ഒരു മേഘശകലം തീര്‍ക്കും കുരുക്കുകള്‍/ தீப்பிழம்புகள் மற்றும் குட்டைகளின் மேகம்
.
ഒരു മഴമേഘം അതിര്‍ത്തിക്കപ്പുറം
മലകളുടെ വാതിലിനപ്പുറത്ത് വന്നുനില്‍ക്കുന്നു.
അതിനെ വെടിവെച്ചിടാന്‍
സൈന്യം തോക്കുകള്‍ ഉന്നം പിടിക്കുന്നു
നമ്മുടെ റഡാറുകളെ ഒരു മേഘംപോലും
മറയ്ക്കുന്നില്ലെന്നു ദേശസ്നേഹം വെല്ലുവിളി മുഴക്കുന്നു.
ഈ പൊരിഞ്ഞവെയിലത്ത്
അതല്‍പം മഴയാവാം കൊണ്ടുവരുന്നതെന്ന്
എന്തുകൊണ്ട് കരുതിക്കൂടാ?
എന്തുകൊണ്ടതിനെ കടത്തിവിട്ടുകൂടാ?
പാടില്ല, അതിന്‍റെ ഇരുളിമ നോക്കൂ
ചോരയുടേയും വേദനയുടേയും കഥകളതില്‍
പുതഞ്ഞിരിക്കുന്നു,
നമ്മുടെ വിദ്വേഷം അതില്‍ നിന്നു നമ്മെ
തിരിഞ്ഞുനോക്കും പോലെ
അതിനു കൈവശം ഇടിയുടേയും മിന്നലിന്‍റേയും
ആയുധങ്ങളുണ്ടാവും! ڈ
നമ്മള്‍ കൊടുത്ത വേദനകളാണെങ്കില്‍
അവ മറ്റെവിടെ പെയ്യാനാണ്?
നമ്മുടെ വെറുപ്പ് അതിനെ ആയുധമണിയിക്കുന്നുവെങ്കില്‍
ഏതതിര്‍ത്തി അതിനെ തടുത്തു നിര്‍ത്തും?
ഒരുവേള അതുപെയ്ത് ഈ ഉണങ്ങി വരണ്ട നിലങ്ങള്‍
പച്ച പിടിച്ചേക്കാം
പച്ചയെ ഭയന്നുജീവിക്കുന്നവര്‍
സ്ഥിരമായ ഹേമന്തത്തെ സ്വപ്നം കാണുകയാണ്.
ആകാശത്തും ഭൂമിയിലും മതില്‍കെട്ടി
മഴമേഘങ്ങളെ പുറത്തുനിര്‍ത്തുകയാണ്
അവരുടെ പുകക്കുഴലുകള്‍
അമ്ലമഴ വീഴ്ത്തുവാന്‍ ആകാശത്തേക്കൂതിവിടുന്ന
അപ്പൂപ്പന്‍ താടികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്.
റഡാറുകളും വിമാനവവേധാ തോക്കുകളും
യുദ്ധവിമാനങ്ങളും വേലികെട്ടിയ ഒരാകാശത്തെ
മറികടന്ന് ഒരിരണ്ടപോലും പറക്കുകയില്ലെന്ന് ഉറച്ചിരിക്കുന്ന
അവരുടേയും നമ്മളുടേയും മേല്‍
ആ കരിമേഘം പെയ്യാതിരിക്കുകയില്ല.
രാജ്യരക്ഷയുടെ കമ്പളം
ജനതയെ ശവക്കോടി പുതപ്പിക്കാതിരിക്കാന്‍
ഋതുക്കള്‍ മാറിമറിയുവാന്‍
മേഘങ്ങളെന്നും തങ്ങളുടെ പെയ്ത്തിടങ്ങള്‍ തേടി നടന്നിട്ടുണ്ട്.
അതില്‍ വെറുപ്പോ വിഷാദമോ നാം കാണുന്നുവെങ്കില്‍
അതു നമ്മില്‍ നിന്നു തന്നെ ഉയര്‍ന്നു പോയതാവണം.
വിയര്‍ക്കുന്നവരെങ്കിലും അതിനെ
അടുത്തു വിളിക്കാതിരിക്കില്ല
ഇവിടെ പെയ്യൂ എന്നപേക്ഷിക്കാതെയും.
தீப்பிழம்புகள் மற்றும் குட்டைகளின் மேகம்
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home