വാചക പാതകം
അടുക്കളയിരിക്കുന്നു കിഴക്കോട്ടോ പടിഞ്ഞാട്ടോ
അതിനുള്ളില്‍ ജീവിതങ്ങള്‍
ചരിഞ്ഞിട്ടോ നിവര്‍ന്ന്ിട്ടോ
തെരുതെരെ നടക്കുന്നുണ്ടിടത്തോട്ടോ വലത്തോട്ടോ
ചിരവയുണ്ടൊരുകടി
പക്കടുവന്നൊരു പിടി
കയിലു കൊണ്ടിളക്കല്
പുരുഷത്വ മിരട്ടല്
തേങ്ങയൊക്കെചിരണ്ടല്
ചീനച്ചട്ടീല്‍ വറുക്കല്
ഉള്ളിയെക്കെ തൊലിക്കല്
കണ്ണുനീര് പൊഴിക്കല്
ബിരുദങ്ങള്‍ കത്തിച്ചതിന്‍ പുകയൊക്കേ വലിക്കലു
മുളകുരണ്ടിടിക്കല്
അരിയൊക്കെ കുതുക്കല്
മിക്സിയിലരയ്ക്കല്
ഉരലിന്മേലിരിക്കല്
പഴങ്കഥയോര്‍ക്കല്
പകലെല്ലാം കത്തിത്തീരും വരെയുള്ള
നടക്കല്
പച്ചക്കറിയരിയല്
കരിമീനെ പൊരിക്കല്
കടുകൊക്കെപൊട്ടിക്കല്
മഞ്ഞളിട്ടു മയക്കല്
നെയ്യിനൊപ്പം ഉരുകല്
നെഞ്ചത്തടിക്കല്
ഇടയ്ക്കുള്ള ചൊറിച്ചില്
തമ്മില്‍തമ്മിലടിക്കല്
വഴുതനയരിയല്
വഴുക്കുള്ള വഴിയിലെ
കരുതുന്ന നടക്കല്
കോഴിയെ പിടിക്കല്
കൊട്ടയിട്ടുമൂടല്
പഴഞ്ചൊല്ലു പറയല്
പുതുതെല്ലാം മറക്കല്
പാലിന്‍കലം അടുപ്പത്തു
കാത്തിരിക്കെ കാത്തിരിക്കെ
ചുമ്മാതങ്ങു തീര്‍ന്നിടുന്നു
പാചകവാതകം.
തീയില്ല, പുകയില്ല, കരിയില്ല, ചൂടില്ല
ചുമ്മാതങ്ങു തീരുന്നു ജീവിത വാതകം
എരിവില്ല പുളിയില്ല മധുരവും തരിമ്പില്ല
എളുപ്പത്തില്‍ തിരിതാണ
വാചക പാതകം!
അടുക്കളയ്ക്കകത്തുള്ള
ജാതക പാചകം!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home