കടലാസുകടല്‍
കടലില്ല, മുന്നിലൊരുകടലാസു മാത്രം
അതിന്‍റെ ചതുരക്കളങ്ങളിലേക്കിറങ്ങുന്ന
മഷിയുടെ നീലിമ മാത്രം.
അതില്‍ നിന്നു കണ്ടെത്തണം
ഒഴുക്കും തിരയും നുരകളും
മീനുകളൊളിച്ചു കളിക്കുന്ന ഉടലും
അടിത്തട്ടിലലയുന്ന മലകളും തിമിംഗലങ്ങളും
ഓളങ്ങള്‍ക്കു മീതെ പായനിവര്‍ത്തിയ
വഞ്ചികളും കട്ടമരങ്ങളും
പായലുകളേ, നീരൊഴുക്കുകളേ,
അകലേക്കു പാറുന്ന കിളികളേ, സലാം!
വരിവരിയായി വന്നു പോകുന്ന
തിരമാലകളേ, സലാം!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home