വസ്തുക്കള്‍
പുറത്തേക്കു പോകാനേ വയ്യാതെ
മുറിയുടെ തൊണ്ടയില്‍ കുടുങ്ങി
അഴയില്‍ പുളഞ്ഞു വായ്പിളര്‍ന്നോരു ബെല്‍റ്റ്
അതിനു കടന്നു പോകാനുള്ള തുരങ്കങ്ങള്‍ ഓര്‍ത്തെടുക്കുന്നു
ചെറിയ കുടവയറന്‍ ഉടലിനെ വരിഞ്ഞ്
ഓരോ യാത്രയിലും അതിന്‍റെ യാത്ര
കാറ്റൂതാത്ത അതിന്‍റെ സുഷിരങ്ങളില്‍
പല്ലാഴ്ത്തി നിശ്ശബ്ദതയുടെ കുഴല്‍വിളി
സ്വന്തം ഉടല്‍ തന്നെ കടിച്ചുമുറിക്കുന്ന
ഒരു പാമ്പാണോ അത്?
അതിനടുത്ത്
ഒന്നും തൂങ്ങിയാടാനില്ലാത്ത രണ്ടു ഹാംഗറുകളില്‍
കഴിഞ്ഞ ദിവസങ്ങളുടെ ശൂന്യത
(അതല്ല ഒഴിവുദിവസത്തെ തെരക്കുകളാണെന്നും വരാം)
രാവിലെ ജനാലയിലൂടെ മുറിയിലേക്കു നീണ്ടിരുന്ന
വഴണ മരത്തിന്‍റെ നിഴലിനെ
സന്ധ്യയാവുമ്പോഴേക്കും അതു വട്ടം ചുറ്റിയിരിക്കുമോ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home