Wednesday, January 29, 2020

NEAR THE HOSPITAL BED



You are there, waiting at the hospital bed
Near amma,
Who had pulled you out and together
Many a time.
You call God, asking to
Set her back in shape
Who else could pull her together
She who had borne
All the four of us
On her shoulders
Three kids and her man
Breast fed and brought along.

How could she
A slim and middle sized woman like that
Do it?
My sister wonders
And so do I.

How could she have found the nerve to
In a world that had turned the table against her
But with the faith and courage in herself and in God
'cause he/she/other who can pull together
A world so out of joint
Need be commended and praised,
And I can't forget that bit of faith
And praise that is due to her
Who now lies on the cot
And wish that she could get around
Easily and without trouble
And laugh again, that laugh that she had lost
Somewhere along the way.

Saturday, January 11, 2020

DRAGON FLY




Oh dear dragon fly
You scare me not
With the transparent silk apparels
And many beastly legs
With such huge eyes that
Take up most of your head
And lips protruding
That kisses the flowers
Turning their shivering stamens
In a day dream.

Why were you named a dragon,
Do you remember?
For I still can’t figure out
The logic of naming
Unless it was for them
To make you carry a stone
Many times your weight
As they sometimes do.

But dance on, you should
In the air
Drunk with nectar and carrying life’s pollen
Intoxicated with the sweet smells
Of flowers far and wide
I beg you
Come to my dream
Dancing in your dragon apparel
Scare me for once
As only you could do.



Saturday, January 4, 2020

ആത്മാവിന്‍റെ നഗരത്തിലെ തിരക്കുള്ള നേരം (translation)



(കോഫി അനൈഡോഹോ)

ഉച്ച നേരത്ത് നിന്‍റെ പട്ടുപരുത്തിക്കു കീഴെ നില്‍ക്കേ
ഞാനീ ചെറിയ ചെറിയവര്‍
നിന്‍റെ ഗ്രാമത്തിലെ മണലില്‍
നഷ്ടപ്പെട്ട തുട്ടുകള്‍ക്കായി തെരയുന്നത്
നോക്കി നില്‍ക്കുന്നു.

തെരക്കൊഴിഞ്ഞ നിങ്ങളുടെ ചന്തയ്ക്കു കുറുകേ കണ്ണയച്ച്
ഉച്ചവെയിലില്‍ നില്‍ക്കുന്ന മെലിഞ്ഞസ്ത്രീ
ചൂടുള്ള പയര്‍സ്റ്റൂവും തണുത്ത റൊട്ടിയും
വില്‍ക്കുന്നതു നോക്കുന്നു.

ആത്മാവിന്‍റെ നഗരത്തിലെ തെരക്കുപിടിച്ചനേരത്തു നിന്നും
നമ്മളുടെ ലോകം നിറഞ്ഞു തിങ്ങിക്കൂടുന്ന ഓര്‍മ്മകള്‍

ഒരു കാലത്ത്, കാലത്തിലൊരിടത്ത്.
ആത്മാവിന്‍റെ നഗരത്തിലെ ഒരിടത്ത്.
ഞങ്ങള്‍ ചുഴികളും ചുഴലിക്കാറ്റുകളും
ചിന്തയിലെ ചുഴലികളും ആയിരുന്നു.
ഭൂവിസ്തൃതിയെയും ആകാശവിസ്തൃതിയേയും
മനോതലത്തെയും നിറച്ച്
ഞങ്ങള്‍ ശബ്ദങ്ങളും പ്രതിധ്വനികളും തരംഗങ്ങളുമായി
മഴവില്ലുകള്‍ നെയ്ത് പോക്കുവെയിലിലെ താളങ്ങളായി
ചന്ദ്രരശ്മികളയക്കുന്ന സ്വപ്നങ്ങളായി
ഞങ്ങള്‍ മറ്റ് മഴവില്ലുകളിലേക്ക് സമ.തരംഗങ്ങളയച്ചു
സ്വര്‍ഗ്ഗത്തിന്‍റെ മറ്റേ വാതിലില്‍ കാവല്‍ നിന്നു.

ഇപ്പോള്‍ ആത്മാവിന്‍റെ നഗരത്തിലെ തെരക്കുള്ള നേരമാണ്
അനന്തതയുടെ കരകളിലും
പുതിയ താരങ്ങളുടെ പുനര്‍ജ്ജന്മത്തിന്
പ്രേതങ്ങള്‍ ഒരു ആചാരനൃത്തം ചെയ്യുന്നു
ഇവിടെ ഭൂമിയില്‍ ഞങ്ങള്‍ ഉടലോടെ നില്‍ക്കുന്നു
ജീവന്‍റെ ശേഷിപ്പുകള്‍ക്കായി മരണത്തോടു വിലപേശുവാന്‍
ഒരു വിധവ തണുത്ത റൊട്ടി വില്‍ക്കുന്നു
അവരുടെ ഭര്‍ത്താവിന്‍റെ അവസാനത്തെ കൊയ്ത്തിനെ അതിജീവിക്കുവാന്‍
യുവത്വത്തിന്‍റെ ഒടുക്കത്തെ വിശപ്പുതീര്‍ക്കുവാനായി
ഒരു അനാഥന്‍ നഷ്ടമായ കോബോസ്* തുട്ടുകള്‍ക്കായി പൂഴിയില്‍ പരതുന്നു..
എന്നിട്ടും അനന്തതയുടെ തീരത്ത്
പ്രേതങ്ങള്‍ ആചാരനൃത്തം ചവിട്ടുന്നു
നഷ്ടപ്പെട്ട താരനായകരുടെ പുനര്‍ജ്ജന്മത്തിന്
ഒരു കാലത്ത് കാലത്തിലെ ഒരു ബിന്ദുവില്‍
ആത്മാവിന്‍റെ നഗരത്തിലെ ഒരിടത്ത്
ചുഴറ്റുന്ന ചിന്തകളും ചുഴലിക്കാറ്റുകളും ചുഴികളും
മനസ്സിലും വായുമണ്ഡലത്തിലും ഭൂതലത്തിലും
ശബ്ദങ്ങളും പ്രതിധ്വനികളും ശബ്ദതരംഗങ്ങളുമായിരുന്ന അവര്‍
മങ്ങൂഴകാലത്ത് മഴവില്ലുകള്‍ നെയ്തും താളം മുഴക്കിയും.
ഞങ്ങളിനിയും, ഇനിയും ചന്ദ്രരശ്മികളയക്കുന്ന സ്വപ്നങ്ങളാവും
സമയതരംഗങ്ങളിലൂടെ ആ മഴവില്ലുകളിലേക്ക്.
സ്വര്‍ഗ്ഗത്തിലെ മറ്റേ വാതിലിന്‍റെ കാവല്‍ക്കാരാവും.


(* നൈജീരിയന്‍ നാണയം. ഒരു നയ്രയുടെ നൂറിലൊന്നാണ് അതിന്നു മൂല്യം.)










മഴയുടെ ശബ്ദം (translation)




(ചു-യോ ഹാന്‍ (കൊറിയ, 1900-1980))


മഴ പെയ്തു കൊണ്ടിരിക്കുന്നു
രാത്രി നിശ്ശബ്ദം അതിന്‍റെ തൂവലുകള്‍ നിവര്‍ത്തുന്നു
തൊടിയില്‍ മഴയുടെ പിറുപിറുക്കല്‍ കേള്‍ക്കാം
കോഴിക്കുഞ്ഞുങ്ങളുടെ രഹസ്യമായ കൊക്കല്‍ പോലെ.
മാഞ്ഞുകൊണ്ടിരിക്കുന്ന ചന്ദ്രനും നൂല്‍ വണ്ണമേയുള്ളൂ
ഒരു ചൂടുകാറ്റടിക്കുന്നു
നക്ഷത്രങ്ങളില്‍ നന്നും വസന്തം ഒലിച്ചിറങ്ങാന്‍ തുടങ്ങാറായ മട്ടില്‍
ഇന്നീ മഴ ഈ ഇരുണ്ട രാത്രിക്കുമേല്‍ പെയ്തുകൊണ്ടേയിരിക്കുന്നു.
മഴ പെയ്യുന്നു,
കരുണാമയനായ ഒരതിഥിയെപ്പോലെ, മഴപെയ്യുന്നു.
അവനെ വരവേല്‍ക്കാന്‍ ഞാന്‍ ജനാല തുറന്നിടുന്നു,
പക്ഷേ ആ പിറുപിറുക്കലിലൊളിച്ച് മഴപെയ്യുന്നു.
മഴ പെയ്യുന്നു
തൊടിയല്‍, ജനാലയ്ക്കുപുറത്ത്, മേല്‍ക്കൂര മേല്‍,
എന്‍റെ ഹൃദയത്തില്‍
ആരുമറിയാത്ത ഒരു രഹസ്യ വര്‍ത്തമാനം നട്ടുകൊണ്ട്,
മഴ പെയ്യുന്നു.

ദൈവത്തിനു നന്ദി (translation)



(ബെര്‍ണാര്‍ഡ് ഡാഡി)

കറുത്തവരെ സൃഷ്ടിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു
എന്നെ എല്ലാ ദു:ഖങ്ങളുടേയും ചുമട്ടുകാരനാക്കിയതിന്
എന്‍റെ തലയില്‍
ഈ ലോകത്തെ വെച്ചുതന്നതിന്
ഞാനൊരു സെന്‍ടോറിന്‍റെ തുകല്‍ പുതയ്ക്കുന്നു
ആദ്യത്തെ പ്രഭാതം മുതല്‍ ഞാനീ ലോകത്തെ ചുമന്നിരിക്കുന്നു.

വെളുപ്പ് വിശേഷാവസരങ്ങളുടെ നിറമാണ്
കറുപ്പ് നിത്യജീവിതത്തിന്‍റേയും,
ആദ്യത്തെ സന്ധ്യ മുതല്‍ ഞാനീ ലോകത്തെ പേറിയിട്ടുണ്ട്.
ഈ ലോകത്തെ പേറാനായി നിര്‍മ്മിക്കപ്പെട്ട
എന്‍റെ തലയുടെ ആകാരത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.
ലോകത്തെ ഏതു കാറ്റിലെ ഗന്ധവും ശ്വസിക്കുവാന്‍
വേണ്ടി സൃഷ്ടിക്കപ്പെട്ട എന്‍റെ മൂക്കിന്‍റെ
ആകാരത്തില്‍ സന്തുഷ്ടന്‍.
എന്‍റെ കാലുകളുടെ ആകാരത്തിലും
ലോകത്തെ ഏത് ഓട്ടമത്സരത്തിലും പങ്കെടുക്കാന്‍ തയ്യാര്‍ ചെയ്ത
അവയെന്നെ ആഹ്ളാദചിത്തനാക്കുന്നു.

ദൈവമേ, നീയെന്നെ കറുത്തവനായി സൃഷ്ടിച്ചതിനു
ഞാന്‍ നിന്നോടു നന്ദി പറയുന്നു
എല്ലാ വേദനകളുടേയും ചുമട്ടുകാരനാക്കിയതിന്.
എന്‍റെ ഹൃദയത്തില്‍ മുപ്പത്തിയാറ് വാളുകള്‍ കുത്തിയിറക്കപ്പെട്ടിരിക്കുന്നു
മുപ്പത്തിയാറു തീയുകള്‍ എന്‍റെ ഉടലിനെ പൊള്ളിച്ചിരിക്കുന്നു
എന്‍റെ കാല്‍വരിയില്‍നിന്നും എന്‍റെ രക്തം
മഞ്ഞിനെ ചുവപ്പിച്ചിരിക്കുന്നു.
ഓരോ പ്രഭാതത്തിലും എന്‍റെ രക്തം പ്രകൃതിയെയാകെ
ചുവപ്പിച്ചിരിക്കുന്നു.
എങ്കിലും ലോകത്തെ ചുമക്കാനെനിക്കു സന്തോഷമാണ്
എന്‍റെ കയ്യുടെ നീളക്കുറവിലും
അതിന്‍റെ നീളക്കൂടുതലിലും
എന്‍റെ തടിച്ച ചുണ്ടുകളെക്കുറിച്ചും
ഞാന്‍ തൃപ്തനാണ്.

എന്നെ കറുത്തവനായി സൃഷ്ടിച്ചതിനു ദൈവമേ
ഞാന്‍ നിനക്കു നന്ദി പറയുന്നു.
വെളുപ്പ് വിശേഷാവസരങ്ങളുടെ നിറമാണ്
കറുപ്പ് നിത്യജീവിതത്തിന്‍റേയും.
കാലംതുടങ്ങിയ പുലര്‍കാലം മുതല്‍
ഞാന്‍ ലോകത്തെ ചുമന്നിട്ടുണ്ട്.
ഈ ലോകത്തെപ്രതിയുള്ള എന്‍റെ
രാത്രിയിലെ ചിരിയാണ് പ്രഭാതത്തെ കൊണ്ടുവരുന്നത്.
എന്നെ കറുത്തവനായി സൃഷ്ടിച്ചതിനു
ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു.



Thursday, January 2, 2020

പരിഭാഷകള്‍ (ലാങ്സറ്റണ്‍ ഹ്യൂഗ്സ്)


വിഷമവൃത്തത്തിലായ സ്ത്രീ



(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

നിശ്ശബ്ദമായ ഇരുളില്‍
അവള്‍ നില്‍ക്കുന്നു
വിഷമവൃത്തത്തിലായ ഈ പെണ്ണ്
ക്ഷീണവും വേദനയും മൂലം
കുനിഞ്ഞ മുതുകുമായി
ഹേമന്തത്തിലെ ഒരു പൂവ്
മരവിപ്പിക്കുന്ന മഴയിലെന്നോണം
കാറ്റില്‍ പാറി നടക്കുന്ന
മഞ്ഞുകാലത്തെ ഒരു പൂവെന്നോണം
ഇനി തലയുയര്‍ത്തുകയേ ഇല്ലാത്ത ഒന്നു പോലെ.




ജീവിതം ശാന്തമാണ്




(ലാങ്സ്റ്റണ്‍ ഹ്യൂഗ്സ്)

ഞാന്‍ പുഴയോരത്തേക്കു പോയി
ഞാന്‍ പുഴയോരത്തിരുന്നു
ഞാന്‍ എന്തെങ്കിലുമൊന്ന് ആലോചിക്കുവാന്‍ ശ്രമിച്ചു
എന്നാലതു നടന്നില്ല.
അതുകൊണ്ട് ഞാന്‍ നദിയിലേക്കെടുത്തു ചാടി മുങ്ങാംകുഴിയിട്ടു.
ഞാന്‍ ഒന്നുയര്‍ന്നു വന്ന് അലമുറയിട്ടു
ഞാന്‍ രണ്ടാമതും പൊങ്ങി വന്ന് നിലവിളിച്ചു
ആ വെള്ളം ഇത്ര തണുപ്പുള്ളതായിരുന്നില്ലെങ്കില്‍
ഞാനതില്‍ മുങ്ങി മരിച്ചേനെ.
പക്ഷേ അതു അങ്ങിനെയായിരുന്നു
ആ വെള്ളം തണുത്തതായിരുന്നു
അതു തണുത്തിരുന്നു.
ഞാന്‍ എലിവേറ്ററില്‍ കയറി
തറയ്ക്കു മേലെ പതിനാറാം നിലയിലെത്തി,
ഞാനെന്‍റെ കുഞ്ഞിനെയോര്‍ത്തു
താഴേക്കു ചാടാമെന്നും.
അവിടെ നിന്നു ഞാന്‍ അലറിക്കരഞ്ഞു
അവിടെ നിന്നു ഞാന്‍ കരഞ്ഞു
അതിത്ര ഉയരത്തിലല്ലായിരുന്നുവെങ്കില്‍
ഞാന്‍ ചാടി ചത്തേനെ.
പക്ഷേ എന്തു ചെയ്യും
ആ ഉയരത്തില്‍!
അതു പൊക്കത്തായിരുന്നു!
അതുകൊണ്ട് ഞാനിപ്പോഴും ഇവിടെ
ജീവനോടെയിരിക്കുന്നതിനാല്‍
എനിക്കു തോന്നുന്നു
ഞാനിനിയും ജീവിച്ചു പോകുമെന്ന്.
എനിക്കു സ്നേഹത്തെപ്രതി മരിക്കാമായിരുന്നു-
പക്ഷേ ഞാന്‍ ജനിച്ചത് ജീവിക്കാനാണ്.
എന്‍റെ മുറവിളി
നീ കേട്ടില്ലെങ്കിലും
നീയെന്‍റെ കരച്ചില്‍ കേട്ടിരിക്കാമെങ്കിലും-
ഞാന്‍ നാണം കെട്ടേനെ, പൊന്നു പെണ്ണേ
നീയെന്‍റെ മരണം കണ്ടിരുന്നെങ്കില്‍.
ജീവിതം സുഖകരമാണ്!
വീഞ്ഞു പോലെ നല്ലത്!
ജീവിതം സുഖകരം തന്നെ!





എന്‍റെ ജനത


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

രാത്രി സുന്ദരമാണ്
അതേ പോലെ എന്‍റെ ജനതയുടെ മുഖങ്ങളും
നക്ഷത്രങ്ങള്‍ എത്ര മോഹനം
അതു പോലെ എന്‍റെ ജനങ്ങളുടെ കണ്ണുകളും.
സൂര്യനും മനോഹരം തന്നെ,
എന്‍റെ ജനതയുടെ ആത്മാവുകളും അങ്ങിനെ സുന്ദരം.



സ്വപ്ന വൈജാത്യങ്ങള്‍


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

സൂര്യനുള്ള ഒരു പ്രദേശത്ത്
കൈകള്‍ വിടര്‍ത്തി
പകലറുതിയോളം
ചുറ്റിച്ചുറ്റി നൃത്തമാടുവാന്‍
തണുപ്പുള്ള സന്ധ്യയാകവേ
ഉയരമുള്ള ഒരു മരച്ചോട്ടില്‍ വിശ്രമിക്കുവാന്‍
എന്നോളം കറുത്ത
ഇരുള്‍ സാവകാശം പടരുമ്പോള്‍-
അതെന്‍റെയൊരു സ്വപ്നമാണ്!

സൂര്യനു മുന്നില്‍
എന്‍റെ കൈകള്‍ വിടര്‍ത്തി
നൃത്തമാടുക! ചുറ്റിച്ചുറ്റിത്തിരിയുക!
വേഗമേറിയ പകല്‍ തീരുവോളം
വെട്ടം മങ്ങി സന്ധ്യയാവുമ്പോള്‍ വിശ്രമിക്കുക..
ഒരു പൊക്കമുള്ള മെലിഞ്ഞ മരം...
എന്നോളം ഇരുണ്ട രാവ്
മൃദു ചലനങ്ങളോടെ എത്തിച്ചേരും വരെ.


ബില്ലീ ഹോളിഡേക്കൊരു ഗീതം




എന്തിനാണ് എന്‍റെ ഹൃദയത്തെ ശുദ്ധമാക്കാനാവുക?
ഓ, ആ പാട്ടിനും
ആ വേദനയ്ക്കുമല്ലാതെ?
എന്തനാവും എന്‍റെ ഹൃദയത്തിനു മുക്തി നല്‍കാനാവുക?
ദു:ഖത്തിന്‍റെ
ആ പാട്ടിനല്ലാതെ?
എന്തിനാണ് എന്‍റെ ഹൃദയത്തിനു വിടുതല്‍ തരാനാവുക?
ആ പാട്ടിലെ
ആ ദു:ഖത്തില്‍ നിന്നും?



അവളുടെ പൊടിപറ്റിയ മുടിയുമായി വരുന്ന
ദു:ഖത്തെ കുറിച്ചു പറയരുതേ
അല്ലെങ്കില്‍ കണ്ണില്‍ പോയ കരടുമായി
അവിടെ യാദൃശ്ചികമായൊരു കാറ്റടിക്കുന്നു.
ഞാന്‍ പറയുന്ന ഈ വേദന
നിവൃത്തികേടിന്‍റെ പൊടിപുരണ്ടതാണ്.
ഒരു പതിഞ്ഞ കുഴല്‍ വിളി ശബ്ദം
ചൂടു വായുവിലെ തണുത്ത ബ്രാസ്സ്.
നീറിപ്പിടിക്കുന്ന ശബ്ദത്തില്‍
ടെലിവഷന്‍റെ കയ്പേറിയ തെളിമ കുറച്ചുംകൊണ്ട്-
എവിടെ നിന്നാവും അത്?


കലര്‍പ്പ് 


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

എന്‍റെ കിഴവനായ പിതാവ് ഒരു പ്രായമായ വെള്ളക്കാരനായിരുന്നു
എന്‍റെ വൃദ്ധയായ അമ്മ കറുത്തവളും.
എപ്പോഴെങ്കിലും ഞാനെന്‍റെ വെളുത്ത തന്തയെ ശപിച്ചിട്ടുണ്ടെങ്കില്‍
ഞാനതു തിരിച്ചെടുക്കുന്നു.
എപ്പോഴെങ്കിലും ഞാനെന്‍റെ കറുത്ത വൃദ്ധയായ അമ്മയെ ശപിച്ചിട്ടുണ്ടെങ്കില്‍
അവര്‍ നരകത്തിലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെങ്കില്‍
ആ തെറ്റായ ആഗ്രഹത്തിന് ഞാന്‍ മാപ്പു പറയുന്നു
ഇപ്പോള്‍ ഞാനവര്‍ക്ക് നന്മ വരട്ടെ എന്നാശംസിക്കുന്നു.
എന്‍റെ അപ്പന്‍ മരിച്ചത് ഒരു വലിയ വീട്ടില്‍ കിടന്നാണ്
എന്‍റെയമ്മ മരിച്ചത് ഒരു ചെറിയ കൂരയിലും.
ഞാനെവിടെ കിടന്നാവും മരിക്കുകയെന്ന് എനിക്കു തിട്ടമില്ല
കാരണം ഞാന്‍ വെളുത്തവനോ കറുത്തയാളോ അല്ലല്ലോ?



ഞാനും



(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

ഞാനും അമേരിക്കയെന്നു പാടുന്നു
ഈ ഇരുണ്ട സഹോദരനായ ഞാന്‍
മറ്റുള്ളവര്‍ വരുമ്പോള്‍
അവരെന്നെ അടുക്കളയില്‍ പോയി
ഭക്ഷണം കഴിക്കാനയക്കുന്നു,
എന്നിട്ടും ഞാന്‍ ചിരിക്കുന്നു
നന്നായി ഭക്ഷണം കഴിക്കുന്നു
കരുത്താര്‍ജ്ജിക്കുന്നു.

നാളെ
ഞാന്‍ തീന്‍മേശയ്ക്കരികിലുണ്ടാവും
വിരുന്നുകാര്‍ വരുമ്പോഴും
അപ്പോള്‍ ആരും എന്നോട്
അടുക്കളയില്‍ പോയി ഭക്ഷണം കഴിക്കൂ
എന്നു പറയാന്‍ ധൈര്യപ്പെടില്ല.
എന്നു തന്നെയല്ല
ഞാനെത്ര സുന്ദരനാണെന്നു കണ്ട്
അവര്‍ നാണിച്ചു പോകും.
ഞാനും അമേരിക്കക്കാരനാണ്.