ഒടുവിലൊരു ആല്‍മണ്ട് പൂവിട്ടു- എമിലി ഹബീബി
(പലസ്തീനി എഴുത്തുകാരനായ എമിലി ഹബീബി (1921-1996) ദ സീക്രട്ട് ലൈഫ് ഓഫ് സായിദ്, ദ ഇല്‍ ഫേറ്റഡ് പെസ്സോപ്ടിമിസ്ട് എന്ന നോവലിന്‍റെ രചയിതാവ്. )
വസന്തമേ, എന്നെയെന്‍റെ ജന്മനാട്ടിലേക്കു തിരികെ കൊണ്ടുപോവൂ,
ഒരു പൂവായെങ്കിലും.
-ഫൈറുസ് പാടിയ ഒരു ഗാനം.
എന്‍റെ ചെറുപ്പത്തിലെ കാല്‍പനിക കാലത്ത് ഞാന്‍ ചാള്‍സ് ഡിക്കന്‍സിന്‍റെ څരണ്ടു നഗരങ്ങളുടെ കഥ ڇ വായിച്ചിരുന്നു. തന്‍റെ ഇഷ്ടപാത്രമായ സ്ത്രീയുടെ ഭര്‍ത്താവിനെ രക്ഷിക്കാനായി അയാളുടെ വസ്ത്രങ്ങളണിഞ്ഞ് ബാസ്റ്റിലില്‍ കൊലക്കത്തിക്കു കീഴെ സ്വയം പ്രതിഷ്ഠിച്ച് ജീവത്യാഗം ചെയ്ത അതിലെ നായകന്‍ സിഡ്നി കാര്‍ട്ടറെ ഞാന്‍ ആരാധിച്ചു.
പക്ഷേ മറ്റെല്ലാവരേയും പോലെ, എന്‍റെ നായകരിലാര്‍ക്കും ബുദ്ധിമുട്ടുകളുടെ പരീക്ഷണങ്ങളെ ഒഴിവാക്കാനായില്ല. പകരം അവര്‍ ജീവിതം പോലെതന്നെ ഉയരുകയും വീണു പോവുകയും ചെയ്തു. ഇതുവരെയുള്ളതില്‍ ഹ്യൂഗോവിന്‍റെ ڇനോത്രദാമിലെ കൂനനിڈലെ ആ കെട്ട തെമ്മാടിയായ ദാര്‍ശനിികന്‍ ഗ്രിംഗോയര്‍ മാത്രമാണ് സ്വയം ബലികഴിക്കുവാന്‍ ആവശ്യമുയര്‍ന്നിട്ടും (എസ്മെരാള്‍ഡയെന്ന സുന്ദരിയായ ജിപ്സിപ്പെണ്ണിനെ രക്ഷിക്കാന്‍) അത് നിരാകരിച്ചത്. അയാള്‍ക്കു ദീവിതത്തോട് ഇത്ര പ്രതിപത്തിയുണ്ടാവാന്‍ കാരണമെന്താണെന്നുള്ള ചോദ്യമുയര്‍ന്നപ്പോള്‍ അയാള്‍ പറഞ്ഞു: ڇഎന്‍റെ ഏറ്റവും വലിയ സന്തോഷം ഓരോ ദിവസവും പുലരി മുതല്‍ രാവെത്തുവോളം ഞാനാകുന്ന ജീനിയസിനോടൊപ്പം കഴിയുവാന്‍ അവസരം ലഭിക്കുന്നതാണ്. അത് അതിഗംഭീരമാണ്.ڈ
പിന്നൊന്ന് അറബി ശൈലിയും.
നാം തമ്മില്‍ കണ്ടിട്ട് ഇരുപതു വര്‍ഷമായെങ്കിലും നിങ്ങളെന്നെ തള്ളിക്കളയുവാന്‍ പോവുകയാണോ?
മിസ്റ്റര്‍ എമ്മിനോട് അറബിശൈലിയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അതുതന്നെ ആയിരുന്നു എന്‍റെ മനസ്സില്‍. അപ്രതീക്ഷിതമായി അയാള്‍ രാത്രി കടന്നുവന്നപ്പോള്‍ ഞാന്‍ അന്തംവിടുകയും ആ വരവിനെക്കുറി്ച്ച് സംശയിക്കുക്കയും ചെയ്തു. തനിക്കു പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കണമെന്ന് അയാള്‍ എന്നോടഭ്യര്‍ത്ഥിച്ചു.
പ്രിപ്പറേറ്ററിയിലും സെക്കന്‍ഡറി സ്കൂളിലും പഠിക്കുന്ന കാലത്ത് ഞങ്ങള്‍ അടുത്ത ചങ്ങാതിമാരായിരുന്നു. ബ്രിട്ടീഷുകാരെ നേരിടുവാന്‍ ഞങ്ഹളുടെ സ്കൂളില്‍ ആദ്യമായൊരു രഹസ്യസമൂഹം ഉണ്ടാക്കിയതു ഞങ്ങള്‍ ചേര്‍ന്നാണ്. അതില്‍ ആകെ അംഗങ്ങളായിരുന്നതും സ്ഥാപകാംഗങ്ങളായ ഞങ്ങള്‍ രണ്ടും തന്നെ, അതിന്‍റെ ആകെടുള്ള ഫലം ഞങ്ങള്‍ രണ്ടാളും നല്ല പുകവലിക്കാരായി തിര്‍ന്നു എന്നതുമാത്രമാണ്. കാരണം രഹസ്യപ്രവര്‍ത്തനത്തിന്‍റെ പ്രധാന മുന്നുപാധികളിലൊന്ന് പുകവലിയാണെന്നു ഞങ്ങള്‍ കരുതിയിരുന്നു. ആണുങ്ങളായ ഞങ്ങളുടെ കണ്ണീര് മറച്ചുപിടിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ സെക്കണ്ടറി വിദ്യാഭ്യാസം തീര്‍ന്ന യാത3യയപ്പിന് സണ്‍ഗ്ലാസ്സുകള്‍ ധരിക്കുകയും പരസ്പരം പ്രതിജ്ഞകള്‍ കൈമാറുകയും ചെയ്തു.
പിന്നീട് ഞങ്ങള്‍ രണ്ടാളും അവരവരുടെ വഴിക്കു പിരിഞ്ഞു. അവന്‍ അറബ് കോളേജിലെ പഠനം പൂര്‍ത്തീകരിക്കാനായി ജറുസലേമിലേക്കു പോയി. പിന്നീടവന്‍ ഞങ്ങളുടെ പട്ടണത്തിലേക്കു തിരിച്ചെത്തി പ്രാദേശിക സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിനേടി, ഇപ്പോഴും അവടെത്തന്നെ പണിയില്‍ തുടരുന്നു. ഇസ്രായേല്‍ ഭരണകൂടം സ്ഥാപിക്കപ്പെട്ടതു മുതല്‍ അവനുമായി എനിക്കൊരുതരം സമ്പര്‍ക്കവും ഇല്ലെന്നായി. തെരുവില്‍ വെച്ച് പരസ്പരം കണ്ടുമുട്ടിയാല്‍ ഒന്ന് അഭിവാദ്യം ചെയ്യാന്‍പോലും അവന്‍ മടിച്ചു. ഈ അന്യവത്കരണം ആദ്യം എന്നെ വേദനിപ്പിച്ചു, ക്രമേണ അതെനിക്കു പരിചതമാവുകയും ഞാനയാളെ അത്തരക്കാരനായ ഒരു വ്യക്തി എന്നു രരുതി എന്‍റെ ജീവിതത്തില്‍ നിന്നു ബഹിഷ്കരിക്കുകയും ചെയ്തു. വിവാഹത്തിനു മുന്‍പ് താഴത്തുവെക്കാതെ എപ്പോഴും നോവലുകള്‍ വായിക്കുമായിരുന്ന ഒരു സ്ത്രീ പിന്നീടൊരു ഭര്‍ത്താവിനെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും - മൂത്രപ്പുരയിലെ പത്രത്തുണ്ടുകള്‍ പോലും വായിക്കാതെ ആവുന്നതുപോലെ ആയിരുന്നു അത്.
ഞങ്ങളുടെ സുഹൃത്ത്, അവനോടൊപ്പം ഞാന്‍ ഖാലിദ് ഇബ്ന്‍ അല്‍ വജീദിന്‍റെ ജൈത്രയാത്രകളെക്കുറിച്ച് പറഞ്ഞ് അഭിമാനം കൊള്ളുകയും അല്‍ മുത്താനബിയുടെ വിലാപകാവ്യങ്ങളും, അബു അല്‍ അലായുടെ നരീശ്വരവാദവും അറബിശൈലിയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നതാണ്- അയാള്‍ സ്വന്തം തൊഴിലിനെ വരിച്ചു. ഇസ്രായേല്‍ രാഷ്ട്രത്തിനുകീഴില്‍ ജോലിിനഷ്ടപ്പെടാതെ നോക്കാന്‍ അയാള്‍ക്കു മറ്റെന്തു വഴി? ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് സ്വന്തം സുഹൃത്തുക്കളുമായും ബന്ധുക്കളുമായും, സ്വസഹോദരനോടു പോലും, സ്വന്തം അപ്പനമ്മമാരുടെ മകന്‍ തന്നെയാണെന്നാലും എല്ലാബന്ധങ്ങളും അറുത്തു മാറ്റേണ്ടിവരും.
എന്നിട്ട്, ആറുദിന പോരാട്ടം കഴിഞ്ഞൊരു രാത്രി അവന്‍ പെട്ടെന്ന് എന്‍റെ കതകില്‍ മുട്ടി. ഇരുപതു വര്‍ഷത്തെ വേര്‍പ്പാടിനു ശേഷം എന്നോടൊപ്പം ഇരുന്ന് പറഞ്ഞുതുടങ്ങി. ڇഞാന്‍ പറയുന്നത് അവസാനം വരെ കേള്‍ക്കൂ.....ڈ
എന്താവും അവന്‍റെ ഹൃദയത്തിലേക്ക് ഈ സിംഹത്തെ കടത്തിവിട്ട് എന്നെ തെരഞ്ഞുവരാന്‍ അവനു ധൈര്യം നല്‍കിയത്? നിര്‍ത്തിയേടത്തു നിന്ന് മിസ്റ്റര്‍ എം വീണ്ടും പറഞ്ഞു തുടങ്ങി.
ڇ എന്‍റെ ആദ്യരോമങ്ങള്‍ റേസര്‍ കൊണ്ടു ക്ഷൗരം ചെയ്യാന്‍ കാലമായപ്പോഴേക്കും സിഡ്നി കാര്‍ട്ടണ്‍ എന്‍റെ ഇഷ്ടനായകരുടെ ആല്‍ബത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. എന്നാല്‍ ڇരണ്ടു നഗരങ്ങളുടെ കഥڈ എന്ന ഡിക്കന്‍സിന്‍റെ നോവലിന്‍റെ പേര് അതിനു ശേഷവും അനേകവര്‍ഷക്കാലം എന്നെ ബാധിക്കുകയും ആവേശിക്കുകയും എന്‍റെ അഭിരുചിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ അതിന്‍റെ സ്വാധീനം എന്നെ കുഴച്ചിരുന്നു, പിന്നെ ഞാനതിനു വിധേയപ്പെട്ടു. എന്നോടൊപ്പം ഞാനതു കൊണ്ടുനടക്കാന്‍ തുടങ്ങി, കുറഞ്ഞോരു ഇഷ്ടത്തോടെ, കുട്ടിക്കാലത്ത് അമ്മ കഴുത്തിനു ചുറ്റും ചാര്‍ത്തിത്തന്ന ഒരേലസ്സ് വിലപിടിച്ചതായി കാണുന്ന ഒരാളിനെ പോലെ.
ഈ വിചിത്രമായ ഫലങ്ങള്‍ തുടങ്ങി അധികമാവും മുന്‍പ് ഞാന്‍ എന്‍റെ തന്നെ ڇരണ്ടു നഗരങ്ങളുടെ കഥ ڇ എഴുതാന്‍ തുടങ്ങി. നമ്മുടെ നാട്ടിലെ രണ്ടു നഗരങ്ങളെ - ഹായീഫയും നസ്രേത്തും- കേന്ദ്രമാക്കിക്കൊണ്ട്. ആദ്യ അദ്ധ്യായം എഴുതക്കഴിഞ്ഞതോടെ ആ കഥ അവസാനിച്ചു. അതുകൊണ്ടു ഞാനതു മാറ്റിവെച്ചു. പിന്നെ ഞാന്‍ റണ്ടു വിഷയങ്ങള്‍ ഐച്ഛികമായെടുത്തു പഠിക്കുവാന്‍ തീരുമാനിച്ചു- ഇംഗ്ലീഷും നിയമവും. അതും ഫലപ്രാപ്തിയിലെത്തിയില്ല. പിന്നെ ഞാന്‍ ഇംഗ്ളീഷിലും അറബിയിലും കവിതയെഴുതാന്‍ ശ്രമിച്ചി- എന്നാല്‍ റണ്ടു ഭാഷയിലും എനിക്കൊന്നും എഴുതാനായില്ല. രണ്ട് ആണ്‍മക്കള്‍ വെണം എന്നാശിച്ചിട്ടും എനിക്കൊരു മകനേ ഉണ്ടായുള്ളൂ. സെക്കണ്ടറി സ്കൂളില്‍ ഞാന്‍ പഠിപ്പിച്ച നിന്‍റെ മകനോട് ചോദിച്ചുനോക്കിയാല്‍ ഞാനെപ്ോഴും അവര്‍ക്കു വായിക്കാന്‍ ഈരണ്ടു പുസ്തകങ്ങള്‍ വീതം നിര്‍ദ്ദേശിക്കാറുള്ളതും, മനപ്പാഠമാക്കാന്‍ രണ്ടു കവികളെ ചൂണ്ടിക്കാട്ടാറുള്ളതും, താരതമ്യം ചെയ്യാന്‍ രണ്ടു സാഹിത്യ പാരമ്പര്യങ്ങളെ എടുത്തു കാട്ടിയതും, റണ്ടു മണിക്കൂര്‍ പരീക്ഷയിട്ടതും എല്ലാം -. ആ തലക്കെട്ടില്‍ നിന്നു വരുന്ന ഈ ദ്വന്ദ്വങ്ങലുടെ സ്വാധീനം -വ്യക്തമാവും. ഇങ്ങനെ വേറെയും ധാരാളം കാര്യങ്ങളെന്‍റെ ജീവിതത്തിലുണ്ട്, ഇപ്പോളവ എടുത്തുപറയുക അനാവശ്യമാണെങ്കിലും. ڇരണ്ടു നഗരങ്ങളുടെ കഥ ڇ എന്‍റെ അഭിരുചികളേയും മനസ്സിനേയും അങ്ങനെ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ നമ്മള്‍ കൂട്ടുകാരാ
യിരിക്കെ നീയെനിക്ക് ڇഇരട്ടത്താടിക്കാരന്‍ڈ എന്നു കളിയാക്കിപ്പേരിട്ടത് മറന്നുവോ?
നീ വളരെ ഭീമനായ ഒരു കുട്ടിയായിരുന്നു, തുടുത്ത കവിളുകളുള്ളവന്‍...
ഇല്ല. ഞാനും നിന്നെപ്പോലെ തന്നെ ഒറ്റത്താടിക്കാരനായിരുന്നു. ഞാന്‍ ڇഎനിക്കൊരു പൗഡറിട്ട മുഖമായാലും താടിയുള്ള മുഖമായാലും കുഴപ്പമില്ല. രണ്ടു താടികള്‍ -ഒന്നു സ്ത്രീയുടേതും ഒന്നു പുരുഷന്‍റെതും, രണ്ട്, രണ്ടു നഗരങ്ങളുടെ കഥڈ എന്ന വാചകം ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. ഇതാണ് ആ ദ്വന്ദ്വം- കുട്ടിക്കാലത്ത് എന്‍റെ കഴുത്തിലുണ്ടായിരുന്ന ആ ഏലസ്സ്.
എന്‍റെയീ പഴയ ചങ്ങാതി വേഷത്തിലും സംസാരത്തിലും വളരെ വൃത്തിയുള്ളവനാണ്. സംസാരത്തില്‍ അയാളല്‍പം ധാരാളിയാണ്, എന്നാല്‍ വലിയ ജാഡയില്ല താനും. അതുകൊണ്ട് പണ്ടെന്നപോലെ അവനല്‍പം മുരണ്ടോട്ടെ എന്നു ഞാന്‍ കരുതി, വിശേഷിച്ചും അവന്‍റെ അപ്രതീക്ഷിതമായ വരവ് ഏന്നെ അന്ധാളിപ്പിച്ചിരുന്നതിനാല്‍. അവന്‍റെ വരവിന്‍റെ ഉദ്ദേശമറിയാന്‍ എനിക്കു താല്പര്യമുണ്ടായിരുന്നു. എനിക്കു കാര്യം മനസ്സിലാവാന്‍ തുടങ്ങിയെന്നു തോന്നി, രണ്ടു കാര്യങ്ങളിലൊന്നു സംഭവിച്ചിരിക്കണം-ഒന്നുകില്‍ യുദ്ധം അവന്‍റെ മനസ്സാക്ഷിയെ ഉലച്ചിരിക്കണം, അതുമൂലം അവന്‍ ഇരുപതു കൊല്ലം മുന്‍പുള്ള സൗഹൃദത്തിലുണ്ടായ ഭിന്നിപ്പിനെ വിശദീകരിക്കുവാന്‍ ഈ ദ്വന്ദ്വത്തെ ഇപ്പോള്‍ അടിസ്ഥാനമാക്കിയതാവും, അല്ലെങ്കില്‍ ആരോ അവനെ എന്തോ കാര്യത്തിനായി എന്‍റെയടുത്തേക്ക് അയച്ചതുമാവാം. ഈ വിചിത്രമായ ദ്വന്ദ്വത്തെക്കുറിച്ചു സൂചിപ്പിച്ചുകൊമ്ട് ഞങ്ങളുടെ സൗഹൃദം പുനസ്ഥാപിക്കുകയാവും ഉദ്ദേശം. അവന്‍റെ സംസാരം തീരുവാനായി ഞാന്‍ കരുതലോടെ ഇരുന്നു.
അയാള്‍ തുടര്‍ന്നു ڇ അതുകൊണ്ടാണ് അല്‍ ലബാന്‍ ഹൈറ്റ്സിലെ വളഞ്ഞ പാതയിലൂടെ ഞങ്ങള്‍ വണ്ടിയില്‍ ജൂണ്‍മാസത്തെ യുദ്ധത്തിനു ശേഷം ആദ്യമായി നബ്ലൂസില്‍ നിന്നും റാമല്ലയിലേക്കുള്ള വഴിയെ പോയപ്പോള്‍ എനിക്ക് അതിശയം തോന്നാഞ്ഞത്.
ആദ്യത്തെ വളവുതിരിഞ്ഞപ്പോള്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു, സ്റ്റീയറിങ് വളയം പിടിച്ചിരുന്ന എന്‍റെ നാവു വിറകൊണ്ടു. കാറില്‍ ഒപ്പമുള്ള സഹചാരികളുടെ നേര്‍ക്ക് ഞാന്‍ ഒച്ചവെച്ചു. ഇരുപതു വര്‍ഷമായി ഞാനീ വളഞ്ഞു പുളഞ്ഞുള്ള വഴിയെക്കുറിച്ചു സ്വപ്നം കാണുകയാണ്. ഈ കുന്ന് എന്‍റെ മനസ്സില്‍ വരാത്ത ദിവസമില്ല. ഓരോ വളവും ഞാനോര്‍ക്കുന്നു. അവ നാലെണ്ണമുണ്ട്; എണ്ണി നോക്കിയാലും. പച്ചപ്പരപ്പിനു കാവലായി മുകളിലേക്കു പോകുന്ന ആ മലകളോ? പത്തെണ്ണം. എണ്ണിക്കോളൂ. ഈ ശുദ്ധവായു. ഈ നറുമണം എനിക്കറിയാം. ജീവിതത്തിലുടനീളം എന്നോടൊപ്പമുണ്ടായിരുന്ന ഒരു സുഗന്ധമാണ് ഞാന്‍ശ്വസിക്കുന്നത്. ഈ സ്ഥലം എന്‍റെ സ്വന്തം ഇടമാണ്!
എനിക്കു മനസ്സിലായി...ഒടുവിില്‍ ആ പാവം മനുഷ്യന്‍ ഇരുപതു വര്‍ഷം കഴിഞ്ഞ് എന്നെ കാണാന്‍ വന്നതെന്തിനെന്ന് എനിക്കു പിടികിട്ടി. എന്‍റെ ബാല്യകാല സുഹൃത്ത്!! കാലം ഞങ്ങളോട് എത്രക്രൂരതകാട്ടി! നിന്നെ സംശയിക്കാന്‍ ഇടയായതില്‍ എനിക്കു സങ്കടമുണ്ട്. അവനെ ആശ്ലേഷിക്കുവാനായി ഞാന്‍ എണീല്‍ക്കാന്‍ ഒരുമ്പെട്ടു. പക്ഷേ അവനത് അനുവദിച്ചില്ല.
മിസ്റ്റര്‍ എം. അയാളുടെ സംസാരം തുടര്‍ന്നു. ڇഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ നാലാമത്തെ വളവില്‍ കാര്‍ നിര്‍ത്തുവാന്‍ എന്‍റെ സുഹൃത്തുക്കള്‍ സമ്മതിച്ചു. ശുദ്ധവായു ശ്യസിക്കാനും മലകളാല്‍ ചുറ്റപ്പെട്ട ആ താഴ്വര കണ്‍കുളിര്‍ക്കെ കാണുവാനുമായി അവരും എന്നോടൊപ്പം പുറത്തിറങ്ങി. താഴ്വരയിലും മലഞ്ചെരുവിലും നിറയെ ആല്‍മണ്ട് മരങ്ങളായിരുന്നു. അവരാ സ്ഥലത്തിന് ആല്‍മണ്ട് വളവുകള്‍ എന്നോമറ്റോ പേരിട്ടിരുന്നുവെങ്കില്‍! എന്‍റെ ഉള്ളിലുള്ള എന്തോ ഒന്ന് എന്നോടു കുമ്പിടുവാന്‍ പറഞ്ഞു; എന്‍റെ കണ്ണില്‍ എന്തോ ഒന്ന് കണ്ണീരായലിഞ്ഞു നിറഞ്ഞു. സ്വന്തം കണ്‍മുന്‍പില്‍ അപൂര്‍വ്വമായ ഒരു കാഴ്ചകണ്ട ഒരുവനെപ്പോലെയായിരുന്നു ഞാന്‍, കൗമാരകാലത്തെ ഇടങ്ങളില്‍, അക്കാലത്തെ ജീവതം വീണ്ടും ജീവിക്കുന്നതായി എനിക്കു തോന്നി. കേവലം കാണുക മാത്രമല്ല, ജീവിക്കുന്നതായി തന്നെ. ആ വായുശ്വസിച്ച് യുവത്വത്തിലെ ചോരത്തിളപ്പ് അറിയുന്നതായി. പുതിയ റൊട്ടിയുടേയും ഉണങ്ങിയ അത്തിപ്പഴത്തിന്‍റേയും മണം ഞരമ്പുകളിലൂടെ ഒഴുകുന്നതായി.
എന്നാലെന്‍റെ സഹചാരികള്‍ എനിക്കു വേണ്ടത്ര സമയം തന്നില്ല. അവരെന്നെ വേഗം ആ വളഞ്ഞുപുളഞ്ഞ വഴിയുടെ മുകളില്‍നിന്നു തറനരപ്പിലേക്കു പിടിച്ചിറക്കിക്കൊണ്ടുവന്നു. അവരിലൊരാള്‍ക്ക് ഉടനെ യാത്രതുടരണം എന്നായിരുന്നു അഭിപ്രായം. ഞങ്ങളുടെ യാത്രാ പെര്‍മിറ്റുകളില്‍ അല്‍ ലബാന്‍ ഹൈറ്റ്സില്‍ നിര്‍ത്തുവാനുള്ള അനുവാദമുണ്ടായിരുന്നില്ല. അതേസമയം മറ്റൊരാള്‍ എന്‍റെ ആ സ്ഥലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ ഇരുപതു കൊല്ലം മുന്‍പൊരിക്കല്‍ ആ വളവുകളിലൊന്നില്‍ മൂത്രമൊഴിക്കുവാനായി നിര്‍ത്തിയതേക്കുറിച്ചു പറഞ്ഞു പരിഹസിച്ചു. ഞങ്ങള്‍ അദ്ധ്യാപകര്‍ വദ്യാര്‍ത്ഥികളും ഭാര്യമാരും ഒപ്പമില്ലാത്തപ്പോള്‍ തട്ടിവിടാറുള്ള തരം ഥമാശകളില്‍ അഭിരമിച്ചു.
റാമല്ലയിലേക്കും തിരിച്ച് ബേത്ലഹേമിലേക്കുമുള്ള വഴിയിലത്രയും ഞാന്‍ ഈ അത്ഭുത സംഭവത്തെക്കുറിച്ച് ആലോചച്ചുകൊണ്ടിരുന്നു. എന്‍റെ കൗമാരകാലത്ത് സംഭവിച്ചതെന്താണെന്ന് ഓര്‍ത്തെടുക്കുവാന്‍ ഞാന്‍ വളരെ ശ്രമിച്ചു. അതേസ്ഥലത്തു വെച്ച് എന്നെ അവിടെ നില്‍ക്കാന്‍ പ്രേരിപ്പിച്ച, അവടംവിട്ടു പോകുവാന്‍ മടി തോന്നിപ്പിച്ച, സ്തബ്ധനായി നില്‍ക്കാന്‍ ഇടയാക്കിയ ആ സംഭവമെന്താണ്?
എന്നാല്‍ അതുകൊണ്ടൊരു പ്രയോജനവുമുണ്ടായില്ല. മടക്കയാത്രയില്‍ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ വണ്ടി നിര്‍ത്താതെ ഓടിച്ചു പോന്നു. ഒപ്പമുള്ളവരിലൊരാള്‍ എന്‍റെ വിഷമം ശ്രദ്ധിച്ചു. അയാളെന്‍റെ തോളില്‍ കയ്യിട്ടു സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു: ڇഇത് നസ്റേത്തില്‍ നിന്നും ഹയ്ഫയിലേക്കുള്ള പാതയിലെ അല്‍ അഭാരിയ എന്ന ഉയര്‍ന്ന പ്രദേശം പോലെയുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക് അവ തമ്മില്‍ മാറിപ്പോയതാവാം.
അയാളുടെ വാക്കുകള്‍ എന്‍റെ മനസ്സില്‍ നിന്ന് ഒരു വലിയ ഭാരം എടുത്തു മാറ്റിയതുപോലെ തോന്നി. ഇരുപതു വര്‍ഷത്തോളമായി ഞാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ അവിടെയുള്ള ഒരു സ്കൂളില്‍ പ്രത്യേക ക്ലാസ്സെടുക്കുവാനായി ഹയ്ഫയിലേക്കു പോകാറുണ്ടായിരുന്നു. ആ വഴിയില്‍ അല്‍ അഭാരിയയിലെ ഉയര്‍ന്നപ്രദേശം കടന്നാണ് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്തിരുന്നത്. എന്‍റെ സഹപ്രവര്‍ത്തകന്‍ അയാളുടെ ലളിതമായ വിശദീകരണം കൊണ്ട് എന്നെ തൃപ്തിപ്പെടുത്തി. ആ രണ്ടു സ്ഥലങ്ങളും തമ്മില്‍ യാതൊരു സാദൃശ്യവും ഇല്ലെന്ന് എനിക്ക് അറിയാമായരുന്നെങ്കലും. കാരണം ڇരണ്ടു നഗരങ്ങളുടെ കഥچയോടുള്ള എന്‍റെ അഭിനിവേശവും രഹസ്യദൗര്‍ബ്ബല്യവും എനിക്കു നന്നായറിയാവുന്നതാണ്. എന്‍റെ ഭാവനയില്‍ അഭാരിയ ഹൈറ്റ്സ് എപ്പോഴും അല്‍ ലാബന്‍ ഹൈറ്റ്സുമായി ബന്ധപ്പെട്ടാണു നിലനിന്നതെന്നതില്‍ സംശയമില്ല. ആ വിശദീകരണം സ്വീകരിച്ചതോടെ എനിക്ക് വളരെ ആശ്വാസം തോന്നി.
മനുഷ്യന്‍ എത്ര വിചത്രസ്വഭാവിയാണ്! അയാള്‍ക്ക് ഓര്‍മ്മിക്കാന്‍ വിഷമമുള്ള വസ്തുക്കളെ അയാള്‍ തന്‍റെ ഓര്‍മ്മയില്‍ വെച്ചു നിഹനിക്കാറുണ്ടോ? മനസ്സാക്ഷിയില്ലാത്ത ആളുകള്‍ കല്ലുകൊണ്ടുള്ള ഹൃദയങ്ങള്‍ വികസിപ്പിച്ചെടുത്ത് കുറ്റബോധത്തില്‍ നിന്നും രക്ഷനേടുന്നതായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ വാസ്തവമതല്ല. ഒരാള്‍ക്ക് സ്വന്തം മനസ്സാക്ഷിയെ നശിപ്പിക്കുവാന്‍ ആയില്ലെങ്കില്‍ അയാള്‍ ഓര്‍മ്മയെ കൊന്നു കളയുന്നു! പിന്നെ എന്തിനാണയാള്‍ ഈ കഥ പറയാനായി എന്‍റെ അടുത്തു വന്നത്!
എന്‍റെ പഴയ സുഹൃത്ത് തുടര്‍ന്നു: വെസ്റ്റ് ബാങ്കില്‍ എനിക്ക് സ്കൂള്‍ വിദ്യാഭ്യാസകാലത്തും പിന്നീടും നിരവധി സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നുവെന്ന് നീ ഓര്‍ക്കുന്നുണ്ടാവും. അദ്ധ്യാപകര്‍, വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയക്കാര്‍, ഒരു മന്ത്രിയും ഭാവിയില്‍ മന്ത്രിമാരായേക്കാവുന്ന ചിലരും. ഞാനവരെയെല്ലാം കണ്ട് പഴയ ഓര്‍മ്മകളും സൗഹൃദവും പുതുക്കി. അവരൊക്കെ ഒരിക്കല്‍ക്കൂടി ഇരുപതു വര്‍ഷം മുന്‍പെന്നോണം എന്‍റെ ജീവിതത്തിന്‍റെ ഒരു പ്രിയപ്പെട്ട ഭാഗമായിരിക്കുന്നു. അവരിലൊരാളെ ഞാന്‍ ചെന്നു കാണുകയോ അവരാരെങ്കലും എന്നെ വന്നു കാണുകയോ ചെയ്യാതെ ഒരാഴ്ച പോലും കടന്നു പോകുന്നില്ല. മുന്‍പ് ഞാന്‍ കരുതിയത് അവരെന്നെ മറന്നു എന്നോ എന്നെക്കുറിച്ചു ലജ്ജിക്കുന്നുവെന്നോ അതിനാല്‍ അവരുടെ ജീവിതവൃക്ഷത്തില്‍ നിന്നും ഒരുണങ്ങിയ ചില്ല മുറിച്ചുമാറ്റി മരത്തിനു വളരാനും തളിരിടുവാനുമുള്ള സാഹചര്യമുണ്ടാക്കുന്നതു പോലെ എന്നെ വെട്ടിനീക്കി എന്നാണ്.
പക്ഷേ നാം ജീവിതത്തില്‍ തന്നെ തളിരിട്ട ചില്ലകളാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home