ബുദ്ധവിജയം
കുഞ്ഞിനേംകൂടെ കൊണ്ടുപോയില്ലായോ
കോഴിമാമച്ചോ
യേയേയേയേയേയേയേയേയേ.....
കോഴിമാമച്ചോ
പോയിമാമച്ചോ
യേയേയേയേയേയേയേയേയേ.....
കൂടിയാട്ടോം മറന്നിട്ട്
പോയിമാമച്ചോ
ചൊല്ലിയാട്ടോംമറന്നിട്ട്
പോയിമാമച്ചോ
കോയിലില് കുത്തിരിക്കാന്‍
പോയിമാമച്ചോ
യേയേയേയേയേയേയേയേയേ.....
മൂന്നുപേരില്‍ സുന്ദരിയല്ലോ നടുക്കത്തെ റോസമ്മ
റോസമ്മ വെള്ളോംകൊണ്ടു
കുളികഴിക്കാന്‍ ചെന്നപ്പോള്‍
മാമച്ചന്‍ ചെന്നങ്ങു കയറിക്കൂടീ
കോഴികൂവും നേരത്തേ പോയിമാമച്ചോ
കൂട്ടിരിക്കാന്‍ മറന്നിട്ട് പോയിമാമച്ചോ
അപ്പനേയും അടിച്ചുകൊന്ന് പോയിമാമച്ചോ
രാത്തിരിയെ എടുത്തും കൊണ്ടോയിമാമച്ചോ
രാത്തിരിയെ മായ്ക്കുവാനേ പോയിമാമച്ചോ....
തിത്തിരിയെ എടുത്തുംകൊണ്ടോയി മാമച്ചോ
ഒത്തിരിക്കാടകത്ത് പോയിമാമച്ചോ
രാത്തിരിയെയൊളിച്ചും കൊണ്ടോയിമാമച്ചോ
യേയേയേയേയേയേയേയേയേ.....
എന്നുമുള്ളമുറുക്കാനാണഞ്ചു കൂട്ടം മുറുക്കാന്‍
മുറുക്കാനും ചവച്ചോണ്ട് തെങ്ങേക്കേറാന്‍ പോയപ്പോള്‍
കോണിചാരിക്കയറുന്നോനേറുന്ന പാമ്പേ
മെയ്യാട്ടമറിയുന്ന നിണം വീണ ചേമ്പേ
ചെല്ലക്കിളിച്ചെല്ലത്തീന്നു പിടിച്ചിട്ടപാമ്പേ
ത്ലാപ്പുവെച്ചുകയറുന്നോനറിയുന്ന ചേമ്പേ
തെങ്ങിനുള്ളിലകം നിറേ നിറയുന്ന നീരേ
കുടമുള്ളിലൊളിപ്പിച്ച മരത്തിന്‍റെ നീരേ
മുറുക്കുമ്പോളയയ്ക്കുന്ന കഞ്ചാവിന്‍റെ നീരേ
അഞ്ചാമത്തെക്കൂട്ടമായ കഞ്ചാവിന്‍റെ നീരേ
അഴിഞ്ഞഴിഞ്ഞാടിനില്‍ക്കും കഞ്ചാവിന്‍റെ നേരേ
മരപ്പൊത്തില്‍ നിറയുന്ന കിളിക്കുഞ്ഞിന്‍ പാട്ടേ
പിടിച്ചുവെച്ചു പന്നിക്കൂട്ടം ചെല്ലമെടുത്തുടച്ചേ
ചെല്ലക്കിളിയതില്‍നിന്നും പറന്നങ്ങു പോയേ
ചെറുവീടു ചെറുകര നിറഞ്ഞുനിന്നെരിഞ്ഞേ
ഒറ്റമൊലയമ്മച്ചിക്കും മൊലരണ്ടും നെറഞ്ഞേ
മുലകുടിതടയുന്ന കാലന്‍ വന്നിരുന്നേ
പൂതനയവളുടെ കഥയവന്‍കഴിച്ചേ
പൂമാതിന്‍റെ മുലകളെ ഞെരിച്ചവന്‍ രസിച്ചേ
അപ്പനേയും ചുട്ടുതിന്നും നരസിംഹമൂര്‍ത്തികള്‍
അമ്മമാരെ മുലയരിഞ്ഞൊതുക്കുന്ന കൂട്ടം
ശവത്തേയും ഭോഗിക്കുന്ന ശവംതീനിക്കൂട്ടം
ചേലക്കൊമ്പ് മൂപ്പന്‍വന്നിട്ടിറക്കിവിട്ടവയെ
ചെല്ലമെടുത്തൊന്നുവീണ്ടും മുറുക്കട്ടെ കിളിയേ
ചെല്ലക്കിളിവന്നുണ്ടു നിറയുന്നെന്‍ വീട്ടില്‍
പുലകുളികഴിഞ്ഞുള്ള ചെറുകരവീട്ടില്‍
രാവാഴും കിളിയായ രാവണന്‍റെ വീട്ടില്‍
മോരുതത്തിച്ചാവിക്കാണിപ്പല്ലക്കൊന്നുമില്ല
നാണിയമ്മപൊറുക്കുന്ന ചെല്ലച്ചെറുവീട്ടില്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home