സുധീഷ് കോട്ടേമ്പ്രം ഉന്നയിച്ച കലാ വിപണിയുടെ പ്രശ്നങ്ങളെക്കുറിച്ചു ഒരു വിയോജന കുറിപ്പ്
കലയാകെ കമ്പോളത്തിനു വഴി പ്പെട്ടു വലിയ കുഴപ്പങ്ങള് ചെയ്തു കൂട്ടുന്നു എന്ന ആരോപണം പ്രബലമാണ്.കലാരംഗത്തും പ്രവര്ത്തിക്കുന്നവരില് അനാവശ്യമായ ഒരു കുറ്റ ബോധം ജനിപ്പിക്കാനും മാത്രമേ ഇത് ഉപകരിക്കുള്ളൂ. ഗുജറാത്ത് കലാപകാലത്തു സവര്ണ്ണ ഫാസിസിസത്തിനെതിരായും മത /ലൈംഗിക ന്യുനപക്ഷങ്ങള്ക്ക് വേണ്ടിയും ജാതിവിരുദ്ധമായും രംഗത്ത് വന്ന കലാകാരന്മാരെ അപ്പാടെ പുറംതള്ളാനും ആറ് .എസ്. എസ് പദ്ധതികളനുസരിച്ചു കലാ ലോകത്തെ മാറ്റാനും നടന്ന ശ്രമങ്ങളാണ് വാസ്തവത്തില് കലാകാരന്മാ ക്കെതിരായ ഈ കുരിശു യുദ്ധം .
കേരളത്തിലെ കാര്യം തന്നെയെടുത്താല് വിജയകരമായി നടത്തപ്പെടുന്ന എത്ര കൊമേര് ഷ്യല് ഗാലെറികള് നീലവിലുണ്ട്? പേരിനുപോലും കലാവിപണി സജീവമാണെന്ന് പറയാവുന്ന അവസ്ഥയുണ്ടോ ? ഇന്നിപ്പോള് കുറച്ചു കാലം നിലനിന്നിട്ടുള്ളത് OED ആണെന്ന് തോന്നുന്നു. അവരും എത്ര മാത്രം വിപണി കണ്ടെത്തിയിട്ടുണ്ട്? സര്ക്കാര് ഒരു വര്ഷം കൊടുക്കുന്ന ഗ്രാന്റ് കൊണ്ടും മറ്റുമാണ് പലപ്പോഴും പൊതു മേഖലാ ഗാലറികളിലും ഷോകള് നടക്കുന്നത്. അതല്ലെങ്കില് മറ്റു വരുമാന സ്രോതസ്സുകളുള്ളവര് ഇട നേരത്തു ചെയ്യുന്ന കലയാവും. അതൊന്നും മോശമാണെന്ന അര് ത്ഥത്തിലല്ല . പക്ഷെ കലാരംഗം ഏതോ മാഫിയയുടെ പിടിയിലാണെന്നും അതിനുള്ള മറുപടി സ്‌റ്റേറ്റ് പണം മുടക്കി നടത്തുന്ന ഷോ കള് മാത്രമാണെന്നും പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. കേരളത്തിന് പുറത്തു വിപണി കണ്ടെത്തിയിട്ടുള്ള അപൂര് വ്വം കലാകാരന്മാര് കൂടി പട്ടിണിക്കാരായാല് കലയിലെ പ്രതിസന്ധി തീരും എന്നും കരുതാനാവില്ല. ഒരു വിപണിയിലും യഥാര്ത്ഥ മൂല്യത്തെ നിശ്ചയിക്കുന്നത് ഉല്പന്നത്തിന്റെ മികവാണെന്നു പറയാനാവാത്തിടത്തു കലാ വിപണി കലാ/രാഷ്ട്രീയ മൂല്യങ്ങളുമായി നേര് രേഖയിലൊരു ബന്ധം സ്ഥാപിക്കും എന്ന് കരുതാനാവില്ല. ഏതുല്പ്പന്നവും വില്ക്കുന്ന കമ്പനി യുടെ പേരും വലിപ്പവുമൊക്കെ അടിസ്ഥാനമാക്കി തന്നെയാണ് നിലനില് ക്കുന്നതെന്ന് കാണാം. ആസ്വാദകര്ക്ക് ഇത് തിരിച്ചറിയാന് കഴിഞ്ഞാല് നല്ലതു തന്നെ. ഒരു ട്യൂബ് പേന്റിന്റെയോ ഒരു ക്യാന്വാസിന്റെയോ ശില്പം ചെയ്യാനുപയോഗിക്കുന്ന മെറ്റീരിയലിന്റെയോ വില, ഒരാള് ക്ക് സ്വന്തം ജീവസന്ഥാരണത്തിനാവശ്യമായ കൂലി ഇതെല്ലാം ഏതു കച്ചവടത്തിലും എന്നത് പോലെ ഇവിടെയും പ്രസക്തമാണ്. മാര്ക്കറ്റ് ബൂം നിലനിന്ന ചുരുങ്ങിയ കാലമൊഴിച്ചാല് ഇന്ത്യന് കലാവിപണി വലിയ വാണിജ്യ സാധ്യതകളൊന്നും കാണിക്കുന്നില്ലെന്നു വാര്ഷിക TURNOVER പരിശോധിച്ചാല് മനസ്സിലാകും. പതിനായിരക്കണക്കിന് ചിത്രകാരന്മാര് ഉള്ള, ഓരോ വര്ഷവും നൂറു കണക്കിന് പേര് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന ഒരു സ്ഥലത്തു പേരിനു പോലും സാധ്യതകള് നിലനില് ക്കാത്തതിനൊരു കാരണം കലാ വസ്തു ഒരു എസ്തെറ്റിക് ഒബ്ജക്റ്റ് മാത്രമല്ല, എക്സ്ചേഞ്ച് ഘെയ്യപ്പെടുന്ന കമ്മോഡിറ്റി സ്റ്റാറ്റസ് കൂടി അതിനുണ്ട് എന്ന പ്രാഥമിക വസ്തുത അംഗീകരിക്കാനുള്ള വിസമ്മതമാണ്, ഇതാവട്ടെ ഒരു ഫ്യൂഡല് കല സങ്കല്പത്തില് നിന്നും വരുന്നതാണ് ഒരു കലാകാരന് തന്റെ ജീവിതകാലത്തു ചിത്രങ്ങള് വില് ക്കാതെയിരുന്നാല് അതിനര്ത്ഥം ഒന്നുകില് അവ പിന്നീട് വില് ക്കപ്പെട്ടേക്കാം എന്നോ നശിപ്പില്ലപ്പെട്ടേക്കാം എന്നോ ഒക്കെയാണ്. പ്രഭാകരനും ചിന്നനും ഉള്പ്പെടെ പല ചിത്രകാരന്മാരുടെയും രചനകള് സൂക്ഷിക്കാന് സ്ഥലം പോലുമില്ലാതെ നശിപ്പിക്കപ്പെട്ടിട്ടുണ്ട് .താനും. രവി വര് മ്മ മുതല് രാഷ്ട്രീയ കലാകാരന്മാരായി അറിയപ്പെടുന്ന പിക്കാസോ വരെ നന്നായി പ്രതിഫലം വാങ്ങിയിരുന്നു എന്നോര്ക്കണം. ലോക വിപ്ലവ കലാ സംഘടനകളില് പ്രധാനികളായിരുന്ന മെക്സിക്കന് മ്യൂറലിസ്റ്റുകളില് പ്രധാനിയും മെക്സിക്കന് കമ്മ്യൂണിസ്റ് പാര്ട്ടി ജനറല് സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചു കലാകാരനായ ആളുമായിരുന്ന ഡീഗോ റിവേറ അമേരിക്കയിലെത്തി ഫോര് ഡിനും റോക്ക്ഫെല്ലര് ക്കും വേണ്ടി കല ചെയ്തിട്ടുണ്ട്, ബെര് ടോള് ഡ് BRECHT രാഷ്ട്രീയ വനവാസകാലത്തു ഹോളിവുഡിലാണ് അഭയം തേടിയതും, അവിടെ വച്ചദ്ദേഹം ഒരു സിനിമയെടുക്കുകയും ചെയ്തു. Mackie the knife എന്ന പ്രഖ്യാത ഗാനം ലൂയിസ് ആമ്സ്‌ട്രോങ് എന്ന കറുത്ത ജാസ് സംഗീതജ്ഞനെ കൊണ്ട് പാടിച്ചതിലും അമേരിക്കന് രാഷ്ട്രീയത്തില് കറുത്തവര്ക്കു Brecht നല് കിയ പ്രാധാന്യം പ്രകടമാണ്.
കമ്പോള വിരോധം പറഞ്ഞു അവര് പറഞ്ഞു വെക്കാന് ശ്രമിച്ച കാര്യങ്ങളെ വിലയിരുത്തിയാലോ? സോഷ്യല് റിയലിസം നിര് ബന്ധമാക്കിയ കാലത്തു റഷ്യിലെ അവാങ്ഗാദ് കലാകാരന്മാരുടെ ഗതിയെന്തായി.? ലെനിനെ തന്നെ വിപ്ലവം നടത്താന് പ്രേരിപ്പിച്ചതില് ദാദായിസ്റ്റുകള്ക്കു പങ്കുണ്ടായിരുന്നു. മാര് ക്സും തന്റെ കാലത്തു ഡെലാക്രോ വി നെ പോലെയുള്ള ഒരു കലാകാരനായിരുന്ന ഹോറസ് വെര്നെറ്റിനെയും മറ്റുമാണ് ഇഷ്ടപ്പെട്ടിരുന്നതെന്നു ഹോബ്സ്ബൗമും(ഏജ് ഓഫ് റിവൊല്യൂഷന്സ്) , മാര് ഗരറ്റ് എ. റോസും ( മാര്ക്സ് ലോസ്റ്റ് എസ്തെറ്റിക്) ' സൂചിപ്പിക്കുന്നുണ്ട്,മാര്ക്സിന്റെ തന്നെ അഭിപ്രായത്തില് ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ എല്ലാ മനുഷ്യരും കലാകാരന്മാര് ആയാലും അവരൊക്കെ ചെയ്യുന്ന രചനകള് മൗലിക സ്വഭാവമുള്ളവ ആവാം. എന്നാല് വൈരുധ്യ വാദത്തിലടങ്ങിയിട്ടുള്ള എതിരാളിയോടുള്ള പകയും ഉന്മൂലന വാദവും ഈ ജനാധിപത്യമൊന്നും മാര്ക്സിസ്റ്റ് പ്രയോഗത്തില് ഇല്ലാതെയാക്കി.. .
മെക്സിക്കന് മ്യൂറലിസ്റ്റുകള്ക്കു ട്രോട്സ്കിയുടെ കൊലപാതകവു മായുള്ള ബന്ധവും വ്യക്തമാണ്. മയകോവ്‌സ്‌ക്കി ആത്മഹത്യ ചെയ്യുകയും എല് ലിസീറ്സ്‌കിയും റോഡ്‌ഷെങ്കൊവും, സോള്ഴിനെറ്സിനും,മേയര് ഹോള് ഡും ഉള്പ്പെടെ അനേകം കലാകാരന്മാര് നാടുവിടുകയോ നിശ്ശബ്ദരാവുകയോ ആണ് റഷ്യയില് സംഭവിച്ചതെങ്കില് ഹിറ്റ്ലര് ജര്മ്മനിയില് DEGENERATE ആണെന്നാരോപിച്ചു എക്സ്പ്രെഷനിസ്റ്റുകള് മുതല് പിക്കാസോ വരെയുള്ളവരുടെ കല പിടിച്ചെടുത്തു ഒരു പ്രദര്ശനം DEGENERATE ആര്ട്ട് എന്ന പേരില് നടത്തി. ആ പ്രദര്ശനം കാണാന് പതിനായിരത്തിലധികം ആളുകളെത്തി. നാസി അനുഭാവിയായിരുന്ന EXPRESSIONIST ചിത്രകാരന് എമില് നോളഡ് പോലും മറ്റുള്ളവര്ക്കൊപ്പം വികൃത മൂല്യങ്ങളുടെ വാക്താവായി ചിത്രീകരിക്കപ്പെട്ടു . ഇടതു വലതു തീവ്ര വാദ ഭരണകൂടങ്ങള് കലയെ കൈകാര്യം ചെയ്യുന്ന രീതി വ്യക്‌തമാണല്ലോ.
കമ്പോളം വാസ്തവത്തില് മുതലാളിത്ത പൂര് വ കാലത്തെ നിലനിന്നിരുന്ന ക്രയ വിക്രയങ്ങളുടെ ഒരു ഘടന ആണ്. അത് നിങ്ങളുടെ സോപ്പും ചീ പ്പും അരിയും വസ്ത്രവും എല്ലാമായി ഉള്ളില് തന്നെയുണ്ട്, എത്ര പുറന്തള്ളാന് ശ്രമിച്ചാലും ക്രയവിക്രയങ്ങളുടേതായ ഒരു ഘടന കൂടാതെ ഒരു സമൂഹവും നിലനിന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് ചൈന ലോകം മുഴുവന് കമ്പോളം തേടി നടക്കുന്ന ഒരു കാലത്തു, ഇതുവരെ നിലവിലിരുന്ന സോഷ്യലിസങ്ങള്ക്കു പോലും കമ്പോളത്തെ പുറന്തള്ളാനായില്ല എന്ന വസ്തുത ഒരു സാമ്പത്തിക പാഠം ആയിരിക്കേണ്ടതാണ് .
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home