാനിടയാവാഞ്ഞതില്‍ എനിക്കഭിമാനം തോന്നി. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍!! ഒരു മീശവെയ്ക്കുന്നതില്‍ ഇങ്ങനെയുള്ള ഏടാകൂടങ്ങളുണ്ടാവുമെന്ന് ആരു വിചാരിച്ചു!.

എന്‍റെ പ്രിയപ്പെട്ട പുരുഷ എഴുത്തുകാരായ ജയിംസ് ബാള്‍ഡ്വിന്‍, നികാനോര്‍ പാര്‍റ, ഇമ്മാനുവല്‍ ലെവിനാസ്, ബ്രഹ്ത്, കാല്‍വിനോ തുടങ്ങിയ പലരുടേയും ലഭ്യമായ ചിത്രങ്ങളില്‍ അവര്‍ക്ക് മീശ തന്നെ ഉണ്ടായിരുന്നില്ല, നാട്ടിലെ എഴുത്തുകാരില്‍ പട്ടത്തുവിളയും, സി.അയ്യപ്പനും, ബഷീറും, ജോസഫുമൊക്കെ മീശക്കാരായിരുന്നെങ്കിലും എഴുത്തല്ലാതെ അവരിലാരുടേയും മീശ എനിക്കത്ര സ്വീകാര്യമായി തോന്നിയതുമില്ല.
 ഏതുകാര്യമാണെങ്കിലും വേണ്ടത്ര പഠിച്ചുവേണം ചെയ്യാനെന്ന സ്കൂളിലെ മലയാളം മാഷായിരുന്ന മോസ്സസ് സാറിന്‍റെ ഉപദേശമായിരുന്നു എനിക്കു പഥ്യം. അതുകൊണ്ട് ഞാനെന്‍റെ സുഹൃത്തുക്കളുമായി മീശയെക്കുറിച്ച് പലപ്പോഴും ചര്‍ച്ചചെയ്തുതുടങ്ങി.
ڇഒരാട് ഒരിക്കലും അതിന്‍റെ പൂടയെക്കുറിച്ചു ആലോചിച്ച് സമയം കളയുന്നുണ്ടാവില്ല, മനുഷ്യരാണ് എപ്പോഴും ഒരുപ്രയോജനവുമില്ലാത്ത ഇത്തരം കാര്യങ്ങളാലോചിച്ച് നേരം കളയുക.ڈഎന്ന് സുരേഷ് പറഞ്ഞത് ഞാന്‍ കാര്യമായെടുത്തില്ല.
രവീന്ദ്രനാണ് ഒരുദിവസം മീശയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ചില വെബ്ബ്സൈറ്റുകളെക്കുറിച്ച് പറഞ്ഞത്. അവന്‍ നല്കിയ വെബ്ബ് അഡ്ഡ്രസ്സ് ഉപയോഗിച്ച് വിശദമായി സേര്‍ച്ചുചെയ്യുവാനായി ഞാന്‍ കംപ്യൂട്ടറിനു മുന്നിലിരുന്നു.


ڇസ്വന്തം മുഖമൊന്നു ചെരയ്ക്കാന്‍ നേരമില്ലാത്തപുള്ളി ദേ കംപ്യൂട്ടറിനു മുന്‍പിലിരുന്ന് ചെര പഠിക്കുന്നു.ڈ
അമ്മ പറഞ്ഞതു കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.
ജനാലയ്ക്കപ്പുറത്ത് തെളിഞ്ഞ നീലാകാശത്ത് വെണ്മേഘം ഒരു മീശയുടെ ആകൃതി പ്രാപിച്ചിട്ട് മെല്ലെ നീങ്ങിപ്പോയി.
ڇലോകത്തിനുമുഴുവന്‍ സ്വീകാര്യമായ ഒരൊറ്റ മീശയേയുള്ളൂ. അത് മീശയില്ലാത്ത അവസ്ഥയാണ്.ڈ എന്ന നാം വോണ്‍ പൈക്കെന്ന കൊറിയന്‍ എഴുത്തുകാരന്‍റെ അഭിപ്രായം ഏതാണ്ടു പതിനേഴുവയസ്സു വരെയുള്ള എന്‍റെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മേല്‍ച്ചുണ്ടില്‍ കുനുകുനുന്നനെ രോമങ്ങള്‍ പൊട്ടിമുളയ്ക്കുവാന്‍ തുടങ്ങിയ പതിനെട്ടാം വയസ്സിനപ്പുറത്തേക്ക് ഈ വാദം സ്വീകരിച്ചിരുന്നുവെങ്കില്‍ നിത്യേനയെന്നോണം എനിക്കു ക്ഷൗരം ചെയ്യാന്‍ അരമണിക്കൂറെങ്കിലും ചെലവഴിക്കേണ്ടതായി വന്നേനെ. ശരാശരി അരമണിക്കൂറ് വെച്ച് മുന്നൂറ്റിയറുപത്തഞ്ച് ദിവസവും ആകെ എനിക്കു കിട്ടാനിടയുള്ള പരമാവധി ആയുസ്സായ അറുപത് വര്‍ഷത്തില്‍ നിന്ന് മീശയില്ലാത്ത പതിനേഴുവര്‍ഷം കുറച്ചാല്‍ ബാക്കിവരുന്ന നാല്‍പത്തിയേഴുമായി ഗുണിച്ചാല്‍ കിട്ടുന്ന അത്രയും സമയം, അതായത് ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തിയേഴു മണിക്കൂറും മുപ്പതു മിനിറ്റും,  അതിനായി ചെലവഴിക്കേണ്ടതായി വന്നേനെ. ഹെന്‍റെയമ്മോ! എന്തൊരു നഷ്ടം.(ഞാന്‍ വെറുതേയിരുന്നും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായും ചെലവഴിക്കുന്ന സമയമെത്രയാണ് എന്ന ചോദ്യവുമായി എന്നെ നേരിടാന്‍ വരേണ്ട. ഓരോന്നിനും ഓരോ കാലമുണ്ടെന്നല്ലേ?)
മഹാന്മാരും അല്ലാത്തവരുമായ പലരും താടിവളര്‍ത്തിയതിനു പിന്നിലുള്ള രഹസ്യം ഈ കണക്കായിരുന്നു എന്ന് എന്‍റെ ശ്രീമതി എന്തുകൊണ്ട് ആലോചിക്കുന്നില്ല?. മുടിനീട്ടി വളര്‍ത്തിയിട്ടുള്ള ഒരുവളെന്ന നിലയ്ക്ക് എന്നോട് അനുഭാവപൂര്‍വ്വമുള്ള ഒരു സമീപനം സ്വീകരിക്കുവാന്‍ അവള്‍ക്കു ബാദ്ധ്യതയില്ലേ? അവള്‍ക്കു മീശയുണ്ടായിരുന്നെങ്കില്‍!.
തൊഴിലുകൊണ്ട് കണക്കപ്പിള്ളയാണെങ്കിലും ഇക്കാര്യത്തിലവള്‍ എന്‍റെ കണക്കൊന്നും സ്വീകരിക്കാനിടയില്ല.
കെന്‍ ഡികാപ്രിയോ എന്ന പ്രശസ്തനായ ബ്ളോഗറുടെ മാതൃകാ മീശകളെക്കുറിച്ചുള്ള വിശകലന മാതൃകയാണ് ഞാന്‍ അടുത്തതായി പരിഗണിച്ചത്. മീശകളെക്കുറിച്ചുള്ള ഒരു വസ്തുനിഷ്ഠ വിശകലനത്തിന് സഹായകമായ രീതിയില്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ ബ്ളോഗ്. എന്നാല്‍ ബ്ളോഗറുടെ ചില മുന്‍വിധികള്‍ ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമാണ്. രോമമില്ലാത്തതോ പറ്റെ വടിച്ചതോ ആയ മുഖങ്ങളൊന്നും ഈ ബ്ളോഗറുടെ പരിഗണനയില്‍ വരുന്നതേയില്ല. താടിവെച്ച ആളുകളേയും അയാള്‍ ഈ വിശകലനത്തില്‍ മേമ്പൊടിയ്ക്കല്ലാതെ കണക്കിലെടുക്കുന്നില്ല. മീശ..., മീശ മാത്രം!!. ലോകത്ത് മീശകളുടെ ആറുതരം ആദര്‍ശമാതൃകകളാണുള്ളതെന്നും മറ്റുള്ള മീശകളെല്ലാം ഇവയുടെ വിവിധ ചേരുവകളാണെന്നും ഘടനാവാദപരമായി സമര്‍ത്ഥിക്കുകയാണ് ഈ മീശകാര്യവിദഗ്ദ്ധന്‍. മാതൃകാ മീശകളെ കണ്ടെത്തുന്നതിനായി അയാള്‍ ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. മൂക്കിനു താഴെ മേല്‍ച്ചുണ്ട് വരെയുള്ള ഭാഗത്തിന്‍റെ വീതിയും മീശയുടെ വീതിയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയുള്ള സാര്‍വ്വദേശീയ മീശക്കണക്ക് (ഇന്‍റര്‍നാഷണല്‍ മസ്റ്റാഷ് ഇന്‍ഡെക്സ്).
2. മീശരോമങ്ങളുടെ ശരാശരി നീളവും കീഴ്ച്ചുണ്ടുമായുള്ള അതിന്‍റെ അകലവും വെച്ചു കണക്കാക്കപ്പെടുന്ന അരിപ്പ മീശക്കണക്ക് (മസ്റ്റാഷ് സീവ് ഇന്‍ഡെക്സ്).
3. മീശരോമങ്ങള്‍ മുഖത്തിന്‍റെ എത്രഭാഗം മൂടുന്നുണ്ട് എന്നതെ അടിസ്ഥാനപ്പെടുത്തിയുള്ള മീശ വിസ്തൃതിക്കണക്ക്.(മസ്റ്റാഷ് ഏരിയ ഇന്‍ഡെക്സ്).
4. മീശകളിലെ രോമസാന്ദ്രതയെ അടിസ്ഥാനമാക്കിയുള്ള മീശക്കനക്കണക്ക്(സെന്‍റിപ്പീഡ് മസ്റ്റാഷ് ഡെന്‍സിറ്റി ഇന്‍ഡെക്സ്).
ഈ നാല് വിശകലന പദ്ധതികളെ അടിസ്ഥാനമാക്കി വിവിധതരക്കാരായ 999 മീശക്കാരിലും ഒരു മീശ വടിച്ചയാളിലും നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം ആറു പ്രാഗ് മാതൃകകളനുസരിച്ചാണ് മീശകള്‍ നിലനില്ക്കുന്നത് എന്നു സിദ്ധാന്തിച്ചു. സാധാരണ ഭാഷയില്‍ അവ 1. കപ്പടാ മീശ,2. പഴുതാര മീശ, 3. അരിപ്പ മീശ, 4. മിഡില്‍ക്ലാസ്സ് മീശ, 5. കൗബോയ് മീശ, 6.ഹിറ്റ്ലര്‍ മീശ എന്നിവയാണ്.

സാല്‍വദോര്‍ ദാലിയുടെ മീശ ഇതുപ്രകാരം പഴുതാര മീശ, കൗബോയ് മീശ, കപ്പടാമീശ എന്നിവ ചേര്‍ന്നുണ്ടായതാണെന്ന് അദ്ദേഹം തെളിവുസഹിതം സമര്‍ത്ഥിച്ചു.
വിവാദവിഷയമായ എന്‍റെ മീശ അരിപ്പ മീശയും പഴുതാരമീശയും ഇടകലര്‍ന്നതാണെന്നും ദിലീപിന്‍റേത് ഒരു ലക്ഷണമൊത്ത മിഡില്‍ക്ലാസ്സ് മീശയാണെന്നും നിങ്ങള്‍ ഇതിനകം ഊഹിച്ചിരിക്കുമല്ലോ.


ഈ കണ്ടെത്തലുകള്‍ ഞാനെന്‍റ സുഹൃത്തായ സുകുമാരനോടു പറഞ്ഞുവെങ്കിലും അയാളീ ശാസ്ത്രീയ നിലപാടുകളില്‍ വലിയ കഥയുണ്ടെന്നു കരുതിയില്ല. സാധാരണക്കാര്‍ക്കിടയില്‍ ചിട്ടപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അനേകം മീശവഴക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അവയെയെല്ലാം ഈ സാമാന്യീകരണം ഉള്‍ക്കൊള്ളുന്നില്ലെന്നും മീശകളിലെ യഥാര്‍ത്ഥത്തിലുള്ള ബഹുലതയെ നേരിടാന്‍ കോപ്പില്ലാത്ത ഘടനാവാദചിന്ത കണ്ടെത്തിയ വ്യാജമറുപടിയാണ് മീശഘടനാശാസ്ത്രം എന്നുമായിരുന്നു അയാളുടെ വാദം. അതേതായാലും ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുവാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ശാസ്ത്രചിന്തയാണല്ലോ എന്‍റെ എക്കാലത്തേയും മികച്ച സമരായുധം.


എന്‍റെ ഗവേഷണത്വരയേയും നിഗമനങ്ങളേയും പൊതുവേ നിസ്സംഗതയോടെ കാണുന്ന ഭാര്യയുടെ മുന്നില്‍ ഈ വിഷയങ്ങളിലുള്ള എന്‍റെ പുതിയ പഠനഫലങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം പാര്‍ത്തിരിക്കെയാണ് ڇമീശയും ആരോഗ്യവുംچ എന്ന വിഷയത്തെക്കുറിച്ച് ഡോ.ചെസ്റ്റേര്‍ട്ടണ്‍ എന്ന ശ്വാസകോശരോഗവിദഗ്ദ്ധന്‍ ഒരു ശാസ്ത്രമാസികയില്‍ എഴുതിയ ലേഖനം ഞാന്‍ കാണാനിടയായത്. മുന്‍ ധാരണകളില്‍ നിന്നു വിരുദ്ധമായി മീശയുടെ കനമേറുന്നതിനനുസരിച്ച് ആളുകളില്‍ ശ്വാസകോശരോഗസാദ്ധ്യതകള്‍ കുറഞ്ഞുവരുന്നതായി മസാച്ചുസെറ്റ്സ് സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതായി ആ ലേഖനം ശക്തമായ തെളിവുകള്‍ നിരത്തി വാദിച്ചു.

മീശരോമങ്ങള്‍ ശ്വാസകോശത്തിലേക്കുള്ള അന്തരീക്ഷ മാലിന്യങ്ങളുടെ സുഗമമായ ഒഴുക്കിനെ തടയുന്നു എന്ന വസ്തുതയെങ്കിലും എന്‍റെ അരിപ്പ/പഴുതാര മീശയ്ക്ക് മിഡില്‍ക്ലാസ്സ് മീശയുടെ മേല്‍ ഒരു താത്കാലിക വിജയമെങ്കിലും നേടിത്തരും എന്ന പ്രതീക്ഷയിലാണ് ഞാനിപ്പോള്‍.


Monday, January 21, 2019

STRAIGHTER THAN STRAIGHTS



Sometimes
It is good to remember
That a gay person is much straighter
Than a straight (jacketed) person
And that a straight person
Could also be gay,
Something that the logic of categories
Tend to make us forget!


ഇക്കാറസ്-2



BENOY.P.J


മൂന്ന് നിലകളുള്ള ആ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ കുടുസ്സു മുറി. വാതിലിനടുത്ത് ഭിത്തിയോടു ചേര്‍ന്ന് ഒരു മേശ, കസേര. മേശപ്പുറത്ത് ഏതാനും ആനുകാലികങ്ങള്‍, ഒന്നു രണ്ടു പുസ്തകങ്ങള്‍, ആഷ്ട്രേ, വെള്ളം നിറച്ച കുപ്പി. ഉള്ളില്‍ നാലടിയോളം അകലത്തില്‍ ഇരു വശത്തായി ഭിത്തിയോട് ചേര്‍ന്ന് രണ്ടു കട്ടിലുകള്‍. ജനാലകളില്ലാത്ത മുറിയുടെ വാതില്‍ ആളുള്ളപ്പോള്‍ മിക്കവാറും തുറന്നു കിടക്കും. വാതിലിനെതിര്‍വശത്തെ ഭിത്തിയില്‍ അല്പം ഉയരത്തിലായി രണ്ടടി വീതിയും ഒന്നര അടി ഉയരവുമുള്ള ഒരു വെന്‍റലേഷനുള്ളത് പാതി ചില്ലിട്ടു മൂടിയ നിലയിലാണ്. മേശയുടെ മറ്റേ വശത്ത് അല്‍പം ഇടമുള്ളിടത്ത്  ഓറഞ്ചു നിറമുള്ള ഒരു ബക്കറ്റും നീല കപ്പും. ഒരു വശത്തെ ഭിത്തിയിലുറപ്പിച്ച ആണികളില്‍ തൂക്കിയിട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍. മേശയ്ക്കു മുകളലായി ഒരു ട്യൂബ് ലൈറ്റ്. വലതുവശത്തെ കട്ടിലിനടിയില്‍ ഒരു പച്ചയും കറുപ്പും ചായം പൂശിയ ട്രങ്ക് പെട്ടി. 


മുറിയില്‍ രണ്ടന്തേവാസികളാണുള്ളതെങ്കിലും അതലൊരാള്‍, ചെറുകിട ഉല്പന്നങ്ങള്‍ വീടുവീടാന്തിരം കയറിയിറങ്ങി വിറ്റഴിക്കുന്ന സെയില്‍സ്മാനായ ഉത്തമന്‍ അതരാവിലെ തന്നെ അടുത്ത പട്ടണത്തിലെ ഷോറൂമിലേക്ക് സാധനങ്ങള്‍ എടുക്കുവാനയി പോയിക്കഴിഞ്ഞു. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ ആ യാത്ര പതിവുള്ളതാണ്. പുലര്‍ച്ചെ ചെന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്കു തീര്‍ത്ത്, പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള ഡമോയ്ക്കു വേണ്ട വിവരങ്ങള്‍ മനസ്സിലാക്കി, പുതിയ സ്റ്റോക്കുമെടുത്ത് അയാള്‍ വില്‍പനയ്ക്കിറങ്ങും.

രണ്ടാമത്തെ അന്തേവാസി, ചെയര്‍മാന്‍ എന്നു വിളിക്കപ്പെടുന്ന ആള്‍ മദാലസനായി ഉറക്കമുണരുന്നു. അറുപതോടടുത്ത പ്രായമുള്ള, ഏതാണ്ട് ആറടി പൊക്കംതോന്നിക്കുന്ന,
ഇരുനിറമുള്ള, മെലിഞ്ഞ പ്രകൃതക്കാരനായ അയാളെ ആളുകള്‍ ചെയര്‍മാന്‍ എന്നു വിളിക്കാന്‍ തുടങ്ങിയത് വളരെക്കാലം മുന്‍പാണ്. അതിന്‍റെ കാര്യം എന്താണെന്ന് അധികം പേര്‍ക്കും അറിയല്ലെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍കുട്ടി  എന്ന വീട്ടുകാരിട്ട പേരിനേക്കാള്‍ കുറേയെല്ലാം സാദ്ധ്യത നല്‍കുന്ന ഒരു പേര് അതായതിനാലും കുറച്ചൊരു കുളൂസ് ആ പേര് നല്‍കുന്നതിനാലും അയാളും ഇപ്പോള്‍ സ്വന്തം പേര് പറയേണ്ട ഘട്ടങ്ങളില്‍ ആ പേരാണ് ഇപയോഗിക്കാറ്. ചിലരത് അയാള്‍ പണ്ടേതോ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആയിരുന്നതിനാലാണ് എന്നു കരുതുമ്പോള്‍ മറ്റു ചിലര്‍ അയള്‍ പണ്ട് "ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍" എന്ന് ഇവിടെ വാദിക്കുകയും അവിടെ ചെന്ന് ഗാങ് ഓഫ് ഫോറിനെ ഇറക്കിവിടാനുള്ള ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ഒരു സംഘത്തിന്‍റെ ഭാഗമായിരുന്നതിനാലാണെന്നും പറഞ്ഞു കേള്‍ക്കാറുണ്ട്.

അയാളെക്കുറിച്ചോര്‍മ്മ വരുമ്പോള്‍ തൊട്ടടുത്ത മുറിയിലെ അന്തേവാസിയായ തോമസ് എന്ന ഇന്‍റലിജന്‍സുകാരന്‍ ഗൊദാര്‍ദിന്‍റെ വിയത്നാം യുദ്ധത്തെക്കുറിച്ചുള്ള സിനിമയിലെ
പാട്ടിനു അയാള്‍ ചമച്ച മലയാളം പാരഡി അയാള്‍ കേള്‍ക്കാനായി ഉച്ചത്തില്‍ പാടും.

ഓ മാവോ മാവോ...
ഓ പ്ലാവോ മാവോ...

ഇന്‍റലിജന്‍സുകാരുടെ ചില്ലറ അടവുകള്‍ ചെയര്‍മാനും ഉള്ളതു കൊണ്ട് അയാള്‍ ڇഅപകടകാരിയായ വിപ്ലവകാരിയാണോڈ അതോ മിലിറ്ററി ഇന്‍റലിജന്‍സിലെ ഉദ്യോഗസ്ഥനാണോ എന്നറിയുക അല്‍പം വിഷമമായിരുന്നു. ഏതായാലും അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രവും മാസികയുമൊക്കെ അയാള്‍ കുറേക്കാലം വിതരണം ചെയ്തിരുന്നു എന്നതു നേരാണ്. മറ്റുള്ളവരെ തെറ്റദ്ധരിപ്പിക്കാന്‍ ഈ പരിവേഷങ്ങളൊക്കെ സഹായകമായിരുന്നു എങ്കിലും അവരെ പലനിലകളിലുള്ള കുടുക്കുകളില്‍ പെടുത്തി വേഗം തന്നെ ഒതുക്കിയെടുക്കാനായിരുന്നു അയള്‍ക്കു താല്‍പര്യം എന്നതു കൊണ്ട് അധികമാരും അയാളുടെ വിപ്ലവത്തെ പിന്‍തുണയ്ക്കുന്നവരായി ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ ഇടയില്‍ ڇഇറങ്ങി നിന്ന്ڈ (!!!) പ്രവര്‍ത്തിക്കുമ്പോഴും അവര്‍ക്കിടയില്‍ കുത്തിത്തിരിപ്പുകള്‍  ഉണ്ടാക്കിയെടുത്ത് അധികാര വിരുദ്ധ നിലപാടുകാരെ ഒറ്റപ്പെടുത്താനും സമൂഹത്തെക്കൊണ്ടു കടന്നാക്രമിക്കാനുമാണ് അയാള്‍ ശ്രമിക്കുന്നതെന്നു സാധാരണക്കാര്‍ കുറേയെല്ലാം അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു.

തോമസിന്‍റെ നോട്ടത്തില്‍ വല്ലപ്പോഴും മാത്രം പുറത്തിറങ്ങുന്ന അയാള്‍ മേശയ്ക്കു മുന്നില്‍ കസേരയില്‍ ദീര്‍ഘനേരം വെറുതെ കുത്തിയിരുന്നു നേടിയെടുത്തതാവണം ആ പേര്. അതാവും ആ പേരിങ്ങനെ ഉറയ്ക്കാനുള്ള കാരണം എന്ന് തോമസ് കൂട്ടുകാരന്‍ കുഞ്ഞുണ്ണിയോട് തമാശ പറയും. കുഞ്ഞുണ്ണി അത്യാവശ്യം കഞ്ചാവൊക്കെ പുകയ്ക്കും. സ്ഥലത്തെ ബാങ്കില്‍ ജോലി പ്യൂണാണ്. തോമസും അവനും സ്ഥലത്തെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമാണ്. തോമസ് ഇന്‍റലിജന്‍സില്‍ നിന്നാണെന്ന് മറ്റാര്‍ക്കും അറിയാമായിരുന്നില്ലെങ്കിലും ചെയര്‍മാന് അയാളെ സംശയമുണ്ടായിരുന്നു. ഇന്‍റലിജന്‍സിനുള്ളിലും പലതരം ശക്തികള്‍ ഉണ്ടായിരുന്നതിനാലും അവര്‍ തമ്മില്‍ ഉള്ളത് കൂട്ടായ്മയാണോ അതോ എതിര്‍പ്പു മാത്രമാണോ എന്നു നിര്‍ണ്ണയിക്കാനാവാത്ത തരത്തിലാണ് ഫോഴ്സിന്‍റെ സംഘാടനം എന്നതു കൊണ്ടും ഇക്കാര്യത്തില്‍ കുറച്ചൊരു സങ്കീര്‍ണ്ണത സ്വാഭാവികമായിരുന്നു താനും. അതേതായാലും കട്ടിലില്‍ കിടക്കുക, നടക്കുക തുടങ്ങി ഇതര കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും പേരിന് രൂപാന്തരം ഒന്നും സംഭവിക്കാതെ അദ്ദേഹം ചെയര്‍ മാന്‍ തന്നെയായി തുടര്‍ന്നു എന്നത് രസകരമായ വസ്തുതയാണ്.

സര്‍ക്കാരുദ്യോഗസ്ഥനാണെന്നും അടുത്ത പട്ടണത്തിലെ വാട്ടര്‍ വര്‍ക്സിലാണ് പണിയെന്നുമാണ് തോമസും പറയാറ്. ഇന്‍റലിജന്‍സും അധികാര ശ്രോതസ്സുകളും രാഷ്ട്രീയ മുന്നണികളും ഒക്കെത്തമ്മിലുള്ള സങ്കീര്‍ണ്ണ  ബന്ധങ്ങളാലോചിച്ചാല്‍ ചിലപ്പോള്‍ ഉറ്റകൂട്ടുകാരായി വേഷമിടുന്നവര്‍ കടുത്ത രാഷ്ട്രീയ ശത്രുക്കളായിരിക്കാമെന്നും  അകന്നു നില്‍ക്കുന്ന ചിലരൊക്കെ ബന്ധുക്കളാവാമെന്നും നിസ്സംശയം പറയാം.

കുഞ്ഞുണ്ണിയുടെ റേഡിയോയില്‍ നിന്നും ڇആദിദേവ നമസ്തുഭ്യം...ڈ എന്ന ശ്ശോകമുയര്‍ന്നപ്പോള്‍ കുളിമുറിയില്‍ നിന്ന് തോമസ് വിളിച്ചു ചോദിച്ചു.

ടോ കുഞ്ഞുണ്ണീ. തന്‍റെ ആദി ദേവന്‍ ഋഷഭനാഥന്‍ തന്നെയല്ലേ. അതോ വല്ല കൊങ്ങിണി സ്വാമിയാരുമാണോ?

അല്‍പം ചീത്തപ്പവനാ ഇവന്‍. ചിത്തത്തിലങ്ങനെ കാറ്റടിപ്പിച്ചു കുഴക്കുന്ന ഇനമല്ല. ബകാസുരന്‍റെ വംശക്കാരനാ. പോത്തിനെങ്ങിനാ കൊങ്ങിണി തന്തയാവുന്നത്?. അത്രയ്ക്കങ്ങു ചൈനീസും കണ്‍ഫ്യൂഷ്യനുമല്ല. ڇമഹിഷാസുരായ നമ:ڈ എന്നൊന്നു കീര്‍ത്തിക്കയേ വേണ്ടൂ...

ആ... അതാ നല്ലത്. അല്ലേല്‍ ഏമാന്മാരു ബന്ധുത്വത്തിനു വരും. പാട്ടുപാടി നടയടയ്ക്കുകേം ചെയ്യും. പാട്ടൊക്കെ കുറച്ചു തുറന്നിരുന്നോട്ടെ, അല്ലേ?

നന്നായി. ഉച്ചയ്ക്കാരു ചോറുമായി വരും?..

ചെയര്‍മാന്‍ എണീറ്റ് ڇആരെ നിങ്ങള്‍ക്കാവശ്യം... ആരെ നിങ്ങള്‍ക്കാവശ്യം, ആതിരാവിലെ..ڈ എന്ന പാട്ടുമായി മുറിക്കു പുറത്തുള്ള കക്കൂസിനു നേര്‍ക്കു നടന്നു. അയാള്‍ക്ക് അറുപതോടടുത്തു പ3ായം തോന്നും. തലനിറയെ ഉള്ള കോലന്‍മുടി പറ്റെ നരച്ചിട്ടില്ല. മലവിസര്‍ജ്ജനത്തിനുള്ള പ്രാഥമിക ഉപാധിയായ ബീഡിക്കു തീ കൊടുത്തിട്ട് അയാള്‍ കക്കൂസില്‍ കടന്നു കതകടച്ചു.

തനിക്കൊരു ബീഡി പുകയ്ക്കാതെ വെളിക്കിറങ്ങാനാവില്ല എന്നു പറയാറുള്ള ചെയര്‍മാന്‍റെ പോക്കു കാണുമ്പോള്‍ കുഞ്ഞുണ്മിക്കു ചിരി വരും. കക്കൂസിലിരുന്ന് രണ്ടറ്റവും പുകയുന്ന ചെയര്‍മാന്‍റെ ഉടലിനെക്കുറിച്ചോര്‍ത്താല്‍  തമാശയുണ്ട്. സ്വന്തം മലത്തെ പുകച്ചു പുറത്തു ചാടിക്കുക എന്ന ഏതാണ്ടു മുപ്പതു കൊല്ലം പഴക്കമുള്ള ആചാരം സമൃദ്ധമായി നിറവേറ്റിയിട്ട് അയാള്‍ കതകുതുറന്ന് പുറത്തു വന്നു. വാതില്‍ തുറന്നപ്പോള്‍ അയാള്‍ എണീറ്റു പോന്നയിടത്ത് ബീഡിപ്പുക ഒരു മേഘമെന്നോണം തങ്ങി നിന്നു. അയാള്‍ ക്ലോക്കില്‍ നോക്കി. ഏഴുമണിയാവാറായി.

പെയിന്‍റടിച്ചിട്ട് വര്‍ഷങ്ങളായ ആ കെട്ടിടത്തിലെ കുമ്മായമടര്‍ന്ന് ചെളിപിടിച്ച ഭിത്തിയില്‍ ഒരു പല്ലിയരുന്ന് വാല്‍ അല്പമൊന്നു വിചിത്രമായി വളച്ചു കൊണ്ട് കാഷ്ടിച്ചു. ചെയര്‍മാന്‍ മുറിയിലെത്തി കട്ടിലിലിരുന്നു. പിന്നെ റേസറെടുത്ത് നിത്യേന വിളക്കി  വെക്കുന്ന മുഖം ഒന്നു കൂടി ഷേവ് ചെയ്തു. പുതുതായിരുന്നതു കൊണ്ട് കണ്ണാടിയില്‍ അയാളുടെ മുഖം നന്നായി തെളിഞ്ഞു. ശ്രദ്ധാപൂര്‍വ്വം പരിചയിച്ച അശ്രദ്ധയുടെ ലക്ഷണങ്ങള്‍. അയാള്‍ തൃപ്തനായി.

മുറി പൂട്ടി അയാള്‍ പുറത്തിറങ്ങി. ചായകുടിക്കണം. ഒരു ചായക്കടയുള്ളത് അല്‍പം അകലെയാണ്. ഗോവണിയിറങ്ങി പുറത്തുവന്ന് അയാള്‍ മെല്ലെ തെരുവിലൂടെ നടന്നു. അല്‍പം മഞ്ഞുണ്‍ായിരുന്നതു കൊണ്ട് അതിനിടയിലൂടെ വന്ന സൂര്യരശ്മികള്‍ കെട്ടിടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ പതിഞ്ഞ് മെല്ലെ താഴോട്ടിഴഞ്ഞു തുടങ്ങിയിരുന്നു. പൂവുകള്‍ കൊഴിഞ്ഞു തീര്‍ന്ന തണല്‍ മരത്തില്‍ നിന്നും പൊഴിഞ്ഞുകിടന്ന ഒരു കായെടുത്ത് പൊട്ടിച്ച് അയാളതല്‍പം രുചിച്ചു. കുട്ടിക്കാലം മുതലേ അതയാളുടെ പതിവാണ്. ശര്‍ക്കരയോടടുത്ത അതിന്‍റെ മധുരം അല്‍പം നുണഞ്ഞിട്ട് അയാളതു വലിച്ചെറിഞ്ഞു.

നാലു തെരുവുകള്‍ക്കപ്പുറമാണ് ചായക്കട. റെയല്‍വേ സ്റ്റേഷനടുത്തു തന്നെ. സ്റ്റേഷനടുത്തെത്താറായപ്പോള്‍ ഒരിടവഴിയില്‍ നിന്ന് പത്തു വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി നിറയെ തൊങ്ങലുകളുള്ള പട്ടവുമായി ഒരു വീട്ടില്‍ നിന്നിറങ്ങി വന്നു. ഒപ്പം എതിര്‍വശത്തെ വീട്ടില്‍ നിന്നൊരു പെണ്‍കുട്ടിയും.

ഹായ് ചെയര്‍മാന്‍ അങ്കിള്‍...

ആണ്‍കുട്ടി അയാളുടെ നേരെ കൈവീശിക്കാണിച്ചു. മറുപടിക്കു കാത്തുനില്‍ക്കാതെ അവര്‍ ഒന്നിച്ച് പുറത്തുള്ള ഇരുമ്പു പിരിയന്‍ ഗോവണി വഴി അവള്‍ പാര്‍ക്കുന്ന നാലുനിലക്കെട്ടിടത്തിന്‍റെ ടെറസ്സിലേക്കു കയറിപ്പോയി. അയാള്‍ക്കു കൗതുകം തോന്നി. അല്പനേരം അയാള്‍ ആ ഗോവണിയുടെ ചുവട്ടില്‍ മുകളിലേക്കു തന്നെ നോക്കി നിന്നു. ഒരു ചെറിയ കാറ്റു വീശി. മഞ്ഞയും ചുവപ്പും നിറമുള്ള ആ പട്ടം കാറ്റു പിടിച്ച് ആകാശത്തേക്കുയര്‍ന്നു പൊന്തി. അയച്ചു വിടും തോറും അത് ഉയര്‍ന്നുയര്‍ന്നു പോയി. അപ്പുറത്തുമിപ്പുറത്തുമൊക്കെയുള്ള വീടുകളുടെ മുകപ്പുകളിലും പട്ടം പറത്തുന്ന കുട്ടികളുണ്ടായിരുന്നു.

അയാള്‍ക്കെന്തോ അവിടേക്കു കയറിച്ചെല്ലാനാണു തോന്നിയത്. അയാള്‍ മെല്ലെ ഗോവണി കയറി മുകളിലെ പാരപ്പെറ്റിനടുത്തെത്തിയപ്പോള്‍ ടെറസ്സിലേക്കു കയറാതെ കുട്ടികള്‍ രണ്ടാളും ചേര്‍ന്ന് മറുവശത്തേക്കു തിരിഞ്ഞുനിന്ന് പട്ടം പറത്തുന്നതു നോക്കി നിന്നു.മഞ്ഞയില്‍ ചെറിയ കറുത്ത പൂക്കളുള്ള ഷര്‍ട്ടും കാക്കി നിറമുള്ള ട്രൗസറുമായിരുന്നു പയ്യന്‍റെ വേഷം. പെണ്‍കുട്ടിയുടേത് കടുംനീല ഹാഫ് പാന്‍റും ഇളംനീല ടീ ഷര്‍ട്ടും.




എത്ര നേരം അങ്ങിനെ നിന്നുവെന്നറിയില്ല, പെട്ടെന്ന് കുറച്ചപ്പുറത്തു മാറിയുള്ള ഒരു ടെറസ്സില്‍ നിന്നും പട്ടം പറത്തുന്ന മറ്റൊരു കുട്ടിയുടെ പട്ടത്തിന്‍റെ നൂല്‍ അവരുടെ പട്ടം മുറിച്ചു വിട്ടു. അയ്യോ എന്നു നിലവിളിച്ചു കൊണ്ട് ആണ്‍കുട്ടി ടെറസ്സില്‍ പടഞ്ഞിരുന്നു. പെണ്‍കുട്ടി പട്ടം പറന്നു പറന്ന് താഴേക്കു വീഴുന്നത് നോക്കി നിന്നു. കാറ്റ് എതിര്‍ ദിശയിലായിരുന്നതിനാല്‍ പട്ടം ആ ടെറസ്സിനടുത്തേക്കു തന്നെയാണ് വന്നത്. കെട്ടിടത്തിനടുത്തു നിന്ന പുളിമരത്തിന്‍റെ ചില്ലയില്‍ നൂല്‍ കുരുങ്ങി അത് അല്‍പം ഉയരത്തില്‍ ടെറസ്സിനോടടുത്തു തൂങ്ങിക്കിടന്നു. കുട്ടികള്‍ക്കു കയ്യെത്തുന്നതിനുമപ്പുറത്തായിരുന്നു അത്.

പെണ്‍കുട്ടി പട്ടം പിടിച്ചെടുക്കാന്‍ വഴി തേടി ചുറ്റുപാടും പരതി. അപ്പോഴാണ് അവരുടെ നേരെ നോക്കി ഗോവണിയില്‍ തന്നെ നില്‍ക്കുകയായിരുന്ന അയാളെ കണ്ടത്. അവള്‍ അയാളുടെ നേര്‍ക്കു ചൂണ്ടിക്കൊണ്ട് അവനെ കുലുക്കി വിളിച്ചു. അവന്‍ തിരിഞ്ഞ് അയാളുടെ നേര്‍ക്കു നോക്കി. അയാളെ കണ്ടപ്പോള്‍ അവന്‍ എണീറ്റു പട്ടത്തിന്‍റെ നേരെ നോക്കിക്കൊണ്ടു അയാളോടു ചോദിച്ചു.



അങ്കിള്‍...ആ പട്ടമൊന്ന് എടുത്തു തരാമോ?

നോക്കാം, മോനേ...

ആ മൂലയിലായിരുന്നു കെട്ടിടത്തിനുള്ളില്‍ നിന്നും ടെറസ്സിലേക്കുള്ള കവാടം. തിണ്ടില്‍ കയറിനിന്ന് അതില്‍ പിടിച്ചു കൊണ്ട് കയ്യെത്തിച്ചാല്‍ വലിയ ബുദ്ധിമുട്ടു കൂടാതെ പട്ടം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം. അയാള്‍ ടെറസ്സിലേക്കു കയറി. ഒരു കമ്പുണ്ടായിരുന്നുവെങ്കില്‍ കാര്യം കുറേക്കൂടി  എളുപ്പമായേനെ.  അയാളുടെ ആവശ്യത്തിനുതകുന്ന വസ്തുക്കളൊന്നും അവിടെ കാണാഞ്ഞതു കൊണ്ട് അയാള്‍ ആ എടുപ്പില്‍ ഒരു കൈ പിടിച്ചു കൊണ്ട് ടെറസ്സിന്‍റെ ചുറ്റു മതിലിലേക്കു കയറി. തിണ്ടില്‍ നവര്‍ന്നു നിന്ന് അയാള്‍ മരത്തില്‍ കുരുങ്ങി താഴേക്കു നീണ്ടു കിടന്ന പട്ടത്തിനു നേര്‍ക്ക് കയ്യയച്ചു. ഒരു കാറ്റ് പട്ടത്തെ അല്പം പറത്തി ദൂരേക്കു കൊണ്ടു പോയിട്ട് തിരികെയെത്തിച്ചു. അയാള്‍ ഒന്നുകൂടി ശ്രദ്ധയോടെ നിലയുറപ്പിച്ചിട്ട് കൈ വീണ്ടും പട്ടത്തിനു നേര്‍ക്കു നീട്ടി.

ദീപൂ... നീയെവിടെയാ...നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ടെറസ്സില്‍ നിന്ന് പട്ടം പറത്തരുതെന്ന്. വല്ല അപകടവും വരുത്തി വെച്ചാല്‍..

ഒരു സ്ത്രീ ഉച്ചത്തില്‍ ശകാരിച്ചു കൊണ്ട് ഗോവണി വഴി മുകളിലേക്കു കയറി വന്നു. ഗോവണിയുടെ മുകളിലെത്തിയപ്പോള്‍ അപരിചിതനായ ഒരാള്‍ ടെറസ്സിന്‍റെ തിണ്ടില്‍ കയറി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവരുടെ വായ പൊളിഞ്ഞു പോയി.

ഇതാരാ.. എന്താ ഇവിടെ...

അയാള്‍ പിന്നിലേക്കു നോക്കിയില്ല. കയ്യെത്തിച്ച് പട്ടം പിടക്കുവാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്കു തല ചുറ്റുന്നതായി തോന്നി. ചെവിയില്‍ കാറ്രിന്‍റെ കൂടി വരുന്ന മൂളലോടെ താന്‍ താഴേക്കു പതിക്കുന്നതായും വീഴ്ചയുടെ വേഗം ക്രമാതീതമായി കൂടിവരുന്നതിനിടയില്‍ തന്നെ താന്‍ വായുവില്‍ ഒരു നിമിഷം പറന്നു നിന്നതായും അയാള്‍ക്കനുഭവപ്പെട്ടു. വീഴ്ചയ്ക്കും പറക്കലിനുമിടയിലെ ഒരു നിമിഷം.നാലാം നലയില്‍ നിന്നു വീണ് താഴെ തെരുവിലെ കല്ലു പാകിയ ഫുട്പാത്തില്‍ വീണു പതിഞ്ഞതു പോലെ. അയാള്‍ തല കുടഞ്ഞു കൊണ്ട് തന്‍റെ കണ്ണു തുറന്നു. ഭാഗ്യം. വീണിട്ടില്ല. അയാളുടെ നെറ്റിയിലും കവിളിലും വയര്‍പ്പു പൊടിഞ്ഞിരുന്നു. അയാള്‍ കെട്ടിടത്തിന്‍റെ മുകപ്പില്‍ പിടിച്ചു കൊണ്ട് താഴേക്കു നോക്കി.

താഴെ ഒരു ശരീരം വീണു കിടക്കുന്നതായി അയാള്‍ക്കു തോന്നി. ആരാണത്? അയാളെങ്ങിനെയാവും വീണത്. അയാള്‍ ഒന്നു കൂടി നോക്കി. ഒന്നല്ല, നിലംപറ്റിക്കിടക്കുന്ന ഒരു പാടു ശരീരങ്ങള്‍. ഇത്രയേറെപ്പേര്‍.. പറക്കാനുറച്ച് ചിറകു കുലുക്കിയ അനേകം പേര്‍. ഈയല്‍ ചിറകുകള്‍ പോലെ ഇങ്ങനെ..ദൈവമേ!..

റെയില്‍വേ സ്റ്റേഷനിലേക്കു പോവുന്ന തെരുവായിരുന്നു താഴെ. ഒരു കാര്‍ ഹോണ്‍ മുഴക്കിക്കൊണ്ട് അതിലെ കടന്നു പോയി. അതിന്‍റെ ഡ്രൈവര്‍ വഴിമുറിച്ചു കടക്കുകയായിരുന്ന കാല്‍നടപ്പുകാരനോട് ഉച്ചത്തിലെന്തോ വിളിച്ചു പറഞ്ഞു. ശബ്ദം കേട്ട് ഒരാള്‍ ഫുട്ട്പാത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. അയാള്‍ പുതച്ചിരുന്ന ഷാള്‍ തിരക്കനിടയില്‍ താഴേക്കു വീണു.

ഹൊ..ഭാഗ്യം. ഒന്നും സംഭവിച്ചിട്ടില്ല. അതാ വഴിയിലെ ഉറക്കക്കാരാണ്. അവര്‍ എഴുന്നേറ്റു തുടങ്ങിയിട്ടേയുള്ളൂ. അയാള്‍ സമാധാനത്തോടെ കണ്ണു പിന്‍വലിച്ചു.

ഒന്നു കൂടി കയ്യെത്തിച്ചപ്പോള്‍ പട്ടത്തിന്‍റെ ചരടില്‍ പിടികിട്ടി. അയാള്‍ അതും പിടിച്ചു കൊണ്ട് താഴേക്കിറങ്ങി. ടെറസ്സിലെത്തി നൂലില്‍ പിടിച്ചു വലിച്ച് അയാള്‍ വലിയ പ്രയാസം കൂടാതെ പട്ടം കൈക്കലാക്കി.

താങ്ക്യൂ അങ്കിള്‍!...

ദീപു വേഗം ഓടി വന്ന് അയാളുടെ കയ്യില്‍ നിന്നതു വാങ്ങി. അമ്മ പിന്നാലെയെത്തി അവനെ നിര്‍ബ്ബന്ധിച്ചു ഗോവണി വഴി ഉന്തിയുന്തി താഴേക്കു കൊണ്ടുപോയി. പെണ്‍കുട്ടിയും അവരുടെ പിന്നാലെ ഗോവണിയിറങ്ങി അപ്രത്യക്ഷയായി. അയാള്‍ ഒന്നു കൂടി താഴെ തെരുവിലേക്കു നോക്കി. നോക്കെത്താവുന്ന ദൂരത്തോളം നിലത്തു പറ്റിച്ചേര്‍ന്നു കിടക്കുന്ന ആ രൂപങ്ങളിലൊന്ന് താന്‍ തന്നെയാണോ എന്നയാള്‍ക്കു വീണ്ടും സംശയം തോന്നി.

മഹാരാജാ ഹോട്ടല്‍






നഗരത്തിലെ തിരക്കുകള്‍ നിറഞ്ഞ  ആ തെരുവില്‍, മുന്‍പൊരിക്കല്‍ കാമുകനായ ഭാസ്കരനോടൊപ്പം പോയ ആ റസ്റ്റോറണ്ടില്‍ കാത്തിരിക്കാനാണ് ഷിറാസ് അവളോട് പറഞ്ഞത്. എന്നാല്‍ നാലഞ്ചു വര്‍ഷത്തിനിടെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞതിനാലാവാം കുറേ അലഞ്ഞിട്ടും അവള്‍ക്ക് ആ ഹോട്ടല്‍ കണ്ടെത്താനായില്ല. മൂന്നു നാല് തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന് മടുത്തപ്പോള്‍ അടുത്തുകണ്ട ഒരു സര്‍ബത്തു കടയില്‍ നിന്ന് ഒരു എം.ഇ.എസ് കഴിച്ചേക്കാം എന്നു കരുതി സുനിത അവിടെ നിന്നു. കടയില്‍ സാമാന്യം തെരക്കുണ്ടായിരുന്നു. സര്‍ബത്ത് ഗ്ലാസ്സുകളിലേക്ക് നിരന്തരം ഐസുകട്ടകള്‍ ഒരു സ്പൂണ്‍ കൊണ്ട് തല്ലിപ്പൊട്ടിച്ചിട്ടുകൊണ്ടിരുന്ന അയാളുടെ കയ്യുടെ അവസ്ഥ അവളെ അല്പമോന്നു പരിഭ്രമിപ്പിക്കാതിരുന്നില്ല. മില്‍ക്ക് എഗ്ഗ് സര്‍ബത്ത് മൊത്താന്‍ തുടങ്ങിയപ്പോഴാണ് ഷിറാസ് അടുത്തെത്തി അവളെ തട്ടി വിളിച്ചത്.

സുനിതാ.....വന്നിട്ട് കുറച്ചു നേരമായോ?

ഞാന്‍ കുറേ നടന്നു. ആ റസ്റ്റോറണ്ട് കണ്ടെത്താനായില്ല. നന്നെ വിളിക്കാനൊരുങ്ങുകയായിരുന്നു.

സുനിതയ്ക്കു നാല്പത്തിയഞ്ചോളം വയസ്സു പ്രായം വരും. മുടി കാര്യമായി നരച്ചിട്ടില്ല. ഷിറാസിന് മുപ്പതും. അവര്‍ രണ്ടാളും അടുത്ത പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. കുറേക്കാലം മുന്‍പ് അവടെ വച്ച് കണ്ടുമുട്ടിയവര്‍. ഭാസ്കരന്‍റെ സുഹൃത്തായിരുന്നു അവന്‍. ഭാസ്കരനെ അവള്‍ കണ്ടിട്ടൊരുപാടായി. അവര്‍ കുറേക്കാലം ഒന്നിച്ചു നടന്നു. പിന്നെ പിരിഞ്ഞ് രണ്ടു വഴിക്കായി. ഒന്നിച്ചു കുറേക്കാലം നടക്കുന്നവര്‍ക്കിടയില്‍ പലപ്പോഴും ഉടലെടുക്കാറുള്ള ചെറിയ അസ്വസ്ഥതകള്‍ തീര്‍ത്തും ഒഴിഞ്ഞു മാറാത്തതുകൊണ്ട് ഇപ്പോള്‍ കാര്യമായ അടുപ്പമില്ല.

ഓ... ഓര്‍മ്മയുണ്ടാവും എന്നു ഞാന്‍ കരുതി. ശരിയാണ്. അല്പം പരിചയമില്ലാതെ കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

ഞാനൊരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂ. അതും നാലഞ്ചു കൊല്ലം മുന്‍പ്. വഴിയൊക്കെ കുറേ മാറി. അതാവും. നിനക്ക് സര്‍ബത് വേണോ?

വേണ്ട. അവിടുന്നു ചായ കുടിക്കാം.

അവള്‍ കടക്കാരനു പേഴ്സ് തുറന്ന് പൈസയെടുത്തു കൊടുത്തിട്ട് അവനോടൊപ്പം നടന്നു. ഏതാണ്ടു നാല്പതു വാര അകലെയുള്ള ഓടിട്ട ഒരു രണ്ടുനില കെട്ടിടത്തിനു മുന്നില്‍ അവന്‍ നിന്നു. അവള്‍ക്ക് ആ സ്ഥലം ഓര്‍മ്മവന്നു. ചെറിയ മാറ്റങ്ങളേ അതിനുള്ളൂ.

ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
മുകളിലത്തെ നിലയിലെ ഭിത്തിയിലുറപ്പിച്ച അല്‍പം ചെളിപുരണ്ട വെളുത്ത ബോര്‍ഡ്. അതില്‍ എമ്പോസ് ചെയ്ത ചുവന്ന ലിപികളില്‍ ڇമഹാരാജാ ഹോട്ടല്‍ڈ എന്നെഴുതിയത് അവള്‍ ശ്രദ്ധിച്ചു.

ഞാനതു കണ്ടതേയില്ല. മുകളിലേക്കുള്ള ആ ഗോവണിയായിരുന്നു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന അടയാളം.

അതിപ്പോള്‍ കുറേക്കൂടി മറഞ്ഞിരിക്കുന്നു. താഴത്തെ നിലയിലെ ബേക്കറിയിലെ ബിസ്കറ്റുകളും പലഹാരങ്ങളും നിറഞ്ഞ കുപ്പിഭരണികള്‍ക്കു പിന്നില്‍ ആ ഗോവണി പുറത്തുനിന്നു നോക്കിയാല്‍ കാണാന്‍ ബുദ്ധിമുട്ടാണ്. മുകളിലേക്കു കയറാന്‍ ഒരു വഴിയുമില്ലാത്ത ഒരു ദുര്‍ഗ്ഗം പോലെ അതു കാണപ്പെട്ടു. ഇടത്തരക്കാരോ താണവരുമാനക്കാരോ മാത്രം പോകാനിടയുള്ള ഒരു ചെറിയ സ്ഥലം.

അവര്‍ താഴത്തെ നിലയിലെ ഭരണികളും പലഹാരങ്ങള്‍ നിറഞ്ഞ അലമാരകളുമുള്ള ബേക്കറി.ലൂടെ കടന്ന് അല്പം കീഴ്ക്കാംതൂക്കായ ഗോവണി കയറി മുകളിലെത്തി. അല്പം നീണ്ട മുറിയുടെ ഇരു വശത്തുമായി നിരത്തിയിട്ട എട്ടോളം മേശകളും അവയ്ക്കു പിന്നില്‍ കസേരകളും ബഞ്ചുകളും ഒരു വശത്തായി ഭക്ഷ്യവസ്തുക്കള്‍ വെക്കുന്ന ഒരു ചില്ലലമാരയും ഒരു വാഷ്ബേസിനുമൊഴിച്ചാല്‍ ആ മുറിയില്‍ വേറെ വസ്തുക്കള്‍ അധികമൊന്നും ഇല്ലായിരുന്നു. സൈഡിലെ നീലപേന്‍റടിച്ച നാലു പാളിയുള്ള ചെറയ ജനാലകളുടെ കീഴ്പ്പാളികള്‍ അടഞ്ഞു കിടന്നു. കനത്ത ഭാരം തോന്നിക്കുന്ന സാമാന്യത്തലേറെ വലിപ്പമുള്ള രണ്ടു പങ്കകള്‍ മെല്ലെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. പണ്ടൊക്കെ രാഷ്ട്രീയപ്രവര്‍ത്തകരുടേയും ചെറുകിട പണിക്കാരുടേയും ലാവണമായരുന്ന ആ സ്ഥലം വളരെക്കാലമായി തിരക്കുകുറഞ്ഞ ഒരാഹാരശാലയാണ്.

അവര്‍ കടന്നു ചെല്ലുമ്പോള്‍ ഒരു മൂലയില്‍ പത്തുവയസ്സു തോന്നിക്കുന്ന ഒരു കുട്ടിയോടൊപ്പം ഇരിക്കുന്ന അറുപതു വയസ്സു കഴിഞ്ഞ മനുഷ്യനും  അല്പം അകലെ  മാറി മസാല ദോശ കഴിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വൃദ്ധനും ആയിരുന്നു കടക്കാരനെ കൂടാതെ അവിടെ ആകെയുണ്ടായിരുന്നത്. കടക്കാരന്‍ വാതിലിനപ്പുറത്തെ ചെറിയ മുറിയില്‍ പാത്രങ്ങള്‍ കഴുകുന്ന തിരക്കിലായരുന്നു. കുട്ടിയോടൊപ്പമിരുന്ന ആള്‍ അവന്‍ ഉഴുന്നുവട കഴിക്കുന്നത് നോക്കിക്കൊണ്ട് ഒരു സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു. അയാളുടെ അടുത്ത് മേശമേല്‍ ഇരുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പിയില്‍ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. വെളുത്ത മാര്‍ബിള്‍ കൊണ്ടുള്ള മുകള്‍ഭാഗമുള്ളവയായിരുന്നു മേശകള്‍. വൃദ്ധന്‍ ഇരുന്നതിനെതിര്‍ ഭാഗത്തുള്ള മേശയ്ക്കുപിന്നില്‍ കസാല വലിച്ചിട്ട് അവര്‍ ഇരുന്നു.

ജനലുകള്‍ക്കിടയിലെ ഭിത്തിയില്‍ ഇരുഭാഗത്തുമായി ആറു നീളന്‍ കണ്ണാടികള്‍ ഉറപ്പിച്ചിരുന്നു. ജനാലയിലൂടെ ഇടയ്ക്കിടെ കടന്നു വന്ന കാറ്റ് അവരുടെ മുഖത്തുതട്ടി. കുട്ടിയും മറ്റുമിരുന്ന മേശയ്ക്കെതിരായുള്ള കണ്ണാടിയില്‍ പതിഞ്ഞ അവരുടെ രൂപം അല്‍പ നേരം ശ്രദ്ധിച്ചിട്ട് സുനിത ഷിറാസനെ നോക്കി. വളരെക്കാലമായി കണ്ടിട്ടെങ്കിലും അവനോടെന്താണു സംസാരിക്കേണ്ടതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഷിറാസും മറ്റെന്തോ ചിന്തയില്‍ ലയിച്ചിരിക്കുകയായിരുന്നു.  ഒരു മഞ്ഞ ബള്‍ബ് എരിഞ്ഞുകൊണ്ടിരുന്ന അകത്തെ മുറിക്കുള്ളില്‍ നിന്നും സ്റ്റൗവ്വിലെ തീ എരിയുന്ന ശബ്ദം കേള്‍ക്കാം.

സുനിത എണീറ്റു കൈകഴുകി വന്ന് സീറ്റിലിിരുന്നു. എതിര്‍വശത്തെ വൃദ്ധനെ മറികടന്നു പോരുമ്പോള്‍ അയാളുടെ ശോഷിച്ച കൈകളിലെ നേരിയ വിറയല്‍ അവള്‍ ശ്രദ്ധിച്ചു. അയാള്‍ കാപ്പി കുടി കഴിഞ്ഞ് ഒരു ബീഡിക്കു തീ കൊളുത്തി.

പൊക്കം കുറഞ്ഞ് നീല കള്ളിമുണ്ടും ഇളം നീല ഷര്‍ട്ടും ധരിച്ച കഷണ്ടിക്കാരന്‍ സപ്ലയര്‍ ഗോവണി വഴി ഒരു സ്റ്റീല്‍ ബക്കറ്റില്‍ സാമ്പാറുമായി കയറി വന്നു. സാമ്പാര്‍ പാത്രം മേശമേല്‍ വെച്ച് അയാള്‍ അവരുടെ നേര്‍ക്കു നോക്കി.

എന്തു വേണം?

എനിക്കൊരു പൊറോട്ടയും മീന്‍ കറിയും. നിനക്കോ?

സുനിത ഷിറാസിനെ നോക്കി.

എനിക്കൊരു ചായയും പഴം പൊരിയും.

കസേരയിലിരുന്നിട്ടും അവര്‍ തമ്മില്‍ കാര്യമായൊന്നും സമസാരച്ചിരുന്നില്ല.ഓര്‍ഡര്‍ കൊടുത്തിട്ട് സുനിത അവനെ നോക്കി.

നിന്‍റെ ജോലിയൊക്കെ എങ്ങനെ പോകുന്നു?

ആ.. അതങ്ങിനാ. ജോലിയല്ലേ? വിരസമാ. പിന്നെ കുറച്ചു പണം കിട്ടും. നേരം കൊല്ലണോര്‍ക്ക് നല്ലതാ.

നിനക്കും കൊല്ലാനിപ്പോ ധാരാളം നേരമുണ്ട്, അല്ലേ?

ആളെക്കൊല്ലുന്നില്ലല്ലോ, നേരമല്ലേ...കുറച്ചു ഞാനും കൊന്നേക്കാം.

കൊല്ലപ്പെട്ട നേരത്തിന്‍റെ ഒരു കൂനയാണല്ലോ ചിലപ്പോള്‍ ജീവിതം. അവളോര്‍ത്തു. സപ്ലയര്‍ അവരെ കടന്ന് കുശിനി മുറിയലേക്കു പോയി. തിരിച്ചു വന്ന് അയാള്‍ കുട്ടിയുമൊത്തിരുന്ന മനുഷ്യന് ബില്ലെഴുതിക്കൊടുത്തു. അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ അയാളുടെ നിഴല്‍ കണ്ണാടിയില്‍ പതിയാതെയിരുന്നത് അവള്‍ ശ്രദ്ധിച്ചു. അതെന്താവും അങ്ങിനെ?

പോകാം?

കുട്ടിയോടൊപ്പമുള്ളയാള്‍ അവനോടു തിരക്കി. കൈകഴുകി പണമെണ്ണിക്കൊടുത്ത് അവര്‍ ഗോവണിയിറങ്ങി അപ്രത്യക്ഷരായി. ബീഡി പുകച്ചു കൊണ്ടിരുന്ന വൃദ്ധനും മെല്ലെയെഴുന്നേറ്റു. അവള്‍ വീണ്ടും ദവാസ്വപ്നത്തില്‍ മുഴുകി.

ടിംബനാരോയെക്കുറിച്ചു ഞാനെന്തു പറയാനാണ്. അയാളെന്‍റെ അപ്പനൊന്നുമല്ലല്ലോ!.

നീ നിന്‍റെ അപ്പനെക്കുറിച്ചല്ലാതെ വേറൊന്നും പറയില്ല? അതിപ്പോഴും ആയുഷ്മാന്‍ തന്നെയല്ലേ? നീയിനി അങ്ങേരെ മാറ്റിയെടുക്കുകയോ മറ്റോ?

പഴക്കം ചെന്ന ഏതോ സംഭാഷണശകലങ്ങള്‍ തനിക്കു ചുറ്റും വട്ടം ചുറ്റുന്നതവളറിഞ്ഞു.
പങ്കയില്‍ തട്ടി ഒരു വണ്ട് മുറിയുടെ നിലത്തു വീണ് കിടന്നു കറങ്ങി.

അടുത്തു നില്‍ക്കുന്നവരെ കടന്നാക്രമിക്കലാ ഓന്‍റെ പണി തന്നെ. ഓനൊക്കെ വേണ്ടി തല്ലും പിടീം ണ്ടാക്കാന്‍ നമ്മളു നടന്നാ മ്മക്കെന്തു കിട്ടാനാ? ഏമാന്മാരെയൊന്നും തൊടാന്‍ പോലും കിട്ട്വേമില്ല.

അതിനവര്‍ നിന്നു തന്നിട്ടു വേണ്ടേ?

കൃഷ്ണന്‍റെ തേരോട്ടാനൊന്നും എന്നെ കിട്ടൂല. ഓനൊക്കെ വേണോങ്കി മ്മളെ പിടിച്ചുരുട്ടും. ശവവണ്ടി വലിപ്പിക്കും. അല്ലാതെന്താ?

നീയെന്താ ഇങ്ങനെ മൊയന്തായിട്ടിരിക്കിണെ? മൂപ്പരു പണ്ടാരടങ്ങിയോ?

കമ്പനീല് ലോക്കൗട്ടാ. പണിയൊന്നുമില്ല.

ലോക്കൗട്ടും ലോക്കലൗട്ടും...

ഞാനൊരല്പം ബംഗാളിയാ. ബീഹാറുകാരന്‍ ബംഗാളിയാണെന്നേയുള്ളൂ...നമ്മളു പണ്ടേ ഔട്ടാ.

ദേ.. അച്ചു കടപ്പുറത്തുണ്ടെന്നാ പറഞ്ഞേ. ആസ്പത്രീല്‍ അയാളുടെയാരോ കിടപ്പുണ്ടത്രേ...

ഞാനാണെങ്കല്‍ കുളിച്ചിട്ടു രണ്ടീസമായി..

ചെരവനാക്കു പോലെയാ ഓന്‍റെ നാക്കേ. നല്ല അരം. കൊണ്ടാല്‍ ചോര പൊടിയും. വല്ല തേങ്ങായും ചെരണ്ടട്ടെ. മ്മടടുത്തു വേണ്ട...

ലേശം നാടകം കൂടുതലാ ഓന്. ഇമ്മാതിരി നാടകം ഒരു നാടകത്തിപ്പോലും കാണാന്‍ പറ്റില്ലാട്ടോ.

കണാരേട്ടനൊരു ഉള്ളി വട. എനിക്കൊരു പത്തിരീം രണ്ടു കട്ടന്‍ ചായേം.

മധുരം പാടുണ്ടോ എന്തോ? 

അല്പമൊന്നു പാടിക്കോ. അതാ നല്ലത്.

ഓര്‍മ്മകളു ചേര്‍ത്തിട്ടോ അതോ? 

അല്ല, നീയിന്നു പോയില്ലേ?

ഓാ...

കൊറേ നത്തലാ കിട്ടീതേ. ചെലരതിന് തമിംഗലത്തിന്‍റെ വലിപ്പമുണ്ടോന്നാ നോക്കിയതേ..മ്മളാണെ ഇജ്ജന്മത്തൊരു തിമിംഗലത്തെ പിടിച്ചതുമില്ല. തിമിംഗലമങ്ങിനാ, അല്ലേ? മൂക്കീന്നു വാട്ടര്‍ വര്‍ക്സുമായി. ഫൗണ്ടനിലും ഫൗണ്ടേഷനിലുമൊക്കെയാ അങ്ങേരുടെ കളി. ഏതു ചൂണ്ടേലാപ്പോ മൂപ്പരെ പിടിക്കാന്‍ പറ്റ്വാ? തന്തേടെ ക്രേനോ മറ്റോ ഇടേണ്ടി വരും...

ഏതു മംഗലത്തെയാണോ ആ തിമിംഗലം?

ഇന്‍റലിജന്‍സാ മാഷേ. അയിന്‍റെ വെവരക്കേടെല്ലാമുണ്ട്. 

വഞ്ചകമ്മാരാ. എഴുതിക്കൊടുത്ത് തടിതപ്പും. 

മൂപ്പര്‍ക്കു പണ്ടേ മാമാങ്കം നടത്തലാ പണി. ചാവേറിനു മ്മളെപ്പോലുള്ളോരും...വെട്ടിച്ചാവണേനെ തിന്നാനാരിക്കും. 

കണ്ണനാരാ മോന്‍.അല്പം വറുത്തുകിട്ടിയാല്‍ അതാ പ്രിയം. അതനാ പോര് വിളിയൊക്കെ. നമ്മളല്പം മൈല്‍ഡാ. കോഴീം പോത്തുമൊക്കെയേ പരചയിച്ചുള്ളൂ. മുറജപം പതിവില്ല.

പരിചയത്തിലൊരു പരിചയൊണ്ടു കേട്ടോ.

ജ്ജാ മോറൊന്നു വെളക്കി വെക്കെന്‍റെ ചെക്കാ. വല്ല മനുഷ്യേരുടേം മുന്നിലോട്ട് പോണതല്ലേ...

ഓരിപ്പം എന്നെ കല്ല്യാണാലോചിക്കാനാ വരുന്നത്?

ശെയ്ത്താനിന്നലെ ഷേവു ചെയ്യിക്കാന്‍ കടേല് വന്നിരുന്നു. രണ്ടു തേറ്റായുള്ളതോണ്ടു ചെരയ്ക്കാനല്പം പാടാ.

എണീറ്റു പോകുമ്പം മൂക്കിവെക്കാനല്‍പം പഞ്ഞീംകൂടി കൊടുത്താളീ. ആ റേസറു മൊത്തം തുരുമ്പാ.

ജീവിക്കാനുള്ള കച്ചിത്തുരുമ്പാ മോനേ. അന്‍റപ്പനുപയാഗിച്ചതു തന്നെയാ. ഞാനായിട്ടതു മാറ്റയില്ലെന്നേ ഉള്ളൂ. നാട്ടുകാര്‍ക്കേതിനും ഇത്തിരി പാരമ്പര്യം വേണോന്നാ...പിന്നിപ്പം പണ്ടേപ്പോലെ ഏതു കക്ഷിയായാലും നമ്മളു കക്ഷം ചെരച്ചു കൊടുക്കലില്ല.

തടിയൊക്കെ നല്ല തടിയാ. വെള്ള തീരെയില്ല.

ങാ. വെള്ളയിത്തിരി കൊറഞ്ഞിരുന്നാ എളുപ്പം കുത്തിപ്പോവൂല.

പുഴമീനനു ഞെരുക്കമാ.ആരകന്‍ കണ്ടിട്ടെത്ര നാളായി. അതൊന്നു വറുത്തു കിട്ടിയാല്‍ ഉഷാറാ. 

ആറോ ഏഴോ ആയിക്കോട്ടെ. ഉണ്ണി ആറായാലും മതി. 

തെരണ്ടിയില്ല. തെരണ്ടിവാലിനും സൈക്കിള്‍ ചേനിനും ഡിമാണ്ടാ. കറിവെക്കാന്‍ വേറെ വെല്ലോം നോക്കിക്കോ..

ഗുന്തര്‍ ഫ്രാങ്കിന്‍റെ പുഴുക്കാ പുഴുക്ക്.

ഫ്രാങ്കോയെ തോല്‍പിക്കണോങ്കില്‍ പിന്നെന്താ വഴി?

അഗ്രജന്മാര്‍ക്കൊരു ചേലാകര്‍മ്മ മഹോത്സവം നടത്തി ഒരു അഗ്രഹാരം തന്നെ തൂക്കിയേക്കാം..

ഉച്ഛിഷ്ട നരസിംഹ ധ്വജ...

പോര്‍ക്കളം ഒഴിഞ്ഞമട്ടാ, ന്‍റെ ശ്രീ പോര്‍ക്കലി ഭഗോതീ!!

പെരുമാള്‍ക്കൊപ്പം മക്കത്തു പോയതു മഹാബലിയാ?

ആര്‍ക്കറിയാം. മാമല്ലനും മമ്മദാലീമൊക്കെ ഒന്നാണോ എന്തോ!..

ഉടലില്ലാതെ അവളെ ചുറ്റിയ വാചകങ്ങളുടെ കറക്കം പെട്ടെന്നു നിലച്ചു. ഹോട്ടല്‍ക്കാരന്‍ 
പ്ളേറ്റുകള്‍ അവര്‍ക്കു മുന്നില്‍ വെച്ചു. അയാള്‍ തിരിച്ചു പോവുമ്പോള്‍ നിഴല്‍ കണ്ണാടിയില്‍ തെളിയുന്നുണ്ടോയെന്നറിയാന്‍ സുനിത ഉറ്റു നോക്കി. കണ്ണാടികളിലൊന്നിലും നിഴല്‍പതിയാത്ത മനുഷ്യരുണ്ടെന്ന് അവള്‍ അമ്പരപ്പോടെ തിരിച്ചറിഞ്ഞു. താഴേക്കുള്ള വഴി അപ്രത്യക്ഷമായതായും. 

കവാഫിയുടെ കവിതയിലെ ആണ്‍കുട്ടിയുടെ കൗതുകത്തോടെ അവള്‍ എഴുന്നേറ്റ് എതിര്‍വശത്തെ കണ്ണാടിയുടെ നേര്‍ക്കു നടന്നു. കൈതട്ടി ഗ്ളാസ്സു മറിഞ്ഞതോ ചായ പരന്നൊഴുകിയതോ അവളറിഞ്ഞില്ല. കണ്ണാടിക്കുള്ളില്‍ തനിക്കും ഒരു നിഴലില്ലാതെയായത് അവള്‍ തിരിച്ചറിഞ്ഞു. ദേവാംഗനയുടെ പടം തന്നില്‍ നിന്നു കൊഴിഞ്ഞു പോയതായും യക്ഷികളെ മോഹിപ്പിക്കുന്ന ഒരു കണ്ണാടിയായി താന്‍ സ്വയം രൂപാന്തരപ്പെടുന്നതായും അവള്‍ കണ്ടു.






Thursday, January 17, 2019

താരാ.സി.




നീ അറിഞ്ഞില്ലേ? അനന്തന്‍ ആത്മഹത്യ ചെയ്തു!

രാവിലെ പോര്‍ട്ടിക്കോയിലേക്കു കയറി വന്ന സ്നേഹിത സിതാരയോടു പറഞ്ഞു. ചാരുകസാലയില്‍ പത്രം വായനയില്‍ മുഴുകിയിരുന്ന ഭര്‍ത്താവിന് ഫ്ളാസ്കില്‍ നിന്നും ചൂടുള്ള കാപ്പി പകര്‍ന്നു കൊടുത്തിട്ട് തിരിയുമ്പോഴാണ് അവര്‍ സാറായെ കണ്ടത്.

ങേ...

പത്രം വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനു നേര്‍ക്ക് അവര്‍ ഉദ്വേഗത്തോടെ നോ
ക്കി. നിവര്‍ത്തിപ്പിടിച്ച പത്രത്താളുകള്‍ക്കിടയില്‍ അയാളുടെ മുഖം മറഞ്ഞു തന്നെ ഇരുന്നു. കേട്ടിട്ടുണ്ടാവില്ല.  ഉണ്ടെങ്കില്‍ ഇതു മതി ഇന്നത്തെ ദിവസം മുഴുവന്‍ പാഴാക്കുവാന്‍ പോന്ന ഒരു ഭാവം ആ മുഖത്തു തെളിയുവാന്‍. അയാള്‍ക്കു അനന്തനെ പരിചയമുണ്ടാവുമോ ആവോ? സാറായെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടു പോവുന്നതിനിടയില്‍ അവള്‍ തിരക്കി:

ആര്? ആരു മരിച്ചൂന്നാ സാറാ നീ പറയുന്നത്?

അനന്തന്‍... നിന്‍റെ പഴയ...

സ്റ്റോപ് ബീങ് സില്ലി, സാറാ. ഹു വാസ് ഹി റ്റു മീ? ഞാനിന്നൊരു ഭാര്യയാണെന്നതു മറക്കല്ലേ പെണ്ണേ. ചേട്ടനെങ്ങാനും കേട്ടാല്‍....അതു പോട്ടെ... വെന്‍ ഡിഡ് ഐ സീ യൂ ലാസ്റ്റ്? നീയീ വഴിക്കൊക്കെ വന്നിട്ടെത്ര നാളായി?

സാറായ്ക്ക് മറുപടി പറയാന്‍ തോന്നിയില്ല.  അനന്തന്‍റെ മരണം സിതാരയെ അറിയിക്കേണ്ടതുണ്ടെന്നു തോന്നി. ഇപ്പോള്‍ വരേണ്ടിയിരുന്നല്ലെന്നും... ചില തരം ഡെല്യൂഷന്‍സ് നമുക്കൊക്കെ ആവശ്യമാണ്, അല്ലെങ്കില്‍ യാഥാതത്ഥ്യം അതിന്‍റെ കോമ്പല്ലുകളാഴ്ത്തി വര്‍ത്തമാനത്തെ കടിച്ചുകീറും. ഒരിക്കല്‍ തന്നോടൊട്ടിക്കിടക്കവേ സിതാരയെ ഓര്‍ത്തപ്പോള്‍ അവന്‍റെ കണ്ണു നിറയുന്നതു കണ്ട്പ്പോള്‍ താന്‍ ചോദിച്ചത് അവളോര്‍ത്തു.

താരാ.സി ഇപ്പോഴും തന്‍റെ കണ്ണുനനയിക്കുന്നുണ്ടല്ലേ?

താരാ.സി എന്നായിരുന്നു സാറാ അവരുടെ കളിക്കൂട്ടുകാരിയായിരുന്ന സിതാരയെ വിളിക്കാറ്. അവന്‍ കണ്ണുകള്‍ പൂട്ടി മെല്ലെ തലയനക്കി.

നിനക്ക് അവനെ കാണണമെന്നുണ്ടാവുമെന്ന് ഞാന്‍ കരുതി.

ഞാനും കുറേക്കാലം ഒരു ഡെല്യൂഷനില്‍ ആയിരുന്നു. ഹി ഡിഡ് ഫൂള്‍ മീ ഫോര്‍ സം റ്റൈം. എല്ലാവരേയും അയാള്‍ കുറേക്കാലം കബളിപ്പിച്ചു എന്നോര്‍ക്കുമ്പോള്‍ അതിലതിശയിക്കാനില്ല താനും. ബട്ട് വാട്ട് ഈസ് ദ പോയിന്‍റ്? എന്തെങ്കിലും ചെയ്യേണ്ടകാലത്ത് അതൊരിക്കലും ചെയ്യാതെ പിന്നെ പരിതപിച്ചിട്ടെന്താ? ഇഫ് ദേര്‍ വാസ് എനിതിങ് കണ്‍സസ്റ്റന്‍ന്‍റ് എബൗട്ട് ഹിം, ദാറ്റ് വാസ് ഹിസ് ഇന്‍കോണ്‍സിസ്റ്റന്‍സി, മേ ബി. നനക്കെന്താണു പറ്റിയത്? വൈ ഡൂ യൂ തിങ്ക് ദാറ്റ് ഹിസ് ഡെത്ത് ഡസ് കണ്‍സേണ്‍ മീ?

സാറായ്ക്ക് സ്വന്തം ചെവികളെ വിശ്വസിക്കാന്‍ തോന്നിയില്ല. തന്‍റെ താരാ.സി അനന്തനെ കുറ്റപ്പെടുത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ തിരക്കിട്ട് അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നില്ല. അതും അവന്‍ മരിച്ചു കിടക്കുന്ന ഈ മുഹൂര്‍ത്തത്തില്‍. അവള്‍ക്കു തന്നോടു തന്നെ അരിശം തോന്നി. ഒരു കസേര വലിച്ചിട്ട് ഫാനിനു കീഴിലിരുന്നിട്ടും അവളെ വല്ലാതെ വിയര്‍ത്തു. ഭിത്തിയില്‍ ഫ്രേം ചെയ്തു വെച്ചിരുന്ന ഗോയയുടെ څസാറ്റേണ്‍ ഡിവോറിങ് വണ്‍ ഓഫ് ഹിസ് സണ്‍സ്ڈ എന്ന ചിത്രം തന്നെ തുറിച്ചു നോക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ പറയുമ്പോലെ ഭര്‍ത്താവിന്‍റെ അഭിരുചിയുടെ പ്രത്യേകത കൊണ്ടു മാത്രമല്ല അതവിടെ സ്ഥാനം പിടിച്ചതെന്ന് അവള്‍ക്കു തോന്നി. താരാ.സി തന്നെ ഇങ്ങനെ ആയിത്തീര്‍ന്നോ? ഛേ...ഞാനെന്താണിങ്ങനെ ആലോചിക്കുന്നത്?

താരാ.സിയും അവളുടെ നോട്ടത്തെ പിന്തുടര്‍ന്ന് ചിത്രത്തിലേക്കു നോക്കി. അത് ഭിത്തിയില്‍ നിന്നെടുത്ത് തറയിലേക്കു വലിച്ചെറിയാന്‍ അവളുടെ കൈ തരിച്ചു. എന്തു കൊണ്ടാണു താനീയിടെയായി ദേഷ്യം വരുമ്പോള്‍ ആസകലം വിറകൊള്ളുന്നത്?  ആ ചിത്രം എന്തു കൊണ്ടാണ് ഇപ്പോള്‍ തന്നെ വല്ലാതെ പ്രകോപിപ്പിക്കുന്നത്. സാറായുടെ കണ്ണില്‍ ഒരു നിമിഷമെങ്കിലും താന്‍ സാറ്റേണിന്‍റെ സ്ഥാനത്തായോ? ശരിയാണ്, തനിക്കും അനന്തനുമിടയില്‍ നടന്നതെന്താണെന്ന് അവള്‍ക്കറിവുണ്ടാവില്ല. താനെന്തിനാണ് അനന്തനെ കുറ്റപ്പെടുത്തിയതെന്നും. ചെറുപ്പത്തെ കടിച്ചുകീറുന്ന വാര്‍ദ്ധക്യമാവുമോ ഞാന്‍? അനന്തന്‍ മരിച്ചു കിടക്കുന്ന ഈ വേളയില്‍ എന്തുകൊണ്ടും നല്ലത് അങ്ങിനെ പറയാതിരിക്കുകയായിരുന്നു. പക്ഷേ അതിനു കഴിഞ്ഞില്ല. ആരോടും പറയതിരുന്ന് വടുകെട്ടിയ ഒരോര്‍മ്മ പോട്ടിയൊലിച്ചു പോയതാണ്. അല്ലെങ്കിലും ചെറുപ്പവും വാര്‍ദ്ധക്യവും തമ്മിലുള്ള ഇടപാടുകള്‍ എപ്പോഴും അത്ര ലളിതമാണോ? ഒന്നു മറ്റൊന്നിനെ തിന്നു തീര്‍ത്തേ തീരൂ എന്നുണ്ടോ? ചിലപ്പോള്‍ യുവത്വവുമായുള്ള സഹവാസം വാര്‍ദ്ധക്യത്തിന് പുതുജിവന്‍ നല്‍കുന്നില്ലേ- വൃദ്ധരോടുള്ള ഇടപഴകലില്‍ നിന്ന് യൗവ്വനം പാകത നേടുന്നില്ലേ? ഈ നേരത്ത് സാറായോടിനി എന്തു പറയും? അവളുടെ വിഷമം ആ മുഖത്ത് പ്രകടമാണ്.

ഞാന്‍ പോട്ടെ, താരാ. ഇനിയൊരിക്കല്‍ വരാം. ഇന്നു നിന്നോട് സംസാരിച്ചിരിക്കാന്‍ തോന്നുന്നില്ല. നിന്‍റെ വിവാഹ ദിവസം കണ്ട അനന്തന്‍റെ മുഖം ഞാനിന്നും ഓര്‍ക്കുന്നു. ചിലപ്പോള്‍ കാലം അങ്ങിനെയാണ്, അതിന്‍റെ നീരാളിപ്പിടുത്തത്തില്‍ ആരും അശരണരായി തീര്‍ന്നേക്കാം. നേരേ നില്‍ക്കുന്നതെന്നു കരുതപ്പെടുന്ന ഒരു രൂപത്തെ വെളിച്ചത്തിനു നിമിഷനേരം കൊണ്ടു കീഴ്മേല്‍ മറിക്കാനായേക്കാം ഒരു വവ്വാലിന് ചിലപ്പോള്‍ തലയ്ക്കു മീതെ ഭൂമിയാവാം. അതിന്‍റെ കൂട്ടംതെറ്റല്‍ തെറ്റായികാണുന്ന കണ്ണിന് ഭയപ്പാടു തോന്നാം. എന്നാല്‍ വവ്വാലിനും ഒരു ജീവിതമുണ്ട്. സ്വന്തം റഡാറുകൊണ്ടു പറക്കുന്ന ഒരു ജീവിയല്ലേ അത്?
.
ഒരു പക്ഷേ സാറ്റേണിനെ ഉള്‍ക്കൊള്ളാനാവാത്ത ഗോയയുടെ പ്രതിസന്ധി തന്നെയല്ലേ ആ ദ്വന്ദ്വത്തിലെ അതിക്രമം? ആധുനികതയുടെ പതിവു പോര്‍മുഖങ്ങളിലൊന്ന്..?.താരാ.സി. തന്നോടു തന്നെ ആരാഞ്ഞു. എനിക്കെന്താണു പറ്റിയതെന്ന് ഈ കൂട്ടുകാരി പോലും അറിയുന്നില്ലല്ലോ, ദൈവമേ!

വൈകുന്നേരം മൂന്നു മണിക്കാണു ശവദാഹം. പൊതുശ്മശാനത്തില്‍. ശവം ഇപ്പോള്‍ വീട്ടിലാണ് കിടത്തിയിരിക്കുന്നത്. നിന്‍റെ പഴയ അയല്‍പക്കത്ത്. ആ വീട്ടിലിപ്പോള്‍ ആരുമില്ലല്ലോ, നിനക്കും വരാം അവിടെ. ഇപ്പോള്‍ വരുന്നുണ്ടെങ്കില്‍ ഒന്നിച്ചു പോകാം എന്നു കരുതി.

അനന്തനെ ശവം എന്നു വിശേഷിപ്പിക്കേണ്ടി വന്നതിന്‍റെ ഓര്‍മ്മയില്‍ അവള്‍ തല കുടഞ്ഞു. മരിച്ചു കഴിഞ്ഞാല്‍ ആരും ഒരു ശവം തന്നെ, എങ്കിലും.

വരണമെന്നുണ്ട് സാറാ, പക്ഷേ തീരെ സമയമില്ല. നാളെ രാവിലെ രവിയേട്ടനോടൊപ്പം ദില്ലിയിലേക്കു പോകുന്നു. അദ്ദേഹത്തിന്‍റെ ഒഫീഷ്യല്‍ ആവശ്യത്തിനാണ്. ഒരുക്കങ്ങളൊന്നും ഇതു വരെ പൂര്‍ത്തിയായിട്ടില്ല. നീ ഇരിക്ക്, ഞാനൊരു കാപ്പിയിട്ടു തരാം.

വേണ്ട താരാ, നിന്നെ കാണാന്‍ ഞാന്‍ ഇനിയൊരിക്കല്‍ വരാം. എനിക്കിനി കാണാന്‍ അധികം സുഹൃത്തുക്കളൊന്നുമില്ല എന്നു നിനക്കറിയാമല്ലോ.
അവള്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു. സിതാര ഗേറ്റോളം കൂടെച്ചെന്നു.

അനന്തന്‍ ഒരുപാടു കുടിക്കുമായിരുന്നു അല്ലേ? ഗേറ്റിലെത്തിയപ്പോള്‍ സിതാര ചോദിച്ചു.

സാറാ മറുപടി പറഞ്ഞില്ല. മുറ്റത്തെ ക്രമമായി വെട്ടി നിര്‍ത്തിയ ചെടികളിലേക്കു നോക്കിയപ്പോള്‍ അവള്‍ക്കു ചിരി വന്നു. നിന്‍റെ ചെടികളെക്കൂടി പട്ടാളച്ചിട്ട പഠിപ്പിച്ചു വെട്ടിനിര്‍ത്താന്‍ തുടങ്ങിയോ നീയും?.

അച്ചടക്കം..അതല്ലേ എല്ലാം! സിതാരയും അവളോടൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു.

ഇടയ്ക്കൊക്കെ ഇതിലേ വരുമല്ലോ. നിന്നെ കാണുന്നതൊരു സമാധാനമാണ് എനിക്കും. പകലൊക്കെ മിക്കവാറും ഞാന്‍ തനിച്ചാ ഇവിടെ. കേട്ടോ..

ഓ.... സാറാ നടന്നു നീങ്ങുന്നതിനിടയില്‍ പറഞ്ഞു.

പട്ടാളക്കാരുടെ പറ്റെ വെട്ടി നിര്‍ത്തിയ മുടി പോലെ.... താരാ.സി മുറ്റത്തെ ചെടികളുടെ നേര്‍ക്കു നോക്കി. വിവാഹം കഴിഞ്ഞ് കുറേക്കാലം അതിലൊക്കെയായിരുന്നു അവള്‍ക്കു ശ്രദ്ധ. പിന്നീടതു കുറഞ്ഞു. മറ്റൊരു പോംവഴിയുമില്ലാതെ അകപ്പെട്ടു പോയ തന്‍റെ അവസ്ഥയില്‍ ഭര്‍ത്താവിനോട് കൂടുതല്‍ അടുക്കാനേ കഴിയാതെ ഇണകള്‍ക്കിടയില്‍ അവശ്യം ഉണ്ടാവേണ്ടിയിരുന്ന സ്നേഹത്തിനു പകരം നിലനിന്ന സൗകര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രമീകരണത്തില്‍ ഒരുവള്‍ മടുത്തു പോവുക സ്വാഭാവികമാണല്ലോ. വിശേഷിച്ചും അതു തന്‍റെ സമ്മതമോ അഭിലാഷമോ കൂടാതെ ഉണ്ടായതായിരുന്നു എന്നുറപ്പുള്ള ഒരുവള്‍.

സാറായെക്കുറച്ച് താനവളോട് ഒന്നും തന്നെ ചോദിച്ചില്ല എന്നവളോര്‍ത്തു. അവളുടെ നോട്ടത്തില്‍ താന്‍ ഒരുപാടു മാറിയിട്ടുണ്ട് എന്നു തോന്നാം. മാറിയില്ല എന്നു പറയാനാവില്ല. അനന്തനോടുള്ള പ്രശ്നം- തങ്ങളെ തമ്മില്‍ പിരിക്കുവാന്‍ വീട്ടുകാര്‍ പൂട്ടിയിട്ടകാലത്ത് കൂട്ടുകാര വശം കൊടുത്തു വിട്ട കത്തിന് അയാളെന്തു കൊണ്ട് മറുപടി തരുകയോ വീട്ടില്‍ നിന്ന് അവളെ രക്ഷിക്കുവാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നത്- അവള്‍ക്കു മറക്കാനായില്ല. വിവാഹം കഴിഞ്ഞും വേണമെങ്കില്‍ അയാള്‍ക്കു തന്നെ കാണാന്‍ ശ്രമിക്കാമായിരുന്നു- അതൊന്നും അയാള്‍ ചെയ്തില്ല. ജീവനോടെയുള്ളപ്പോള്‍ തന്നെ വഴിയിലുപേക്ഷിച്ച ഒരാളിനോട് അയാളുടെ മരണശേഷം ആദരം പ്രകടിപ്പിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

ആ ചെടികളെ അവളും ഉപേക്ഷിച്ചതതാണ്. അവയെ പരിചരിക്കണമെങ്കില്‍ കൂടിയും ഒരു മാനസിക സ്വാസ്ഥ്യം ആവശ്യമല്ലേ? അവള്‍ കയ്യൊഴിഞ്ഞ് ചെടികള്‍ കുറേയെല്ലാം നശിച്ചു പോകുകയും പലതും വാടിക്കരിയുകയും ചെയ്യുന്നതു കണ്ടിട്ടാണ് രവി അവയെ ഇടയ്ക്കു വന്നു പരിചരിക്കാനും വെള്ളമൊഴിക്കാനുമൊക്കെയായി ഒരാളിനെ നിയോഗിച്ചത്. അയാളാണ് അവയെ വരിയൊപ്പിച്ചു വെട്ടിനിര്‍ത്തിയതും. എന്നിരിക്കിലും ഉള്ളിലേക്കു നടക്കുമ്പോള്‍ അവള്‍ക്കുള്ളിലൊരു ആന്തല്‍ തോന്നി. ആ അന്തവും കുന്തവുമില്ലാത്തവന്‍- അവളുടെ അനന്തന്‍ മരിച്ചു പോയിരിക്കുന്നു!..

അവളുടെ വിവര്‍ണ്ണമായ മുഖം ശ്രദ്ധിച്ചിട്ടാവണം രവി ചോദിച്ചു:

ഹു വാസ് ദാറ്റ്? സം സ്കെലിറ്റന്‍ ഫ്രം യുവര്‍ പാസ്റ്റ്. ഇപ്പോള്‍ എന്തിനിവിടേക്കു വന്നു?
ഐ നോ ഷീ ഹാസ് ഏ ബാഡ് റെപ്യൂട്ട് എറൗണ്ട് ഹിയര്‍. വൈ ടൂ യൂ ഹാങ് എറൗണ്ട് വിത്ത് സച്ച് പ്യൂപ്പിള്‍?

സാറാ..ഒരു പഴയ കൂട്ടുകാരിയാ. ഉച്ചയ്ക്ക് അവളുടെ വീടു വരെ ഒന്നു പോകണം.

നുണ പറയുന്നതില്‍ അവള്‍ക്കു വിഷമം തോന്നിയില്ല. ഏ ഫോള്‍സ് ലൈഫ് ഈസ് ബൗണ്ട് ടു സ്പീക്ക് ഇന്‍ എ ഫോള്‍സ് റ്റങ്. സാറാ നടന്നു മറഞ്ഞ ദിശയിലേക്ക് അവള്‍ പാളി നോക്കി. തന്‍റെ സംസാരം ഇംഗ്ലീഷലാവുമ്പോള്‍ അനന്തന്‍ ചിരിയോടെ പറയാറുണ്ടായിരുന്നത് അവളോര്‍ത്തു:

അല്‍പം കരുണ കാണിക്കു പെണ്ണേ, ഇവനു മനസ്സിലാവാന്‍ തന്നെയാണു പറയുന്നതെങ്കില്‍.

ഇപ്പോഴവള്‍ക്ക് സംസാരിക്കുമ്പോള്‍ ഇംഗ്ലീഷുപയോഗിക്കുന്നതില്‍ ഒരു പ്രശ്നവും തോന്നുന്നില്ല. വിശേഷിച്ചും കുറേക്കാലം വടക്കേയിന്ത്യയലൊക്കെ കഴിഞ്ഞു മടങ്ങി വന്ന ശേഷം. സംസാരിക്കാന്‍ ഒരു ഭാഷ കൂടി. അത്രയൊക്കെയേ അവള്‍ കരുതുന്നുള്ളൂ. ഭാഷകളൊക്കെ ചിലപ്പോള്‍ ഒരേ ശ്രോതസ്സില്‍ നിന്നു വന്നതാവാം. പലതറിയുമ്പോള്‍ ചിലപ്പോള്‍ ആദിമവും സാര്‍വ്വത്രികവുമായ ഒന്നിലേക്ക് അതു വഴി തുറന്നേക്കാം. ഇല്ലെങ്കിലും കുറ്റമില്ല. മറ്റൊരാളെ അറിയാന്‍ ചിലപ്പോഴത് നല്ലതാണ്.

നാളത്തേക്ക് യാത്രയ്ക്കു വേണ്ട പാക്കിങ് ഒക്കെ ചെയ്യ്. ഇന്നേതായാലും വേറെ എവിടേയും പോകേണ്ട...

രവി അല്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

2.

ജിനദേവന്,

ഞാന്‍ എന്തു കൊണ്ടാണ് മരിക്കാന്‍ തീരുമാനിക്കുന്നതെന്ന് നീ മനസ്സിലാക്കും എന്നാണെന്‍റെ പ്രതീക്ഷ. ജീവതവും മരണവും തമ്മില്‍ ഭേദമൊന്നുമില്ല എന്നു വരുമ്പോള്‍, ചിലപ്പോള്‍ മരണമാണ് കൂടുതല്‍ എളുപ്പം എന്നു തോന്നിയാല്‍ ഒരാളീവഴി പോവുക സാധാരണമല്ലേ? ചലപ്പോഴത് നമ്മളെ പോലെയുള്ളവരെ ജീവക്കാനനുവദിക്കാത്ത ഒരു സമൂഹത്തിനു മുന്നിലുള്ള ഒരു കീഴടങ്ങലാണ് എന്ന് അറിയായ്കയാലല്ല, ഒരുവേള എനിക്കീ യുദ്ധങ്ങളിലുള്ള താല്‍പര്യം നശിച്ചു പോയതിനാലാവാം. മറ്റാരെങ്കിലും ഈ വഴി തെരഞ്ഞെടുക്കണമെന്ന് ഞാന്‍ പറയില്ല. എന്‍റെ അവസ്ഥ എന്നില്‍ നിറയ്ക്കുന്ന കടുത്ത രോഷം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നു തോന്നി. മറ്റൊരാളെ കടന്നാക്രമിക്കുവാന്‍ മനസ്സു വരാത്തതു കൊണ്ട് ഞാനെന്നെത്തന്നെ നശിപ്പിക്കുന്നു എന്നു കരുതിയാല്‍ മതി. അകപ്പെട്ടുപോയ ഒരു മനുഷ്യന്‍ ജീവക്കുന്ന കീഴടങ്ങലിന്‍റെ ജീവിതം ജീവക്കണോ അതോ ഒരു തുരങ്കം തീര്‍ത്തു രക്ഷ നേടണോ എന്നേ ആലോചിക്കാനുള്ളൂ. പല്ലും നഖവും കൊണ്ട് ഞാനിത്രയൊക്കെ തുരന്നു. ഇതിലൊരു രക്ഷയുണ്ടാവുമോ എന്നുറപ്പില്ല താനും. ഈ ഉമ്മ തന്ന് ഞാന്‍ നിന്‍റെ ചുണ്ടുകളെ സ്വതന്ത്രമാക്കുന്നു. ചുറ്റുമുള്ള ഈ നനുത്ത ഇരുട്ടിലേക്കു പിന്മാറുമ്പോള്‍ അതില്‍ ലയിച്ചു ചേര്‍ന്ന് ഇനിയെക്കാലവും നിന്‍റെയടുത്തുണ്ടാവാം എന്നു ഞാന്‍ കരുതി എന്നു വിചാരിക്കണം. സ്നേഹത്തോടെ വിടവാങ്ങുന്നു. സ്വന്തം,

അനന്തന്‍(ഹാ...ഹാ...).

ജിനദേവന് അനന്തന്‍റെ ചിരി തന്‍റെ ഉള്ളില്‍ മുഴങ്ങുന്നതായി തോന്നി.. ജീവിക്കാനുറച്ച ഒരു മനുഷ്യന്‍ എന്തു കൊണ്ടാണ് മരണം തിരഞ്ഞെടുത്തതെന്ന് അവന്‍ കുഴങ്ങി. അതും മറ്റുള്ളവരെക്കൂടിയും ജീവിക്കാന്‍ പ്രേരിപ്പിച്ചരുന്ന ഒരാള്‍. ലോകത്തിന്‍റെ ഗതി എത്ര വചിത്രമാണ്. ചിലപ്പോള്‍ നമ്മളേറ്റവും ശക്തിയോടെ ഏതിനെ അകറ്റുവാന്‍ ശ്രമിക്കുന്നുവോ അതാവും നമ്മെ വിഴുങ്ങുക. പിടിതരാത്ത ഒരു ജീവിതം മരണത്തിനപ്പുറമുണ്ടോ? തങ്ങള്‍ക്കിടയിലെ കാര്യങ്ങളിങ്ങനെ അവസാനിപ്പിക്കുമ്പോള്‍ താനിനി എന്തു ചെയ്യണം
R.B.KITAJ

എന്നാവും അനന്തേട്ടന്‍ കരുതിയിട്ടുണ്ടാവുക? എപ്പോഴുമെന്ന പോലെ മറ്റൊരാളുടെ ജീവിതം അയാളുടെ തന്നെ തീരുമാനങ്ങള്‍ക്കു വിടുകയാണയാള്‍ ഇപ്പോഴും ചെയ്തത്. ഒന്നും പറഞ്ഞു വെക്കാതെ തന്നെ. കയ്യിലിരിക്കുന്ന കത്തിലെ അക്ഷരങ്ങളുടെ കുരുത്തക്കേട് അവനു നേരിയ തലചുറ്റലുണ്ടാക്കി. മരണത്തെക്കുറിച്ച് അനന്തന്‍ പറഞ്ഞപ്പോഴൊന്നും അവനതു കാര്യമായെടുത്തിരുന്നില്ല. മുറ്റത്തു വലിച്ചു കെട്ടിയിരുന്ന ടാര്‍പോളിനടിയിലരുന്ന അവന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.

ജിനദേവന് വലിയ ഷോക്കായി പോയി.

പന്തലിനു പുറത്ത് മരച്ചുവട്ടില്‍ കൂടിനിന്നവരിലാരോ പരിഹാസസ്വരത്തില്‍ പറഞ്ഞു.

ഞെട്ടാതിരക്കുന്നതെങ്ങനാ? അത്രയ്ക്കങ്ങടുത്തു പോയില്ലേ?

ജിനദേവന് ചിരി വന്നു. അവന്‍ മെല്ലെയെണീറ്റ് കട്ടിലില്‍ അനന്തന്‍റെ ശരീരം വെച്ചിരുന്ന ശവപ്പെട്ടിയുടെ നേര്‍ക്കു കുനിഞ്ഞു, ആ മുഖം തന്നെ വിളിക്കുന്നതായി അവനു തോന്നി. അവന്‍ മെല്ലെ കുനിഞ്ഞ് ആ ചുണ്ടുകളില്‍ സ്നേഹപൂര്‍വ്വം ചുംബിച്ചിട്ട് പുറത്തേക്കു നടന്നു. ആളുകള്‍ സ്തബ്ദ്ധരായി അവനെ നോക്കി. മതിലിനു പുറത്തിറങ്ങി അവനൊരു സിഗരറ്റിനു തീ കൊടുത്തു.

ഹി വാസ് എ വെരി ബ്രൈറ്റ് ചാപ്. ഐ തോട്ട് ഹി വുഡ് മേക്ക് ഇറ്റ് ടു ദ ടോപ്. ബട്ട് ദസ് ക്രൗഡ് വുഡ്ന്‍റ് അലൗ ഹിം.

ഓട്ട് ടുബി അഷേംഡ് ഫോര്‍ ദിസ്. ലുക് അറ്റ് ദെം!

ഒബ്വ്യസ്ലി!

പറമ്പില്‍ കൂടിനിന്നരുന്ന അവന്‍റെ പഴയ സഹപാഠികള്‍ തമ്മില്‍ പറഞ്ഞു.

അനന്തന്‍റെ കുഴപ്പം അവനൊരു ആര്‍ക്കിടൈപ്പല്‍ റിബലായിരുന്നു എന്നതാണ്. അതാണീ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.

അവന്‍റെ സഹപാഠിയായിരുന്ന മായാറാം അടുത്തു നിന്ന ആളിനോടായി അടക്കം പറഞ്ഞു. തന്‍റെ പണമോ പദവിയോ വകവെക്കാത്ത ഒരാളനോടുള്ള അയാലുടെ ഈര്‍ഷ്യ ആ വാക്കുകളില്‍ പ്രകടമായിരുന്നു. ഒടുവില്‍ താന്‍ തന്നെയാണു ജയിച്ചത് എന്ന സമാധാനവും. ജീവനോടെയുള്ളപ്പോള്‍ തന്‍റെ നേരെ സഹതാപം പൊഴിക്കാന്‍ അനന്തന്‍ ആരേയും അനുവദിച്ചിരുന്നില്ലല്ലോ.

ഇത്രയേറെ മായമായാല്‍ കൊള്ളില്ല, അല്ലേ? മായം കൂടിയവന്‍ മാന്യനാവും എന്നാ അനന്തേട്ടന്‍ പറയാറ്.

ജിനദേവന്‍ അലക്ഷ്യമായി ആരോടെന്നില്ലാതെ പറഞ്ഞു. സാറാ ദൂരെ നിന്നും വരുന്നതു കണ്ടപ്പോള്‍ അവന്‍ ആ ദിശയലേക്കു നടന്നു.

നീയെന്താ ജിനാ ആലോചിക്കുന്നത്.

അവനടുത്തെത്തിയപ്പോള്‍ സാറാ ചോദിച്ചു.

താരാ.സി വരുമോ?

ആ... അറിഞ്ഞു കൂടാ. ഞാനവിടെ പോയി വിവരം പറഞ്ഞിട്ടു പോന്നു. വരാന്‍ പറ്റുന്നെങ്കില്‍ വരട്ടെ.

സലാമിക്ക അവര്‍ നിന്നിടത്തേക്കു വന്നു. അയാള്‍ രാവിലെ മുതല്‍ നല്ല ലഹരിയിലായിരുന്നു. അടുത്തു വന്ന് ജിനദേവനെ ചുറ്റിപ്പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു:

അന്നെ കാണാന്‍ തന്നെയില്ലല്ലോ ഹിമാറേ... എവിടാ ജ്ജിപ്പോ?

ഞാനീടെയൊക്കെത്തന്നേണ്ടെന്‍റെ സലാമിക്കാ. ങ്ങളീ ബയ്ക്കെങ്ങും ബരാത്തതെന്‍റെ കുറ്റാ ഇപ്പം?

സാറായുടെ കണ്ണു നനഞ്ഞു.

ഞങ്ങളൊക്കെ ഇബ്ടെത്തന്നേണ്ടെന്‍റെ സലാമിക്കാ.

സലാമിക്കാ ആടിയാടി നടന്നകന്നു.

ഹൊറിബിള്‍ ക്രൗഡ്! ഇക്കൂട്ടരാണ് അയാളെ നശിപ്പിച്ചത്. ഐ തിങ്ക് ദേയ് ഷുഡ് ബി ഹെല്‍ഡ് റെസ്പോണ്‍സിബിള്‍ ഫോര്‍ ഓള്‍ ദാറ്റ് ഹാപ്പന്‍ഡ് ടു ഹിം.

മായാറാം വീണ്ടും തന്‍റെ നാവു കണ്ടെത്തിയിട്ടെന്നോണം പറഞ്ഞു. അയാളുടെ വെറുപ്പ് പ്രകടമായിരുന്നു.

ഒരിടത്തു ജനനം...ഒരിടത്തു മരണം... ചുമലില്‍ ജീവിത ഭാരം...

സലാമിക്ക നടന്നു മറഞ്ഞ ദിക്കില്‍ നിന്ന് ഒരു പാട്ട് ഒഴുകിവന്നു. മുറ്റത്ത് കട്ടിലില്‍ വെച്ചിരുന്ന ജഡത്തിനു നേര്‍ക്ക് സാറാ സൂക്ഷിച്ചു നോക്കി. ഒരിക്കലും പൗഡര്‍ പൂശി കണ്ടിട്ടില്ലാത്ത ആ മുഖത്ത് മരണം ഒരു നാടകം കളിക്കുന്നതായവള്‍ക്കു തോന്നി. കുളിപ്പിച്ചു കിടത്തിയിരുന്ന ആ ജഡം അതില്‍ പൂശിയിരുന്ന അത്തറും പൗഡറുമൊക്കെക്കൊണ്ട് ലോകത്തെ പരിഹസിക്കുന്നതു പോലെ. അവള്‍ ജിനദേവനടുത്ത് ഒരു കസാല കണ്ടെത്തി അതിലിരുന്നു. ഭ്രാന്തിളകിയതായി ആരോപിച്ച് ആരോ വന്ന് അനന്തനെ പിടിച്ച് ഭ്രാന്താശുപത്രിയിലടച്ചതും മാസങ്ങളോളം അയാളകത്തായതും അയാളെ പുറത്തിറക്കാന്‍ നടന്ന ശ്രമങ്ങളും അവളോര്‍ത്തു. അതിനു ശേഷമാണ് അവര്‍ കൂടുതല്‍ അടുത്തത്.

എനിക്കു ഭ്രാന്തുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മരുന്നും മനുഷ്യരും എന്നെ മയക്കാനും അടിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും. എന്താണ് സംഭവച്ചതെന്ന് വ്യക്തമാക്കാന്‍ എനിക്കും കഴിവില്ലെങ്കിലും.

അയാളൊരിക്കല്‍ സാറായോടു പറഞ്ഞു. എന്താവും അയാളങ്ങിനെ പറഞ്ഞത്?. അവള്‍ക്കു ചിന്തിച്ചട്ടു മറുപടി കിട്ടിയില്ല.

ശാസ്ത്രവും വൈദ്യശാസ്ത്രവുമെല്ലാം ഉള്‍പ്പെട്ട ഒരു വലിയ നുണയാണത്. ചിലപ്പോള്‍ അതിനപ്പുറം പറയാന്‍ എനിക്കുമറിയില്ല. അധികം വൈകാതെ സത്യം പുറത്തുവരും എന്നെനിക്കുറപ്പാണ്.

അയാള്‍ തുടര്‍ന്നു.

എസ്.ഐ വിളിക്കുന്നു..

ഒരു പോലീസുകാരന്‍ അടുത്തു വന്ന് ജിനദേവനോടു പറഞ്ഞു.അവന്‍ പോകാനായി എഴുന്നേറ്റു. അനന്തന്‍റെ കത്ത് അവിടെയുണ്ടോ എന്നറിയാന്‍ അവന്‍ കീശയില്‍ തൊട്ടുനോക്കി. ഒരീച്ച പറന്നു വന്ന് അനന്തന്‍റെ മുഖത്തിരിക്കുന്നത് അവന്‍ കണ്ടു.

3.

നീയെന്താണ് ഇങ്ങനെയൊക്കെ എഴുതുന്നത്, അനന്താ? ആണുങ്ങള്‍ തമ്മിലുള്ള പ്രേമബന്ധത്തെക്കുറിച്ചൊക്കെ- ആളുകള്‍ നിന്നെ പരിഹസിക്കില്ലേ? പെണ്ണുങ്ങളൊക്കെ ഓടിയകലും നിന്നെ കണ്ടാല്‍. ആണുങ്ങളും ആക്രമിക്കാതിരക്കില്ല.

ഉവ്വ്. അതുണ്ടാവും. പക്ഷേ അതല്ലാതെ ഇത്തരം കാര്യങ്ങളൊന്നു വിളിച്ചുപറയാനെന്താ വഴി? ആണുങ്ങളായാലും പെണ്ണുങ്ങളായലും തമ്മില്‍ മത്സരബുദ്ധിയും വൈരാഗ്യവുമായി കഴിയുന്നതിലും നല്ലത് അവരും കുറച്ചൊരു പ്രേമത്തോടെ യോജിച്ചു പോകുന്നതാ. അല്ലേ? ചിലരൊക്കെ അതു വലിയ തെറ്റായി കരുതും. രാഷ്ട്രീയക്കാരങ്ങിനാ. പരസ്പര വിദ്വേഷവും കൊലപാതകങ്ങളുമൊക്കെ അവര്‍ക്കു പഥ്യമായി തോന്നും. ജനോസൈഡു പോലും പ്രശ്നമായി കരുതാത്തവര്‍ക്ക് പരസ്പര സ്നേഹം ഒരു കുറ്റകൃത്യമാണെന്നും. അവരാണു നമ്മളെയൊക്കെ മിക്കവാറും ഭരിക്കുന്നതും പഠിപ്പിക്കുന്നതും.. എന്തു ചെയ്യാം!..

അനന്തന്‍റെ മറുപടി അവളെ കുറച്ചൊന്നു കുഴക്കി. അയാളും ജിനദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവള്‍ക്കു സംശയം തോന്നിയിരുന്നു.

നമ്മളങ്ങനെ ചിലപ്പോള്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളുടെ കണക്കെടുപ്പു നടത്തി നോക്കും. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഇടപാടിനിടെ അധികപ്പറ്റായി പോകുന്ന ഒരുപാടു ബന്ധങ്ങള്‍. ചിലപ്പോള്‍ നമ്മളീ അതിരിനു വെളിയിലാണ്. ചിലപ്പോള്‍ അകത്തും. എങ്ങിനെയായാലും ഇതൊരു നഷ്ടമായി തന്നെയാണ് എനിക്കു തോന്നാറ്. ഓരോ വ്യക്തിയുടേയും അനന്യത നമുക്കംഗീകരിക്കാം. പക്ഷേ ഒരാളിനു വേണ്ടി മറ്റുള്ളവരെയെല്ലാം ഉപേക്ഷിക്കുവാനാവശ്യപ്പെടുന്ന ഒരു ക്രമീകരണത്തെ എങ്ങിനെ ന്യായീകരിക്കും? സ്നേഹത്തെപ്പോലും ശരിയും തെറ്റുമായിത്തിരിച്ച് നമ്മള്‍ നശിപ്പിച്ചു കളയും. ലോകം മുഴുവന്‍ സ്നേഹത്തെക്കുറിച്ചു പ്രഭാഷണം നടത്തി നടക്കുന്നവന്‍ വന്ന് സ്നേഹിച്ച കുറ്റത്തിന് സ്വന്തം മകളെ അടച്ചു പൂട്ടിയിടും. അല്ലേ?

അവള്‍ക്കു ചിരി വന്നു.

ഏതു കാര്യവും നീ പറഞ്ഞു വരുമ്പോള്‍ ഇങ്ങനെ മറിഞ്ഞു വരും. ആ... അതെനിക്കും നല്ലതു തന്നെ. അല്ലെങ്കില്‍ എനിക്കെവിടെ ഇടം കിട്ടാന്‍? എനിക്കു കാണാന്‍ പറ്റിയ സുഹൃത്തുക്കള്‍ തന്നെ കഷ്ടി.

അന്ന് അനന്തനെ പിരിയുമ്പോള്‍ അവള്‍ക്കു സന്തോഷം തോന്നി. പോംവഴിയില്ലാതെ അകപ്പെട്ടു പോയി എന്നു താന്‍ കരുതിയ ജീവതത്തില്‍ തീര്‍ത്തും പ്രതീക്ഷിക്കാതെ ചില വഴികള്‍ തുറന്നുകിട്ടിയതിന്‍റെ സന്തോഷം.

4.

ഇരുവശവും തണല്‍മരങ്ങള്‍ വെച്ചുപിടപ്പിച്ച താറിട്ട വഴിയിലൂടെ സാറാ നടന്നു. പിന്നില്‍ നിന്നു സൈക്കിളിന്‍റെ മണിയടികേട്ടപ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി. ജിനദേവനാണോ?
സൈക്കിളില്‍ ജിനദേവനായിരുന്നില്ല.പാല്‍ക്കാരന്‍ ഒരു വീടന്‍റെ വാതില്‍ക്കല്‍ സൈക്കിള്‍ നിര്‍ത്തി ബെല്ലടിച്ചു കൊണ്ടിരുന്നു. അവള്‍ ജിനദേവനെക്കുറിച്ചോര്‍ത്തു. കവാഫിയുടെ ഒരു കവതയലെന്നോണം മനോഹരമായി അവന്‍റെ രൂപം സാറായുടെ മനസ്സില്‍ തെളിഞ്ഞു. എണ്ണക്കറുപ്പുള്ള ചുരുളന്‍ മുടി. മെല്ലിച്ച ഉടല്‍. തുടുത്തു ചുവന്ന ചുണ്ടിനു മീതെ പൊടിയ്ക്കുന്ന നനുത്ത കറുപ്പു രോമങ്ങള്‍. ചടുലമായ കണ്ണുകള്‍. അല്പം ഇരുണ്ട തവിട്ടുനറം. ആ അഴക് ആരെയാണ് ആകര്‍ഷിക്കാതിരിക്കുക? സംസാരം നന്നേ കുറവായിരിക്കുന്നതിന്‍റെ കുറവ് മിക്കവാറും ആ കണ്ണുകളാണു നികത്തുക. അനന്തനോടൊപ്പം ചേരുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ കാണാവുന്ന തിളക്കം മതി അവരുടെ അടുപ്പം തിരിച്ചറിയാന്‍.

ഒരു വണ്ടി എതിരേ വരുന്നതുകണ്ട് അവളല്‍പം ഒതുങ്ങി നടന്നു. കാര്‍ കടന്നു പോയപ്പോള്‍ അതിലിരുന്ന് അവളുടെ പഴയ സ്നേഹിത ലേഖ കൈവീശി. അവളിപ്പോള്‍ എവിടെയാണോ ആവോ? കണ്ടിട്ടു തന്നെ വളരെ നാളായി. ചിലരുടെ കണ്ണില്‍ താനല്പം മോശക്കാരിയായാണ് കാണപ്പെടുക എന്ന് സാറായ്ക്കറിയാം. സ്വന്തം ഇഷ്ടപ്രകാരം വിവാഹബന്ധം വേര്‍പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീ. അനിവാര്യമായും സ്വന്തം ആവശ്യങ്ങള്‍ക്കായി അല്പമൊന്ന് അലയുവാന്‍ വിധിക്കപ്പെട്ടവള്‍. കുറേയെല്ലാം സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നവള്‍. പഴയ കൂട്ടുകാരികളുടെ പോലും സൗഹൃദം നഷ്ടമായപ്പോഴാണ് അവള്‍ക്കു കുടുംബം ഉണ്ടാക്കുന്ന കെണി ബോദ്ധ്യമായ സംസാരം ആ കാഴ്ചയെ ഒന്നു കൂടി ഉറപ്പിച്ചു. തുറന്നുനില്‍ക്കുന്ന ഒരു സ്ത്രീയെ ലൈംഗികത മാത്രമായി സങ്കല്‍പിക്കുന്നതാണു പതിവ്. അതുണ്ടു താനും. ആഗ്രഹങ്ങള്‍ തീര്‍ത്തും കൈവിടുന്ന ഒരാള്‍ക്കു പിന്നെ ലോകത്ത് അചരവസ്തുക്കളോടൊപ്പമാണു നില. സത്യത്തില്‍ പദാര്‍ത്ഥത്തിനു പോലും ആദിമമായുള്ളത് ആ പരസ്പരാകര്‍ഷമല്ലേ? അനന്തനും ജിനദേവനും സലാമിക്കയുമൊക്കെയായി കൂട്ടുചേര്‍ന്നപ്പോഴാണ് അവള്‍ക്കു കുറച്ചൊന്നു നില്ക്കാമെന്ന നില വന്നത്.

വഴിയിലേക്ക്  ഒരു പന്തുരുണ്ടു വന്നു. അതിനു പിന്നാലെ ഗേറ്റു തുറന്ന് ഒരു കൊച്ചു പെണ്‍കുട്ടിയും. ഇരുവശത്തേക്കും നോക്കിയിട്ട് പന്തുമെടുത്ത് അവള്‍ ഉള്ളിലേക്കു കയറിപ്പോയി. പാതിതുറന്ന ഗേറ്റിലൂടെ അവളൊരു ചെറിയപട്ടി ഉള്ളില്‍ നില്‍ക്കുന്നതു കണ്ടു. കുട്ടി പന്തു തട്ടി അതിന്‍റെ മുന്നിലേക്കിട്ടു.  അവള്‍ മുന്നോട്ടു നടന്നു.

മനുഷ്യരങ്ങിനെയാണ്, തങ്ങള്‍ക്കിടയിലുള്ള അടിമത്തത്തെ ഒഴിവാക്കാന്‍ പോലും എത്ര കാലമെടുത്തു. പിന്നെയല്ലേ മൃഗങ്ങളുടേയും സസ്യങ്ങളുടേയും പക്ഷികളുടേയുമൊക്കെ കാര്യം!. മനുഷ്യരോടൊരടുപ്പം കാട്ടിയിരുന്ന ഒട്ടുമിക്കവാറും ജീവികളെ അവര്‍ തടവുകാരായി പടിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അവയെ സംരക്ഷിക്കുന്നുവെന്ന് മേനി നടിച്ചു.  ഏതു ജീവിയും അടിസ്ഥാനപരമായി ഭക്ഷണത്തിനായി മറ്റു ജീവികളെ കൊന്നുതിന്നാറുണ്ട്. സസ്യമായാലും മൃഗമായാലും.. ജീവനില്ലാത്തതൊന്നും ഭക്ഷ്യയോഗ്യമായി തീരുന്നുമില്ല. എങ്കിലും ഈ പരസ്പരാശ്രിതത്വത്തെ തികഞ്ഞ അടിമത്തമായി മാറ്റാനല്ലാതെ തന്നോടടുപ്പമുള്ള ഒരു ജീവിക്കും അതിന്‍റെ ജീവിത കാലത്ത് സ്വാതന്ത്ര്യം ആവശ്യമാണ് എന്നുപോലും നമ്മള്‍ക്കു കരുതാന്‍ കഴയുന്നില്ല. സ്വന്തം സ്വാതന്ത്ര്യത്തെ പ്രമാണമാക്കുന്നവര്‍ക്കും സഹജീവികളുടെ സ്വതന്ത്ര ജീവിതം ഒരു പ്രഹേളിക മാത്രമായാല്‍ മതിയോ? നാട്ടുജീവിതത്തില്‍ അവയ്ക്കും താരതമ്യേന സ്വതന്ത്രമായ ഒരു ജീവതമെങ്കിലും ഉറപ്പുവരുത്താന്‍ എന്താ വഴി? അവളുടെ ആലോചന ശരിക്കും കാടുകയറി.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ എല്ലാവര്‍ക്കും ഒരായുസ്സുണ്ട്. പക്ഷേ അതു നേരെ ചൊവ്വേ ജീവിക്കാന്‍ മെനക്കെടാത്ത ആളുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ധാരാളം ശുപാര്‍ശകളുമായി ഇറങ്ങും. അവരുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും കൂടി റദ്ദു ചെയ്തെടുത്താല്‍ എല്ലാവരും തുല്യരായി എന്ന മട്ടില്‍. താരാ.സിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അവള്‍ക്ക് അരിശം തോന്നി. ഇല്ലാതായ സ്വാതന്ത്ര്യത്തിന്‍റെ പലിശയായിപ്പോയോ ആ ജീവിതം. മുതല്‍ നഷ്ടപ്പെട്ട് തിരിച്ചടവുകള്‍ മാത്രമായി അതു പരിമിതപ്പെട്ടതിന് ആരാണുത്തരവാദി? ഭര്‍ത്താവിനെയായാലും ഭയപ്പെട്ടു കഴിയുന്നതെന്തിന്? പ്രേമത്തിന്‍റെ കഴുത്തു ഞെരിക്കുന്ന കുടുംബത്തെ എന്തു ചെയ്യണം? ത്ഫൂ.....അവള്‍ കാറിത്തുപ്പി. കുലീനത പോലെ കെട്ട മറ്റൊരവസ്ഥയുണ്ടോ? അതുണ്ടാക്കുന്ന കെട്ടുകള്‍, കാപട്യങ്ങള്‍!

അവളുടെ വിവാഹത്തിനു മുന്‍പ് ഒരു ദിവസം താരാ.സിയുടെ വീട്ടിലേക്കു ചെന്നപ്പോള്‍ കണ്ട കാഴ്ച സാറാ ഓര്‍ത്തു. വവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം അവളുടെ മേല്‍ ഏറി വന്ന കാലമായിരുന്നു അത്. കോളേജിലെ പഠിപ്പ് നിര്‍ബ്ബന്ധപൂര്‍വ്വം നിര്‍ത്തിച്ച് വീട്ടുകാര്‍ അവളെ മുറിയില്‍ പൂട്ടിയിട്ടു. ഒരു ദിവസം അവളെ കാണാനായി ചെന്നപ്പോള്‍ വാതില്‍ പൂട്ടപ്പെട്ടു കിടന്നു. സിതാരയുടെ മുറിയില്‍ ആള്‍പെരുമാറ്റം കേട്ട് ജനാലയിലൂടെ ഉള്ളിലേക്കു പാളിനോക്കിയ അവള്‍ കണ്ടത് മുറിയിലിരുന്ന അക്വേറിയം കമഴ്ത്തിയിട്ട് വെള്ളമൊഴുക്കിക്കളഞ്ഞ് നിലത്തുകിടന്നു പിടയ്ക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു ആ കൂട്ടുകാരി. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. സാറാ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. അനന്തനു നല്‍കിയ കത്ത് അവളുടെ ബന്ധുക്കള്‍ പിടിച്ചു വാങ്ങിയ വിവരം കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല താരാ.സി.

അവളുടെ വിവാഹസമയത്ത് അനന്തനെ കാണാന്‍ മനോരോഗകേന്ദ്രത്തിലെത്തിയ സാറായെ ഡോക്ടര്‍മാര്‍ അതിനനുവദിച്ചതുമില്ല. ആര്‍ഭാടമായി നടത്തപ്പെട്ട ആ വിവാഹത്തില്‍ വധുവായി താരാ.സി നനഞ്ഞ കണ്ണുകളോടെ മുഖംതാഴ്ത്തി പങ്കെടുത്തത് അവളോര്‍ത്തു. അവളുടെ യാന്ത്രികമായ ചലനങ്ങളെ പഞ്ചവാദ്യത്തിന്‍റെ സ്വരം മുക്കിത്താഴ്ത്തി.

ജിനദേവന്‍റെ വീടിന്‍റെ ഗേറ്റുതള്ളിത്തുറന്ന് ഉള്ളിലേക്കു കടന്ന അവളെ മുറ്റം നിറഞ്ഞു വളര്‍ന്ന പുല്‍ നാമ്പുകളാണ് സ്വാഗതം ചെയ്തത്.

ജിനാ...അവള്‍ വിളിച്ചു. അവന്‍റെ തല ജനലിനു പിന്നില്‍ പ്രത്യക്ഷപ്പെട്ടു.

ആ....ചേച്ചിയോ?

അവന്‍ വന്ന് വാതില്‍ തുറന്നു. അവളകത്തു കടന്നപ്പോള്‍ അവന്‍ മെല്ലെ വാതില്‍ ചാരി.
അവന്‍റെ മുഖം പരിക്ഷീണവും ചുരുണ്ടമുടി അലങ്കോലപ്പെട്ടും കിടന്നു.

നിനക്കെന്തു പറ്റി, മോനേ? അവള്‍ ആ മുടിയലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു. അവന്‍റെ മുഖത്തു പൊടിഞ്ഞു തുടങ്ങിയ രോമങ്ങള്‍ അവളുടെ കയ്യെ ഇക്കിളിപ്പെടുത്തി. അവള്‍ കട്ടിലിലിരുന്നു.

സലാമിക്ക വരാമെന്നു പറഞ്ഞിരുന്നു. ഇത്ര നേരമായിട്ടും കണ്ടില്ല.

അവന്‍റെ കണ്ണുകള്‍ക്കു കീഴില്‍ ഉറക്കമിളച്ചതിന്‍റെ പാടുണ്ടായിരുന്നു. ജിനന്‍ അവളുടെ അടുത്തിരുന്നു. സാറാ ആ മുഖം മെല്ലെ മാറോടടുപ്പിച്ചു. അവന്‍ അവളുടെ ഹൃദയമിടപ്പു ശ്രദ്ധിച്ചുകൊണ്ട് കുറേനേരം ആ നിലയിലിരുന്നു. അവളുടെ ശ്വാസം വേഗത്തലായി. വിരലുകള്‍ മെല്ലെ വിറച്ചു. പിന്നെ മെല്ലെയുയര്‍ന്ന് ആ ചുണ്ടുകളില്‍ ആര്‍ത്തിയോടെ ചുംബിച്ചു. അവന്‍ വരച്ച് ഭിത്തിയില്‍ ചില്ലിട്ടു വെച്ചിരുന്ന ചിത്രത്തിലരുന്ന് അനന്തന്‍ അവരുടെ നേരേ ചിരിതൂകുന്നതായി അവള്‍ക്കു തോന്നി. മരണത്തെ വെല്ലുന്ന ഒരു തിളക്കം ആ കണ്ണുകളിലുണ്ടായിരുന്നു.

 








Monday, January 14, 2019

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്


മസ്തിഷ്ക ചോരണകാലത്ത്
വ്യാജ ബുദ്ധികള്‍
ചോര്‍ത്തിയെടുത്ത അറിവുകൊണ്ട്
വന്‍മരങ്ങളെന്നു തോന്നിപ്പിച്ചേക്കാം
എങ്കിലുമാ ചില്ലകളില്‍ ഒരു പച്ചില പോലും പൊടിക്കില്ല
എന്നതുകൊണ്ടാവാം അധികാരത്തെയും
ചിലപ്പോള്‍ ഒരു വിറയല്‍ പിടികൂടുന്നത്.

മറ്റുള്ളവരുടെ ആശയങ്ങള്‍
മനസ്സില്‍ നിന്നുമെടുത്ത്
അവര്‍ക്കെതിരെ പ്രയോഗിക്കുന്നതിന്‍റ
മോഷ്ടിച്ചും തിരുത്തിയും
എഴുത്തച്ഛന്മാരാവുന്നതിന്‍റെ
അപരമനസ്സുകളില്‍ അച്യുതന്‍റെ കളിപ്പന്തലിട്ടു വിളയാടിയതിന്‍റ
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലോ
സൈബര്‍സെല്ലിലോ
തമ്പുരാന്‍ കസേരകളിലോ ചമഞ്ഞിരുന്ന്
കൊലക്കളങ്ങള്‍ തീര്‍ത്ത്
മനുഷ്യാവകാശം വിളമ്പിയതിന്‍റെ
ചോരശാസ്ത്രമോ ചോരസാമ്രാജ്യമോ തീര്‍ത്തതിന്‍റെ
ഇടതും വലതും മദ്ധ്യത്തിലുമുള്ളവര്‍ ചേര്‍ന്ന
സുവര്‍ണ്ണ കാലമെന്നതിനെ വിശേഷിപ്പിച്ചതിന്‍റെ
ആ നാളുകളെ നമുക്ക്
ഗിനിപ്പന്നികളുടേയും
പും വരാഹങ്ങളുടേയും കാലമെന്നു
തിരുത്തി വായിക്കാം.

മസ്തിഷ്ക മര്‍ദ്ദം കൊണ്ട്
മറ്റുള്ളവരെ കുഴക്കിയും
സംസാരസാഗരത്തില്‍ മുക്കിക്കൊന്നും
ഓര്‍മ്മകളെ തടഞ്ഞും പ്രവൃത്തിക്കു തടസ്സങ്ങളുണ്ടാക്കിയും
ഭയപ്പെടുത്തിയും ഉറക്കിയും ഉണര്‍ത്തിയും
അപകടങ്ങളോ രോഗലക്ഷണങ്ങളോ
മസ്തിഷ്കാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കിയെടുത്തും
പഴിചാരിയും വേദനിപ്പിച്ചും
അപമാനിച്ചും മായക്കാഴ്ചകളൊരുക്കിയും
വിഭ്രാന്തികളൊരുക്കിയും
മരുന്നു തീറ്റിച്ചും
കീഴടക്കാന്‍ ശ്രമിക്കുന്ന നാസിശാസ്ത്രീയതയിലെ വന്‍മരങ്ങള്‍
മൊബൈല്‍ ടവറുകളെ
അനുസ്മരിപ്പിക്കുന്നുവെങ്കില്‍
വാളും പരിചയുമായി അവ വൈക്കോല്‍ക്കൂനകളോടു യുദ്ധം ചെയ്യുന്നെങ്കില്‍
യുദ്ധത്തിനുള്ള വക
എന്നും ഒരുക്കിത്തരുന്നുവെങ്കില്‍
ആയുധക്കമ്പോളത്തിലേക്ക്
നാട്ടിലെ മുതലെല്ലാം ഒഴുക്കിവിടുന്നെങ്കില്‍
ബോംബിട്ടുകളിക്കുന്ന
അതുകളെക്കൊണ്ട് ആര്‍ക്കു പ്രയോജനം?

ബോധിസത്വന്മാരെ മഴുവെടുപ്പിക്കുവാന്‍
വരാഹമൈരന്‍റെ രഥം വരുന്നുവെങ്കില്‍
പുരുഷസൂക്തത്തിന്‍റെ
ആ പന്നിപ്പേച്ചിലിനി എത്രപേര്‍ കുടുങ്ങാന്‍?
വനദുര്‍ഗ്ഗയുടെ കയ്യിലെ കരിമ്പിന്‍തണ്ട്
ശൂലമാക്കിയെടുക്കുന്ന യുദ്ധതന്ത്രം
ജിനന്മാരുടെ ഉടലില്‍ ചവുട്ടി
പ്രണയികളെ അലിംഗികളാക്കി
മുസല്‍മാനെ നാടുകടത്തി
യേശുവെ കുരിശേറ്റി എത്രനാള്‍ തുടരാന്‍?
മീനെണ്ണപൂശി കരിനിറമാക്കിയെടുത്ത ഉടലുകള്‍
കറുപ്പിനെ ഒഴിച്ചെടുക്കുന്ന സൂത്രങ്ങളില്‍
അധികാരിതന്നെ പ്രതിപക്ഷവുമാവുന്ന
കളിത്തട്ടില്‍
നേര്‍ബുദ്ധിയ്ക്കു പകരം വെക്കുവാന്‍
ഏതു വ്യാജബുദ്ധിയും(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്)
മതിയാവുമോ?


Thursday, January 10, 2019

THE CLASSICAL IN ART


What constitutes a classic in any art?  Is it something to do with genre?  Like, say, in 'classical' music or a Kathakali performance? Does it mean that the entire production in that genre has to be taken as classic?  If so would it not just exhaust the value that we ascribe to what constitute a classic? If a classic can be seen as performatively embodying the time spirit (something akin to the German 'weltanshaung' maybe,) but at the same time something that also transgresses the 'period style' to achieve something unprecedented, something that necessarily goes beyond the ascribed hierarchy of genres to invert, or even redraw the form in the spirit of the times, then can we call much of our classical music or classical performance 'classical' in that sense? Will we have to see that a classic transcends the prescriptive and academic notions about form and render possible new forms, styles and genres, innovatively redrawing the contours of the work as regards form, content , rendition, markers, schema such as what have appeared to be its very basics like 'scale' or its perceived geometry, rhythmic structures, mudras etc.? If so, could a popular form also become a classic? And could somethings done in what we consider as classical forms just be trash, mimicry or repetition? (This is not to say that a mimicry could not be a classic.) ..How and what should be taken for a classic of our times? If even repetition is not a process of re-enacting sameness, then what exactly could bbe its role in this process? How exactly can we talk about something done today as a classic, if we were not to follow the positions ascribed to reified form? Should there be classics in our time?  If we were to consider music as a construction in sound, which could also mean that it could include noise, silence or anti-music, would it not give more possibility for us to play with sound in more radical manners without totally succumbing to knowledgeableness redundant form and tutoring? Could this also not mean that anybody can, if need be , innovate on their own in sound, whether the pundits may take it for music or not? 

Wednesday, January 9, 2019

Shihab 2

On the leaves
Brought forth by rain
The colours left to dry by the sun
Green, yellow,red.
Winter comes at night
Leaving them fallen,
Covering them with snow.
The wind
In the morning
Take the fallen leaves
And sweep them into the river.

SHIHAB'S POETRY (TRANSLATION FROM MALAYALAM)


Half of the trees were planted
Half dropped here by birds
Those that were planted
Were watered and cared for
Till they grew up
The others were watered
By rains.
The fruits
At ripening
Whether they are in this lot
Or that
Will be pecked at
By those who see them first.

Saturday, January 5, 2019

THE OCEAN AND THE SHORE




The sun goes down
In the quicksand of violence
But is born again
In the ocean of love
 (How it heaves!)
Does the ocean
Belong to the shore?
Does sand persist
In its journey
Over water
Or does it remain
At its sides and below?
Does the tea cup
Make it at the poles
Does it rise again
After the wash?

In the worldliness of the world
A bad sign
Can it be that
The sun shines despite all odds?

The earth is clad as it is
Water ponders about the sky
The heat dips its head
In the snow
Light and darkness-
How they persist!
The wind turns its coat
And sun casts out its loneliness
Purified form
Brought out through the rain and the clouds
The slender stalk of rain
Has it not grown thick?

Is the world matter or idea-
Does it matter one way or other
In the seventh night of the desolate
There shall come redemption breaking the knots and seals
Something remains, emerges
Something goes under
Only the living can keep accounts for the dead.

Will the morning not arrive
The noontide and the moonwalk
Are they not true?
Does not the cricket chirp
Winding the clock of darkness into the night
The racket tailed drongo
Calls out in many voices to the winged world
Returning thus to others
Something of what it had taken.
The sound of water
Reaches out to the dry lands
As the train moves on
On its rails through life.