Friday, May 8, 2020

സമുദ്രിതം നിശായാനം




ജീവിതത്തില്‍ നിന്നു നല്ല
മേടുകിട്ടിയതിനാലെ
യലഞ്ഞൂ പലപാടും
പലതാകിലും ഒന്നാം
പകലിരവുകള്‍ തോറും.

മേടുകേറി മേടുകാട്ടി
നടന്നോരെ തളയ്ക്കുന്ന
വലുതാം ചങ്ങലക്കണ്ണി
വിഴുങ്ങിയോരാനയോ
കുഴിപൂകിയോരാനയോ
വിളിക്കുന്നുണ്ടപ്പുറത്ത്..

ചപ്രത്തലമുടിക്കിടയിലെ
തെളിവുള്ള കഷണ്ടിയില്‍ നിന്നും
ഇന്നെത്രയുണ്ടൂ സൂര്യന്‍?
സൂര്യനെയുണ്ണുന്നോരു കണ്ണില്‍
നിറയുന്നൂ പുല്‍മേടുകള്‍.

അലയലയായ് മേടമിടവം രാശികള്‍
സമുദ്രിതം നിശായാനം
നീ, ഞാന്‍, മറ്റുള്ളവര്‍
ഓളം മുറിച്ചെത്തുന്ന കടലിലെ തുഴച്ചില്‍ക്കാര്‍.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home