Saturday, September 16, 2017

SECULARISM






Yesterday, an envoy of the people
Met Caesar and asked him:
When you settled the deal that you say
You had with God
It appeared that there were only two parties involved
And we were made to think that
You were to take the responsibility
For the worldly affairs
And God over the celestial
And since we were supposed to get some autonomy
People thought that it was a generous deal
And that the authority of God in worldly affairs
Was checked, giving human beings some free rein.

In the midst, somebody heard laughter in the background
And heard Pilate murmur to himself:
“Now that chapter is closed,
What was due to Jesus,
I gave it to him
And now everything
Is perfectly within control
As clean as advaita could do
With a hatchet or a club
Eliminating the second voice
And demanding the accursed(third) share.
So Power unto Caesar!
Long live the king!”

The people’s envoy looked at him
With slight embarrassment:
“I thought I was also party
To this agreement!”

“Don’t be so naïve as to believe
Some such rubbish!
When Mahabali was killed
Vamana took away the country
And there was nothing left
To the people
Because in the deal, there was no third share.
When earlier you got things
It came from God’s share
And you should know that I have
Very little to spare.
You helped me kill Jesus
And so lost your own share
In the deal,
Because as always,
Since Osiris, the blue jackal
The world had to belong
To the King.
As for the people,
They don’t need much
And it is always good to practice austerity
And as you should be knowing
You were not party to the agreement
And as such have no
Locus standi.
Thank you!”

“And we were told that secularism
Was beneficial for mankind!
Long live the king!”
And he shook his head
And told himself:
“Oh, it is quite useful, no doubt!
As for the third share or God
Though I can’t still make out how!” 

Friday, September 15, 2017

Tiger Story



Benoy P.J.
(A story written around 2002 and published in the May june issue of Indian Literature in 2004)

He felt the weight of the tiger pressing him to the floor, felt the soft woolen of its skin and the steel underneath. It smacked his face with its wet , rough tongue and before he could cry out, or do anything about it, closed his mouth with its fat paw which had some- how become soft and gentle, all its claws  withdrawn. He was confused as to what to make out of it, the smell was excruciating and yet familiar, as if it was there with him before he had come to smell anything else. He thought as to whether it would not be a good idea to give the tiger a little bath, rubbing its body with oil, washing then with soap and warm water and finally brushing him nicely with utmost devotion. But then that could only be a fabulous dream, for, as of now, he was pinned to the floor. He had sensed it stalking him and when if finally jumped on to his top, he had known it coming for a long long time, though he couldn’t really figure out as to how to handle it any better for all that.
“I am not going to kill you, not going to eat you, nor even feast on your blood as vampires do – for I am also a vampire, as you must have made out by now.” It suddenly said, in a voice that had the same quality about it that he had perceived in the body that was on him now, charming as well as dangerous. He felt a secret ebullience, the smell of an unwashed body, the pressure of a manly paw on his chest and flesh thrusting against his groins. He even imagined his little toy standing up against young girlish thighs, but then the tiger smacked his face again and the strong smell grew nauseating.
“I told you about what I am not going to do, now I will tell you what I will. You can’t do much about it, in fact you can do nothing because I have my thing between your girlish thighs and I am going to rape you, and believe me, you are going to enjoy it, enjoy it tremendously, I mean. You know you cannot get away, that is the way you have been trained, with your thing red and rubbing against girlish thighs, which is much the same as what we have here, only, we have the position reversed, because it is I who have you between my paws, with my predatorial instincts sharp and awake, pressing down on you, my mouth that needs a tooth brush or a mouth freshener, a clean-up job, as you have been trained to imagine.”
The weight of the tiger crushed him, it smelled of cold sweat and urine, there were mosquitoes all around and somewhere at the end of his field of vision, he could see the stripes ascending into the sky along the curve of its tail. It was growing hotter and hotter, he could have liked to wriggle out, if only for a moment, just to take a deep breath, even call out something. As to what precisely he could do, he did not know, would have kept on guessing; only it did not seem to matter anymore.
“You can do without doing.” It said, as if in jest. The sun in its eyes glared out at him. It turned its head up and growled. “I will strip you off your stripes,” it continued, thrusting the sticky tongue into his ears. For a moment he wondered as to whether he had any, whether he was not all rosy-rosy, whether he had the claws, sharp yellow teeth and the fierce look of a tiger. He felt a deep resentment, “No”, he wanted to say, I am not a violent beast, that is for sure, you can’t put that on me, being a vegetarian I have never preyed on you, never carried it too far-I was gentle, carried my stripes with grace, was never excessive, as you very well know.”
The tiger withdrew its paw from his mouth, patted him gently on the cheek, brushed his hair back a little, kissed him tenderly on the mouth and whispered, as if it had read his thoughts, “Me know nothing’ of that sort, lad. Me know nothing.’”
“There;” he thought, “you are being unfair to me now, and me I have always been fair to you.”
“Now you sure talk in’…….You always been fair, fair is what you are” came the reply. “Though fairness is not necessarily fair-if I may remind you.”
 “You stripes devour the country, and me lads are left all bones –fair cnough. You even sell us creams to make fair…you always ‘been fair in no mean measure, no doubt.” The tiger shifted its weight a little, brought the paw back to his mouth, and continued: “ ‘Dreams won’t take you anywhere, work!’ You tell me all the time. “Me I keep dreamin’.”
He wanted to smoke a cigarette badly, pity the tiger is no fun, talking stuff like that. “One has to move ahead, that is what one ought to do-shouldn’t get stuck up anywhere. “With stripes like that you should be in the army, you know….’papa used to say. No need  to slog away like  an ass when you are a tiger yourself. Things are pretty good around here, except for this temporary inconvenience.” This time it was as if he had spoken.
The beast made a soft purring sound, turned its head and said: “Don’t thin’ that you gonna get away that fast, smart chap. Me gonna make life a bit difficult for you. Goin’ to take away a few things, that is.”
“Like?”
“Your scared threads, my boy, all those that make you hang above us in this tiny world. Your pompous education, “universal’ accent, star and stripes, your upward turned nose, superior airs and ultimates so-phiistrication-every thing that makes you into a tiger, that is. “Graceful’, that is what you thought of your bearing, ain’t it? Allow the demon to take away thy lord’s graces.”
“Ancestor God!!” he said in a meek voice, “The one who was there at the beginning ! Protector of primal instincts and energies !! Pardon my excesses.”
“Fuck off, you filthy rascal! I knew that you would come around to that. As if I would have taken pride in siring your kind! Made us carry your shit for generations-was that because you loved us so? Now don’t tell me to carry it in my head. Turning us into submissive because all the time, invoking the law of the genre to return the mouse to its pristine moorings-I know you would love to do it. But the game is up. You with your scared stripes are not the only tiger around any more.”
The beast let out a growl and thrust its tongue up his throat, making him gasp for breath and extracted something from him that it cracked between its powerful teeth and spat. He could see his tongue, bloody and mutilated, fall out from its mouth. The tiger turned, its eyes a glowing green, and the paw dug into his mouth. His back ached, his thing stood up aching with desire. The glasses fell off, his hands groped in the darkness, the tiger had somehow merged with the sky, and under its huge torso he felt that there was no air and no room, an enormous weight crushed him against the floor.
The room was empty except for him and the tiger, which may have come in through the window, half by invitation and half by itself. Yet there was no room, ne bed, no window-only a grim weight that crushed him down, a vast space that pressed down on them, the snarl on the tiger’s face, its vibrant eyes, its claws, sharp teeth and rough, wet tongue.

Wednesday, September 13, 2017

ഭര്‍തൃഹരി



"ഈ ഭര്‍തൃഹരിമാരെക്കൊണ്ടു തോറ്റു!"
എന്നാണിപ്പോള്‍ പെണ്ണുങ്ങളുടെ പരാതി.
"ഒരു പന്നിയാണെന്‍റെ കെട്ടിയോന്‍
ബ്രഹ്മജ്ഞാനി
ഭൂമിക്കു ബ്രഹ്മവെച്ചവന്‍
മെയില്‍ ഷോവനിസ്റ്റ് പിഗ്ഗ്!
ആരുടേയും തമ്പടിച്ചെടുക്കുന്ന
വരാഹമൈരന്‍!'
എന്നാണു വൈഷ്ണവി കൂടിയും പറയുന്നത്.

ദറിദയേയും കൂടി ശിഷ്യപ്പെടുത്താന്‍
പദ്ധതിയിട്ടത്രേ!
വേലി വഴക്കില്‍ (Hedgewar) നിപുണനാണത്രേ!
കയറിമേയുന്നിടം തരിശാക്കാന്‍ മിടുക്കുണ്ടത്രേ!
ജര്‍മ്മന്‍കാരനും (Heidegger)   മറ്റൊന്നല്ലത്രേ!
"ആയുഷ്മാന്‍ ഭവ!" എന്ന ആശംസ
കേള്‍ക്കുമ്പോഴാണ്
അന്നേ ആരാണ്ട് (ഹന്നാ ആരണ്‍റ്റ്)
"ആക്സ്മാന്‍ (Eichmann in Jerusalem) ഇന്‍ ജരുസലേം"
എന്നെഴുതിവെച്ചത് 'സലാം' എന്നു പറയാന്‍
ഭയം തോന്നിച്ചിരുന്ന 'ഡര്‍ എ സലാം'  
നാടുകള്‍ക്കെല്ലാം ബാധകമല്ലേ?

കേരളോല്പത്തി കല്‍ പാത്തിയിലാണെന്ന്
ഏതു കൊച്ചീ-ശീമതമ്പ്രാന്‍
പരശു(പരനോടുള്ള അരശ്/മഴു/അപരനെ അശുവായി കാണുന്നവന്‍)രാമന്‍
പറഞ്ഞാലും
ഏതു കല്‍പാത്തിയില്‍(ശൗചാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന
കല്ലു കൊണ്ടുള്ള പാത്തി/ കല്ലില്‍ മുള്ളുക എന്നും)
നീയെന്‍ നാഥനെ കൊന്നുവെച്ചൂ, നരകമേ!
എന്നാണിപ്പോള്‍ ആളുകളുടെ ചോദ്യം.
കര്‍ത്താവിനു പകരം ഭര്‍ത്താവു മതി
എന്നു സ്വയം ഹരിച്ചവര്‍ക്കുപോലും
ഭര്‍തൃഹരി മതിയാവാതെയായി
എന്നതും മോശമല്ല.

വഴിപാട്



കോവിലിനു മുന്നിലെ ക്യൂവില്‍ നിന്ന്
സ്വന്തം വഴി പാടാക്കിയെടുക്കുവാന്‍
മെനക്കെട്ടുകൊണ്ടിരുന്ന ഭക്തനോട്
ദൈവം ചോദിച്ചു;

"നീയാ പൂണൂലുകാരനെ കണ്ടോ?
അവന്‍റെ പൂണ്ടു പോയനൂല്‍
ആഴിയോളം താണുരുണ്ടതും
ലോകം പാതിമൊട്ട പോലെ വിണ്ടുപൊട്ടിയതും
ലോകം മേലുകീഴായിപ്പിരിഞ്ഞതും
എന്തുകൊണ്ടാണെന്നവനറിയാം.
വേലവിളക്കുകള്‍ കൊണ്ട്
ബുദ്ധന്‍റെ സൂര്യനെ മാറ്റിനര്‍ത്തുവാന്‍ യത്നിക്കുന്നതവനറിയാം.
എന്നാലും കാലങ്ങളായി അവന്‍ നിന്‍റെ
പണംവാങ്ങി നിനക്കുള്ള വഴി പാടാക്കിത്തരുന്നു.

തീരെ വഴിമുട്ടുമ്പോള്‍
നീ ചെന്ന് കണിയാനെ കൊണ്ടു "പ്രശ്നം വെപ്പിക്കുന്നു."
തന്നെക്കൊണ്ടാവും വിധം നിനക്കു പ്രശ്നങ്ങള്‍
വെച്ചുതന്നിട്ട്
അവന്‍ നിന്നെ ഉപദേശിക്കുന്നു:
"ഒരു വെടി വഴിപാടു കഴിച്ചേക്കൂ!
ലോകത്തു നിനക്കുള്ള സുഖഭോഗങ്ങളുടെ
വെടി തീരട്ടെ.
മൃത്യുഞ്ജയഹോമം കഴിച്ചേക്കൂ!
എവിടേയും മരണം ജീവിതത്തിനു മേല്‍
ജയിച്ചു നില്‍ക്കട്ടെ.
ഒരു ശത്രുസംഹാര പൂജകഴിച്ചേക്കൂ!
നീ നിന്‍റെ പോഴത്തം കൊണ്ട് ശത്രുവെന്നു കരുതുന്നവനും
ദൈവത്തിനു സ്വന്തം തന്നെ.
അപ്പോള്‍ പിന്നെ നിന്‍റെ ആഗ്രഹം
ദൈവമെങ്ങിനെ  നടപ്പിലാക്കാനാണ്?
(നിനക്കുള്ള വഴി പാടാക്കിത്തരാന്‍
അവനെന്നും പ്രതിജ്ഞാബദ്ധന്‍!).

ഒരു സ്ത്രീ സ്വതന്ത്രയെങ്കില്‍
അവളെ കൊന്ന്
ഒരുവന്‍ തെളിഞ്ഞു നില്‍ക്കുന്നവനെങ്കില്‍
അവനെ നശിപ്പിച്ച്
ആത്മാവിനെ അടക്കിവെക്കാന്‍ കോവിലില്‍ കുടിയിരുത്തി
നിന്‍റെ കാവലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന
ആ കള്ളമുണ്ടല്ലോ-
അതിനി ആരു വിശ്വസിക്കാനാണ്?

അലഞ്ഞുതിരിയുന്ന സ്വന്തം പിതൃക്കളെ
എന്തിനു ഭയപ്പെടണം?
ദുഷ്ടതകാട്ടി അവരെ വലയ്ക്കുന്നവരല്ലാതെ
ആരവരെ കുടയിരുത്താന്‍ ശ്രമിക്കും?

തനിക്കള്ളന്മാര്‍ അങ്ങിനെയാണ്
പരിശുദ്ധാത്മാവും
അവരെ ഭയംകൊണ്ടു നിറയ്ക്കും.
തങ്ങള്‍ ചെയ്തുവെച്ച ദ്രോഹങ്ങളാണ്
മറ്റാരുമല്ല അവരെ വേട്ടയാടുന്നത്.
പീലാത്തോസിന് യേശുവിനെ രക്ഷിക്കാനാവുമോ?"

അധികഭാരമില്ലാത്ത തലകളുമായി
ഉറക്കത്തിലേക്കു പോകുന്നവര്‍
മച്ചിലിരുന്നു കിരുകിരുക്കുന്ന
ചീവീടിനെ കേട്ടു.
വെളുപ്പാവും മുന്‍പ് തിത്തിരിപ്പക്ഷി
തുടങ്ങിവെച്ച സംഭാഷണം ഓര്‍മ്മവെച്ചു.











Thursday, September 7, 2017

കിളി





പറക്കുന്നതിനിടയില്‍
ആകാശത്തു നിന്നും താഴെപോകും
എന്ന ഭയം കൊണ്ട്
ഒരു കിളി എന്താണു ഹെല്‍മെറ്റോ പാരച്യൂട്ടോ
കരുതാത്തതെന്ന്
ഞാനെപ്പോഴും ആലോചിക്കാറുണ്ട്.

ആകാശത്തുകൂടി
അതിനെ താങ്ങുന്ന കൈ
അതെത്ര മനോഹരമായി വെളിപ്പെടുത്തുന്നു.

ഒരു തേരട്ടയുടെ
നൂറുകാല്‍ നടത്തത്തെ തകരാറിലാക്കാന്‍
അതെങ്ങിനെ സാധ്യമാവും
എന്ന സംശയം മതി
എന്നു കെസ്ലര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ-
ആര്‍തര്‍ കെസ്ലര്‍, ഒരു ജൂതന്‍.

വിദ്യ




'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'
എന്ന കാര്യത്തില്‍
സംശയം ഇല്ലാതിരുന്ന
ആളുകളൊന്നിച്ച്  വിഴാതെ തന്നെ എങ്ങനെ
വിദ്യയാവാംڈ എന്ന വിഷയത്തില്‍
പൊതു അഭിപ്രായം ആരാഞ്ഞു.
(രണ്ടു കാലില്‍ നടപ്പിലുള്ള
അവിശ്വാസം കൊണ്ട്
കിടപ്പിലായി പോകാതെയിരിക്കാന്‍
അതു വേണമല്ലോ-
വിശ്വാസം: അതല്ലേ എല്ലാം!).

'ന വിദ്യതേ വ്യാകരണം ക്ഷുധാതുരൈ.'
എന്ന മട്ടിലുള്ള പുളിപ്പന്‍ കാവ്യരസം
തികട്ടിവന്നത് ഛര്‍ദ്ദിച്ചുകളഞ്ഞ
കള്ളുകുടിയന്മാര്‍
എല്ലാ വര്‍ഷവും നടക്കുന്ന
ചടങ്ങാണു വിദ്യാരംഭം
എങ്കില്‍ അതിനെ പിന്നെങ്ങനെ
ആരംഭമായി കാണും എന്ന ചോദ്യം ചോദിച്ചത്
അവസാന വണ്ടി പോയിക്കഴിഞ്ഞും
വണ്ടി കാത്തു കണ്ടെത്തിയ
യാത്രക്കാരെ ചിരിപ്പിച്ചു.

'വസ്തു തട്ടിപ്പുകാരനായ തമ്പുരാനെ
ഗണനായകര്‍ നമിക്കണം'
 എന്നു പൂഴിയിലെഴുതിയത്
തിര വന്നു മായ്ച്ചു കളഞ്ഞു.
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുവാന്‍
അധികം പേരില്ലാതെയായാല്‍
എന്തു ചെയ്യും എന്നു തന്‍പുരാണും
പാടിയിരുന്ന ഏതു യജമാനനും ഉറക്കമിളച്ചു.

ഒരു വിദ്യയെ പ്രേമിക്കുന്നവര്‍
മറ്റു വിദ്യകളെ അവഗണിക്കരുതെന്ന്
വിഷയലംബഡര്‍ പറയില്ലെങ്കിലും
ഏതു വിദ്യാര്‍ത്ഥിക്കും അറിയാം.
(ഒരു കട്ടന്‍കാപ്പിയിടുന്നതിനും
ചിലപ്പോള്‍ ഹാര്‍ഡ് വാട്ടറിനെക്കുറിച്ചുള്ള അറിവ്
ഉപകരിച്ചേക്കാം!)
വിദ്യുത് ശക്തിക്കു ഫൗണ്ടനുകളുമായും
വിദ്യാലയങ്ങളുമായും ഉള്ള ബന്ധം
ദാദായിസത്തിനു അടിസ്ഥാനമായോ എന്തോ?
ലൈന്‍ വലിക്കാതെ എങ്ങിനെ കറണ്ടു തരാം
എന്ന വൈദ്യുതപ്രതിസന്ധി
ബോര്‍ഡും മഞ്ഞക്കിളിയും എങ്ങനെ പരിഹരിക്കും?
വൈദ്യുത കസേരയും കൂടിയുള്‍പ്പെട്ട
ഈ കസേരകളിയില്‍
മാസ് ലൈനോ രണ്ടുലൈന്‍ സമരമോ
കൊണ്ടെന്തു കാര്യം?

'ശാസ്ത്രീ'യത കൂടിപ്പോയതുകൊണ്ട്
എന്‍റെ പാട്ടൊഴിവാക്കി
തമ്പുരാന്‍റെ പാട്ട്
എന്നെക്കൊണ്ടും പാടിക്കാന്‍ നോക്കുന്ന
സംഗീത വിദ്യാലയം
എത്രകുളിപ്പിച്ചിട്ടും ഞാനത്ര നന്നായില്ലല്ലോ!
എന്‍റെ വിദ്യയും നിന്‍റെ വിദ്യയും
ചേര്‍ന്നുള്ള ഈ പ്ര'ബുദ്ധത'യല്ലാതെ
നമുക്കൊക്കെ വേറെ എന്തുണ്ട്?

Wednesday, September 6, 2017

ബീറ്റ്രൂട്ട്




ബീറ്റ്റൂട്ടിനെ
ആരാണു തല്ലിയത്?
വേരിനേയും വഴികളെയും
ഭയപ്പെടുന്ന ഒരു യജമാനന്‍ തന്നെയാവണം.
ചോരകല്ലിച്ചുള്ള
അതിന്‍റെയാ കിടപ്പുതന്നെ
എത്രവേദനാജനകം!
(അതത്ര ഓഫ് ബീറ്റാണോ എന്തോ?).

Monday, September 4, 2017

മല്ലികാ വസന്തം


ഇന്നലെ രാത്രി
മുറ്റത്തെ മുല്ല ചിരിച്ചു
ഇങ്ങനെയൊരു മൊല്ലാക്കാ വന്നാല്‍
ചിരിക്കുകയല്ലാതെ എന്തു ചെയ്യും!

മല്ലികയെ തിരയുകയായിരുന്നു മൊല്ലാക്ക
ഭിത്തിയില്‍ വെച്ച മുഖം മൂടിയുടെ നിഴലില്‍
അവളുടെ തുടര്‍ച്ചയുണ്ടോ?
ആനയൊന്നും അല്ലാഞ്ഞിട്ടും
അയാള്‍ അല്‍പ നേരം
ചെവിയാട്ടി ഇരുന്നു.

ഓണത്തുമ്പി വന്നു
തന്‍റേതല്ലാത്തതിനെ തല്ലിക്കൊല്ലുന്ന
അദ്വൈതിയുടെ കുറുവടിമേലിരുന്നു
(കൊടുങ്ങല്ലൂരെന്നല്ല ഏതമ്മയേയും ഈ പന്നി..!)
ഒരുവശം മാത്രം കേള്‍ക്കുന്നവര്‍ക്ക്
ഒരു ചെവി മതിയാവില്ലേ?
ഭിത്തിക്കപ്പുറം ഇരിക്കുന്ന ദൈവത്തെ
അയാളെങ്ങിനെ കാണും?

മയില്‍പ്പീലിക്കെട്ടുകൊണ്ടുഴിഞ്ഞും
ഒരു പുകയൂതിവിട്ടും
അയാള്‍ ആരുടേയോ കണ്ണില്‍ പെട്ടു
മനസ്സുനിറഞ്ഞ മല്ലികാവസന്തം
പുലരിയില്‍ വിരിഞ്ഞു പൊലിയ്ക്കുന്നത്
കിനാക്കാണുന്ന ഒരുവനെ
ഏതു മതിലിനു തടയാനാവും?
ഏതു നഗരത്തിന്‍റെ വിളുമ്പിലാണ് അവള്‍?
ഏതകത്തളങ്ങളില്‍, ഏതു പുറം ലോകങ്ങളില്‍?
ഉടലും അഞ്ചിന്ദ്രിയങ്ങളും പരാജയപ്പെടുന്ന ദിക്കിലാണ്
അവളുടെ തുടക്കം
നബിയുടെ ഉടല്‍ ആകാശത്തെ തഴുകുന്നത്
തെളിവെയിലില്‍ കണ്ടു നിന്നവന്
അകമേ നിന്നറിവായ കളിപ്പൊരുത്തമേ!

സ്വന്തം തൃഷ്ണയെ ഭയക്കാത്ത
ഒരു സീതയ്ക്കേ
അവളുടെ രാവണനോടൊപ്പം പൊറുക്കാനാവൂ.
പൊറുതി തരാത്ത കാലങ്ങളില്‍
ഒരു ചിരിയുടെ നനവു മാത്രം
കാണാവുന്ന മനസ്സിന്‍റെ ചുണ്ടുകളില്‍
സ്നേഹത്തോടെ മുത്തമിടുന്ന അപരമേ, അപാരമേ!
കാതലുള്ള കാതലിനായി
കണ്ണോര്‍ത്തിരിക്കുന്ന
ഓവിയത്തിനു കാതോര്‍ക്കുന്ന
ഒരുവന്‍ മല്ലികയെ കാണാതെ പോവുമോ?

ഇന്നലെ രാത്രി മുറ്റത്തെ മുല്ലകള്‍ ചിരിച്ചു
ഒരു നിഴല്‍ ഇതുവഴി കടന്നു പോയി
ധ്രുവങ്ങളിലെ മഞ്ഞുരുകിയതുകൊണ്ട്
ഭൂമി മെല്ലെ ചിരിച്ചു കുഴഞ്ഞു-
ഒരു മുല്ലപ്പൂ വിപ്ലവം
ഇങ്ങനേയും ആവാം, അല്ലേ?.