Friday, August 30, 2019

റബ്ബര്‍



ഞാന്‍ ജനിച്ച പട്ടണമായ കോട്ടയത്തെ പൊതുബോധത്തില്‍ അടയാളപ്പെടുത്തുന്നത് റബ്ബറാണെന്നൊരു വാദം കോള്‍ക്കാറുണ്ട്. കോട്ടയം ജില്ലയില്‍ റബ്ബര്‍ തോട്ടങ്ങള്‍ ധാരാളമുണ്ടെന്നതൊരു വസ്തുതയാണു താനും. അതേതായാലും  ഏകവിളത്തോട്ടങ്ങളുടെ പാരിസ്ഥതികാഘാതം വ്യവസായങ്ങളുടേതുമായി താരതണ്യപ്പെടുത്തുമ്പോള്‍ കുറവുതന്നെയാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്. തെങ്ങ്, തേയില, കാപ്പി, കവുങ്ങ് തുടങ്ങി ഈ നിലയില്‍ കൃഷിചെയ്യപ്പെടുന്ന സസ്യങ്ങള്‍ റബ്ബറിനോളം വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വരാത്തത് റബ്ബര്‍ കര്‍ഷകരില്‍ ഗണ്യമായ ഒരു പങ്ക് കൃസ്ത്യാനികളായതുകൊണ്ടു കൂടയാണെന്നു തോന്നുന്നു. മറ്റൊരു കാര്യം അവയ്ക്കു ഭക്ഷ്യക്രമവുമായുള്ള ബന്ധമാവാം. റബ്ബറാണെങ്കില്‍ ഒരു നാണ്യവിളയാണ് താനും. കോട്ടയംകാര്‍ ക്രിസ്ത്യാനികളും പൊതുവേ ധനികരും ആണെന്നും ആ സമ്പന്നതയ്ക്കടിസ്ഥാനം റബ്ബറാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. കോട്ടയത്തെ സാഹിത്യത്തിനെന്നപോലെ റബ്ബറിനും അതുമൂലം ഒരു വിലയിടിവു സംഭവിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോട്ടയം പട്ടണത്തില്‍ ജനിച്ച ഞാന്‍ ആ കഥയിലെ വില്ലനായ റബ്ബര്‍ മരവുമായി ആദ്യം അടുത്തിടപഴകുന്നത് മിഡില്‍ സ്കൂള്‍ പഠനകാലത്താണെന്നു തോന്നുന്നു.

റബ്ബര്‍ പന്തുകളും ചെരുപ്പുകളും ടയറുകളും മായ്ക്കാനുള്ള റബ്ബറും ഒക്കെയായി അത് പരിചിതമായിരുന്നെങ്കിലും ഈ മരവുമായി അടുത്തിടപഴകുന്നത് അക്കാലത്താണെന്നു ചുരുക്കം. ഞങ്ങളുടെ വീടിന്‍റെ അടുത്ത പരിസരങ്ങളില്‍ റബ്ബര്‍ കൃഷി കാര്യമായുള്ള ഇടങ്ങള്‍ കുറവായിരുന്നതാണ് ഒരു കാരണം. നാടന്‍ പന്തു കളിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് കുട്ടികളായിരുന്ന ഞങ്ങളെ ഈ മരം തേടിപ്പോവാന്‍ പ്രേരിപ്പിച്ചത്. നാടന്‍പന്തുകളി കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നടപ്പുള്ള ഒരു വിനോദമാണ്, ഈ കളിക്കാവശ്യമായ പന്തുകള്‍ നിര്‍മ്മിച്ചിരുന്നത് പ്രാഥമികമായും മൂന്നു വിധത്തിലാണ്. അല്പം ഉയര്‍ന്ന നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്‍റുകള്‍ക്ക് തോല്‍പ്പന്തുകള്‍ ആണ് ഉപയോഗിക്കുക. വൃത്താകൃതിയിലുള്ള ഏതാണ്ട് പന്ത്രണ്ടോ പതിമൂന്നോ സെന്‍റീമീറ്റര്‍ വ്യാസമുള്ള രണ്ട് തുകല്‍ക്കഷണങ്ങള്‍ അകത്ത് പഞ്ഞ നിറച്ച് ഇരുവശവും പരന്ന് തുന്നക്കൂട്ടി പോളീഷ് ചെയ്തെടുത്തതാണു തുകല്‍ പന്തുകള്‍. അവ താരതമ്യേന കൂടുതല്‍ സമയം നിലനില്‍ക്കുന്നതും മയമുള്ളവയും ആണ്. സാധാരണ കളികള്‍ക്ക് അധികവും കട്ടിയുള്ള തുണി ഇങ്ങനെ തുന്നിക്കൂട്ടി അകത്തു തുണിക്കഷണങ്ങളോ പഞ്ഞിയോ നിറച്ച പന്തുകളോ നീണ്ട തുണിക്കഷണങ്ങള്‍ ചുറ്റിച്ചുറ്റി (ഭാരത്തിനായി ചിലപ്പോള്‍ അകത്തൊരു ചെറിയ കല്ലോ മറ്റോ വെക്കും)റബ്ബര്‍ പാല് തേച്ചുണ്ടാക്കിയ  പന്തുകളോ ആണുപയോഗിക്കുക. തുണിപ്പന്തുകള്‍ എളുപ്പം വയറുപൊട്ടി അകത്തെ സാമഗ്രികള്‍ പുറത്തു ചാടുമെന്നതിനാല്‍ റബ്ബര്‍ പന്തുകള്‍ക്കാണ് കുറേക്കൂടി പ്രിയം.. ക്രിക്കറ്റിന്‍റ ഭാഷ ഉപയോഗിച്ചു പറഞ്ഞാല്‍ സാമാന്യം ബൗണ്‍സ് ലഭിക്കുന്നവയും. ഈ പന്തുണ്ടാക്കാനാണു ഞാനും സുരേഷും ചിലപ്പോള്‍ റെജിയും ഒക്കെച്ചേര്‍ന്ന് റബ്ബര്‍ മരം തേടി മുട്ടമ്പലം ഗവണ്‍മെന്‍റ് സ്കൂളിലെത്തുക. 

ഇതെങ്ങിനെയുണ്ടാക്കും ഈ പന്ത്?
-റബ്ബര്‍പാലുമുക്കിയ ചന്ത് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ സുരേഷിനോടു തിരക്കി..

അതിന് സ്വല്പം പണിയുണ്ട്. എന്‍റെ കൂടെ വരാമെങ്കില്‍ നമ്മള്‍ക്കു പന്തുണ്ടാക്കാം.

പിന്നെന്താ? ഞാന്‍ പറഞ്ഞു. 

അങ്ങനെയാണ് ഞങ്ങള്‍ മുട്ടമ്പലം സ്കൂളിലെത്തുന്നത്. തുണിചുറ്റിച്ചുറ്റി പന്തിന്‍റെ ഷേപ്പിലാക്കിയത് ഓരോരുത്തരുടേയും കയ്യിലുണ്ട്. സ്കൂളിന്‍റെ പിന്നിലെ ചെറിയ ഗ്രൗണ്ടിന്‍റെ അരികിലാണ് മൂന്നു വയസ്സന്‍ റബ്ബര്‍ മരങ്ങള്‍ നില്ക്കുന്നത്. ഒരു തോട്ടത്തിലായിരുന്നെങ്കില്‍ പണ്ടേ സ്ളോട്ടര്‍ ടാപ്പിങ്ങും കഴിഞ്ഞ് വെട്ടി മാറ്റപ്പെടുമായിരുന്ന ആ മരം (സ്ലോട്ടര്‍- കൊലപാതകം എന്ന പദമാണ് ഈ വെട്ടിമാറ്റലിനെ കുറിക്കാന്‍ ഉപയോഗിക്കുന്നതെന്നുള്ളതു ശ്രദ്ധേയമാണ്. ഒരു മരം വെട്ടുന്നതും സ്ലോട്ടര്‍ തന്നെയാണല്ലോ) ടാപ്പിങ്ങ് ഇല്ലായിരുന്നെങ്കിലും സ്കൂളിന്‍റെ പറമ്പിലായതു കൊണ്ട് അന്നും നിലനിന്നിരുന്നു.

രണ്ടു ടീമുകളായി തിരിഞ്ഞുള്ള കളിയില്‍ എത്ര കളിക്കാര്‍ ഓരോ ടീമിലുമുണ്ടാവണം എന്ന് കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് രണ്ടു പേര്‍ തമ്മിലോ ഗ്രൗണ്ടിന്‍റെ വലുപ്പമനുസരിച്ച് എട്ടോ പത്തോ പേരുള്ള ടീമുകളായോ ഒക്കെ കളിക്കാം എന്നു ചുരുക്കം. വെട്ടുപന്തു കളിക്കായിത്തന്നെ ഒരുക്കിയിട്ടുള്ള ഒരു മൈതാനം ഞാന്‍ കണ്ടിട്ടുള്ളതു പുതുപ്പള്ളി.യിലാണ്. ഒരു ടീമിലെ അംഗങ്ങള്‍ പന്തു കൈകൊണ്ടു വെട്ടി എതിര്‍ വശത്തെ ടീം നില്‍ക്കുന്നതിനു പിന്നിലെ അതിര്‍ത്തിയലേക്കു പായിക്കുന്നു. എതിര്‍ ടീം പന്ത് അതരു കടക്കാതെ തിരിച്ചടിക്കുന്നു. ആരുടെയെങ്കിലും വശത്തെ അതിരുകടന്ന് പന്തു പോകുന്നതു വരെ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കൊണ്ടിരക്കും.എതിരാളികളുടെ അതിര്‍ത്തി പന്തു ഭേദിച്ചാല്‍ വെട്ടുന്ന ടീമാണെങ്കില്‍ അവര്‍ക്കൊരു പോയിന്‍റു കിട്ടും. മറുടീം പന്തടിച്ചു ഇപ്പുറം കളഞ്ഞാല്‍ ആരാണോ വെട്ടിയത് അയാളുടെ കളി പോവും. പിന്നെ ആ ടീമിലെ അടുത്ത ആള്‍ വെട്ടും. സുരേഷ്, സുനില്‍, അനില്‍ തുടങ്ങിയവരൊക്കെയായിരുന്നു ഞങ്ങളുടെ കളത്തിലെ നല്ല കളിക്കാര്‍. ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ ഇങ്ങനെയായിരുന്നു സ്കോറിങ്ങിന്‍റെ കണക്ക്. ഓരോന്നിനും മൂന്നെണ്ണമെടുത്താല്‍ അടുത്തതിലേക്ക് കടക്കും. ഇണ്ടന്‍ മൂന്നു കഴിഞ്ഞാല്‍ വീണ്ടും ഒറ്റ മുതല്‍ തുടങ്ങും. ഒരു ടീമിലെ ആളുകളെല്ലാം വെട്ടിക്കഴിഞ്ഞാല്‍ എതിര്‍ ടീം വെട്ടി അവരെടുത്തതിനപ്പുറം സ്കോറെടുക്കണം. കൂടുതല്‍ സ്കോറെടുക്കുന്ന ടീം ജയിക്കും.

സുരേഷ് വെട്ടുപന്തു കൂടാതെ വടികളുപയോഗച്ചുള്ള പയറ്റ്, കത്തിയെറിഞ്ഞു മരത്തില്‍ കുത്തിനിര്‍ത്തുക, പമ്പരം കുത്ത് തുടങ്ങിയവയിലും വിദഗ്ദ്ധനാണ്. റബ്ബര്‍ മരങ്ങള്‍ വേറെയുമാണ്ടായിരുന്നിരിക്കാമെങ്കിലും അടുത്ത പ്രദേശത്ത് ഞങ്ങള്‍ക്കു കയറി പാലെടുക്കാവുന്നതുള്ളത് ആ സ്കൂളിലേതു മാത്രമായിരുന്നു.

ഓരോ തരത്തിലുള്ള വെട്ടും വ്യത്യസ്തമാണ്. ഒറ്റയ്ക്ക് ഒരു കൈ കൊണ്ടു പിടിിച്ച് അതേ കൈയുപയോഗിച്ച് അല്‍പം പൊക്കിയട്ടിട്ട് തട്ടയകറ്റണം. ഫെട്ടയ്ക്ക് ഒരു കൈയല്‍ പിടിച്ചിട്ട് മറ്റെ കൈകൊണ്ട് തട്ടണം. പിടിയന് ഒരു കൈ പുറകില്‍ വെച്ച് മറ്റേ കൈകൊണ്ട് തട്ടണം. താളത്തിന് പന്തു പൊക്കിയിട്ടിട്ട് തുടയില്‍ താളം കൊട്ടിയട്ട് തട്ടിയകറ്റണം. കീഴിന് ഒരു

കാലുയര്‍ത്തി അതിനു കീഴലൂടെ പന്തിട്ട് തട്ടിയകറ്റണം. ഇണ്ടന് പന്തിട്ടിട്ട് അന്തരീര്ഷത്തല്‍ വെച്ചു തന്നെ  കാലുകൊണ്ടു എതിര്‍ ടീമിന്‍റെ അതിരനപ്പുറത്തേക്കു വെട്ടണം. മുന്നില്‍ കയറി നില്‍ക്കുന്ന പിടുത്തക്കാരും പിന്നില്‍ നിന്നു പന്തു കൊത്തിയകറ്റുന്ന കളിക്കാരുമുണ്ടാവും. കളത്തിനു പുറത്തേ വശങ്ങളലേക്കു തട്ടിക്കളഞ്ഞാല്‍ പന്ത് ഔട്ടാണ്. കാലുകൊണ്ടുള്ള തട്ടുകള്‍ക്കും പല പേരുകളുണ്ട്. കാല്‍പാദം നേരെ വച്ച് പന്തു കൊത്തിയകറ്റുന്ന മടക്കന്‍, കൊത്ത്, ഉള്ളം കാലുകൊണ്ട് തൊഴിച്ചകറ്റുന്ന ചടയന്‍, ചട്ടപ്പാതി ഇവ കൂടാതെ കളത്തില്‍ നിശ്ചലമാവുന്ന പന്ത് കാലുകോണ്ടു കോരിയെറിയുന്ന കോരാണ് മറ്റൊന്ന്. പിടുത്തക്കാരില്‍ പൊക്കി വെട്ടി പന്ത് അതിരു കടത്താന്‍ കഴിവുള്ളവര്‍ക്കാവും കേറിനിന്നു പൊങ്ങി വരുന്ന പന്ത് പിടിക്കാനുള്ള ദൗത്യവും വരുക.

സുരേഷിനോടൊപ്പം ഞങ്ങളുടെ ചെറുസംഘം സ്കൂളിലെ മരച്ചുവട്ടിലെത്തി. അന്ന് എന്‍റെ അമ്മയുടെ ചേച്ചി സരോജിനി ആ സ്കൂളില്‍ അദ്ധ്യാപികയാണ്. പിന്നീടവര്‍ അവിടെ ഹെഡ്മിസ്ട്രസ്സായി. ഞങ്ങളവിടെ വെച്ച് അമ്മച്ചിയെ കാണാനിട വന്നിട്ടേ ഇല്ല. ഞങ്ങളുടെ സാന്നിധ്യം അവര്‍ അറിഞ്ഞരുന്നോ എന്നും നിശ്ചയമില്ല.

സാധാരണ കാണപ്പെടുന്ന റബ്ബര്‍മരങ്ങള്‍ പോലെ മെലിഞ്ഞു നീണ്ടുയര്‍ന്നു പോകുന്ന മരങ്ങളായിരുന്നില്ല അവ. പ്രായം കൊണ്ടും വണ്ണം കൊണ്ടും മുഴകള്‍ നിറഞ്ഞും ഒറ്റത്തടിയായി നേരെ മുകളിലേക്കു വളരാതെ അല്പമുയര്‍ന്നു കഴിഞ്ഞ് ശാഖകളായി പിരിയുന്ന തായ്ത്തടിയുമായും ആണ് അവ നന്നിരുന്നത്. താണഭാഗങ്ങളില്‍ തൊലി വളരെ കമ്മിയായിരുന്നു ഈ മരങ്ങള്‍ക്ക്.. പന്തുണ്ടാക്കാന്‍ വരുന്ന കുട്ടികള്‍ കല്ലു കൊണ്ടു ചതച്ച് ആ തോലുള്ള ഭാഗത്തു നിന്നും പാലെടുത്തെടുത്താണോ അതങ്ങിനെ മുഴകള്‍ നെറഞ്ഞ് തോലില്ലാത്ത പരുവത്തിലായതെന്നു സംശയമുണ്ട്. അതു കൊണ്ട് പലപ്പോഴും അല്‍പം മുകളിലേക്കു പൊത്തിപ്പിടച്ചു കയറി മരം ശാഖകളായി പിരിയുന്നടത്തിരുന്നും മറ്റുമാണ് പലപ്പോഴും ഇടിച്ചാല്‍ പാലു കിട്ടുക. മണ്ണിലുരയ്ക്കണമെങ്കില്‍ പന്ത് താഴെ നില്‍ക്കുന്നവര്‍ക്കു കൈ മാറുകയോ ആരും താഴെയില്ലെങ്കില്‍ തുണിചുറ്റി ഉണ്ടാക്കിയ പന്തില്‍ മരത്തിലെ പാലുരച്ച്  പിടിപ്പിച്ചിട്ട് താഴെയിറങ്ങി നിലത്തുരച്ച് വേണ്ടുന്നത്രയാകും വരെ ഈ പ3ക്രിയ തുടരുകയോ വേണം. അല്പാല്പമായ മാത്രമ ഊറുന്ന പാല്‍ ഇങ്ങനെ തേച്ചെടുക്കല്‍ കുറേ സമയം എടുക്കുന്ന പ്രക്രിയയായരുന്നു എന്നു ചുരുക്കം. മിക്കവാറും എല്ലാ കുട്ടികളുടേയും കയ്യില്‍ അവരുടേടായ ഒരു പന്തുണ്ടാക്കാനുള്ള സാമഗ്രി ഉണ്ടാവുമെന്നതു കൊണ്ട് ചിലപ്പോള്‍ പലവട്ടം മരത്തില്‍ കയറിയിറങ്ങിയാലേ ഒരു നല്ല പന്തു രൂപപ്പെടൂ.

അക്കാലത്ത് ആ ഭാഗങ്ങളിലെ പ്രധാന കളിക്കാര്‍ കുഞ്ഞൂട്ടി, ബേബി, ബെന്നി, സാബു, ബാബു, സണ്ണി എന്നു പേരായ രണ്ടു പേര്‍, അച്ചന്‍കുഞ്ഞ്, തുടങ്ങിയവരൊക്കെയായിരുന്നു..അപൂര്‍വ്വമായി വീണോ കൂട്ടിയിടിച്ചോ ഉണ്ടാകുന്ന ഒടിവുകളും ചതവുകളും മുറിവുകളും,, നിലത്തെ കല്ലിലോ മറ്റോ തട്ടിയുണ്ടാവുന്ന  ചതവ്, നഖം ഇളകുക തുടങ്ങിയവയൊക്കെയായിരുന്നു ഇതു മൂലം സാധാരണഗതിക്ക് ഉണ്ടാവാറുണ്ടായിരുന്ന പരുക്കുകള്‍. ഞങ്ങള്‍ ഇളയ കുട്ടികളുടെ കളിക്കളങ്ങളിലെ അംഗങ്ങള്‍ സുനില്‍, സുരേഷ്, കുര്യന്‍, റോയി, സാജന്‍, ജോസി, എബി, കുരുവിള, അനില്‍ തുടങ്ങി പലരുമായിരുന്നു. മിക്കവാറും പുരുഷന്മാരായിരുന്നു ഈ കളിയില്‍ പങ്കെടുക്കാറുണ്ടായിരുന്നതെന്നു തോന്നുന്നു. വലിയ പ്രചാരമില്ലാത്തതാമെങ്കിലും അങ്ങേയറ്റം രസകരമായിരുന്നു വെട്ടുപന്തു കളി.

എതായാലും ഈ വയോധിക വൃക്ഷങ്ങള്‍ തങ്ങളുടെ അവസാന കാലത്തു ചെയ്തുതന്ന ഉപകാരമോര്‍ക്കുമ്പോള്‍ കോട്ടയത്തെ അവ അടയാളപ്പെടുത്തുന്നത് അത്ര മോശപ്പെട്ട കാര്യമായി എനിക്കു തോന്നിയിട്ടില്ല. റബ്ബറുല്‍പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍, വളമായെത്തുന്ന കോഴിക്കാട്ടത്തില്‍ നിന്നും വരുന്ന മുപ്ലി വണ്ടുകളുടെ ആക്രമണം ഇവയൊന്നും മറന്നു കൊണ്ടല്ല, ഞാനവയെ സ്മരിക്കുന്നതെങ്കിയും.

Sunday, August 25, 2019

un-poet's page: പാക്ക് ചാരന്‍

un-poet's page: പാക്ക് ചാരന്‍: അല്ലാ, അബ്ദുള്ളാക്കാ, ങ്ങള് പാക്ക് ചാരനാണെന്നോ മറ്റോ ഒക്കെയാ ആളുകള് പറേണത്, കേട്ടല്ലോ ? റഫീക്ക് ചോദിച്ചു എന്‍റെ ഹിമാറേ, ഓരിക്കെന്താ...

പാക്ക് ചാരന്‍





അല്ലാ, അബ്ദുള്ളാക്കാ, ങ്ങള് പാക്ക് ചാരനാണെന്നോ മറ്റോ ഒക്കെയാ ആളുകള് പറേണത്, കേട്ടല്ലോ
?
റഫീക്ക് ചോദിച്ചു

എന്‍റെ ഹിമാറേ, ഓരിക്കെന്താപ്പോ പറഞ്ഞൂടാത്തത്. ചന്തേല് പാക്ക് (അടയ്ക്കാ) വില്‍ക്കണ നമ്മളെ കേറി പാക്ക് ചാരനെന്നും മറ്റും വിളിച്ചാല്‍ അതില് ലേശമൊരു കാര്യമില്ലാന്നെങ്ങിനാ പ്പം പറയ്യ്വാ? പേരുകൊണ്ടു മ്മളെ കച്ചോടം പ്പം അദാ. പിന്നെ അതിനല്‍പം ഗുണം പിടിക്കണേന് മ്മക്കിപ്പം എന്താ മോശം തോന്നാന്‍. ആരേലും പറഞ്ഞതും ബെച്ച് ജ്ജ് മ്മളെ മക്കാറാക്കല്ലേന്‍റെ റഫീക്കേ. ആകേള്ള പറമ്പിലല്പം കൃഷീള്ളതു പാക്കാണെങ്കി മ്മള് പിന്നെന്താ വിക്ക്വാ? പിന്നെ അയലത്തുകാരനുമായിട്ടു ലഹളേണ്ടാക്കണോനു പലേ വഴീം കാണും. അതോണ്ട് ഇതിപ്പം എങ്ങനെടുത്താലെന്താ?

ആമിന ചിരിച്ചു.
ഇങ്ങടടുത്തായോണ്ട് ഇമ്മാതിരി കുണ്ടന്മാരിക്കും ബന്നു തോന്ന്യാസോം പറഞ്ഞു പോവാം. നിക്കു കേട്ടാല്‍ കലി വരും. ക്രിസ്ത്യാനികളെല്ലാം ഇറ്റലീടെയോ അമേരിക്കേടെയോ ചാരമ്മാരാ? ഓരോരോ സംശയങ്ങളേ. കാലങ്ങളായിട്ടു മ്മളെ അറിയാവുന്ന ആള്‍ക്കാരും കൂടിക്കൂടും ഉപ്പാനെ മക്കാറാക്കാന്‍. ഞാനെന്താ അനുഭവിക്കുന്നേന്ന് എനിക്കറിയാം.

പോട്ടെ മോളേ. മ്മടൊക്കെ ചെറുപ്പത്തില് ഇതൊക്കെ ഒറ്റ രാജ്യാ. പിന്നതു മുറിഞ്ഞു പല കഷണായി. ഒന്നിപ്പിക്കാനറിയാത്തോര് മുറിച്ചിടും. ജ്ജ് കൂടുതല് പറയാനൊന്നും നിക്കണ്ട. അവരിക്ക് ഈടെന്തോ ഭീകരവാദോക്കെ ഒണ്ടെന്ന തോന്നലാ. എന്നാ ഏതാന്നൊന്നും നോക്ക്വേല. മ്മളൊക്കെ താടീമ്മേ ലേശം രോമോള്ളതും കൂടി വടിച്ചേച്ച് ബല്ല കല്ലിനു ചുറ്റും കറങ്ങിയാ ഭേഷാവും. നമ്മക്കാണേലതൊട്ടു തോന്നുകേം ഇല്ല. എന്തു ചെയ്യാനാ. വെറ്റിലേടെ ചാരപ്പണീം ലേശോണ്ട്. പൊകേലേടതു ഗുജറാത്തിലൊക്കെയാണെന്നാ കേള്‍വി. സിഗരറ്റു കമ്പനിക്കാരെല്ലാം വടക്കൊക്കെയാ, ഇവിടല്ടപം ദിനേശ് ബീഡീം ഒക്കെ. അതിനു ലേശം ചാരമുള്ള കൂട്ടത്തിലാ, കേട്ടോ...

റഫീക്കിനു ചിരി പൊട്ടി. അവന്‍ കാലിലെ ചെരുപ്പൂരി അവിടെ ചുറ്റിപ്പറ്റി നിന്ന പട്ടിക്കിട്ടൊരേറു കൊടുത്തു.

മിണ്ടാപ്രാണീനെ  എറിയാതെടാ പഹയാ! അതവിടെങ്ങാന്‍ നിന്നോട്ടെ. അതവിടെ നിക്കണേനു അനക്കെന്താ ഇത്ര കലി? - ആമിന ചോദിച്ചു.

കലികാലമാണെന്നാ രമേശന്‍ പറഞ്ഞതേ..അപ്പം എനിക്കും ചെല കലിയൊക്കെ തോന്നൂലേ?

ഏതു കാലത്തും മറ്റുള്ളോരോടൊരു കലി വേണോന്നു പറഞ്ഞവരൊണ്ടേ. ഈസാ നബീനെയോ മുഹമ്മദു നബിയേയോ വല്ലോം വെറുതേ വിട്ടോ...ജ്ജ് അക്കൂട്ടിലെങ്ങും പോയി ചാടല്ലേ ന്‍റെ ഹമുക്കേ!  അബ്ദുള്ളാക്ക ചിരിച്ചു. ഓരൊക്കെ മ്മടെ ഇഷ്ടക്കാരൊക്കെ തന്നെ. പിന്നെന്താ, ഇത്തിരി കച്ചോടമൊക്കെ വന്നപ്പം ഓരുക്കും മ്മക്കും ഒക്കെ ലേശം തെരക്കായ പോയി. വേണ്ടുമ്മണ്ണം അങ്ങോട്ടുമിങ്ങോട്ടും വരത്തുപോക്കില്ലാണ്ടായി. പിന്നെ ചെലരങ്ങിനാ ഓരുടെ കഷ്ടപ്പാടിനു മ്മളാ കാരണക്കാരെന്നു കരുതും. അതിനിപ്പോ ഞാനെന്തു ചെയ്തെന്നാ? ജ്ജാ ചെരുപ്പെടുത്തിട്ടു ചന്തേലോട്ടു ചെല്ലെന്‍റെ റഫീക്കേ...ആ ജോസുകുട്ടിക്കു പോവാന്‍ നേരമായില്ലേ...

റഫീക്ക് ചെരുപ്പ് തിരിച്ചെടുത്തിട്ട് ആമിനയെ നോക്കി. അവളവനെ ഒന്നു കണ്ണിറുക്കിക്കാണിച്ചിട്ട് പൊരേലേക്കു കയറിപ്പോയി.

ചാരം കൊറേ ദേ ഈ അടുപ്പിലും ഒണ്ടു കേട്ടോ... ഗ്യാസു മാത്രം കത്തിച്ചാല്‍ മതീന്നു വെച്ചാലോ? പടച്ചോനേ, മ്മളേം കൂടി അവരു ചാരാക്കാതെ കാക്കണേ!! ആമിന പിറുപിറുത്തു.





Monday, August 19, 2019

നന്ദി



ഇത്ര താണു വന്ന്
ചുംബിച്ചു കടന്നു പോവുന്ന
കാറ്റിനു നന്ദി
വസ്ത്രങ്ങളെ നനച്ച്
ഉടലിലേക്കൂര്‍ന്നിിറങ്ങുന്ന മഴയ്ക്ക്,
ചിലപ്പോഴാ ഉടലിനെ പെയ്യിക്കുന്ന
അകംപുറം മറിച്ചിടുന്ന സൂര്യനും
നന്ദി.

എന്‍റെ ഉടുപുടവകളിലെ കീറലുകളെ
മൂടുന്ന രാത്രിക്ക്,
അതെനിക്കു തന്ന
നക്ഷത്രഘചിതമായ
മഴക്കോട്ടിന് നന്ദി..
നിന്നെയും എന്നെയും ഒന്നു പോലെ
നനയ്ക്കുന്നവെയലിനും
അതു വരയ്ക്കുന്ന നിഴലിനും നന്ദി.

എന്നിലെ അപൂര്‍ണ്ണതകളെ പൂരിപ്പിക്കുന്ന
അഴകും സൂക്ഷ്മതയുമുള്ള അനേകം കണ്ണുകള്‍ക്ക്
ചിലപ്പോള്‍ ചുറ്റും കൂടി നാടകമാടുന്ന
നാവിന്‍മുന കൂര്‍ത്ത
തെരുവിലെ അയല്‍പക്കത്തിന് 
ഗന്ധരാജനില്‍ നിന്നും കാറ്റു മോഷ്ടിച്ചു കൊണ്ടുവന്ന
നിലാവിനും
പൂവുകളുടെ വെളുപ്പിനെ
കടും കാപ്പിയുടെ ഊര്‍ജ്ജവും ഇരുളിമയും കൊണ്ടു തിരുത്തുന്ന
ചുവപ്പും പച്ചയും കുരുക്കളുള്ള കാപ്പിച്ചെടികള്‍ക്കും
മുട്ടയുടെ വെള്ളയിലൊളിച്ചിരുന്ന്
ഒടുവില്‍ ചിറകുനീര്‍ത്തി പുറത്തുവരുന്ന മഞ്ഞയ്ക്കും നന്ദി.

വീഞ്ഞു മണക്കുന്ന കണ്ണുകളോടെ
ഉപ്പുവെച്ചു കളിക്കുന്ന ചെമ്പോത്തിന്
തരിശായ പാടങ്ങളില്‍ മേയുന്ന പോത്തിന്
മുറിഞ്ഞും കൂടിച്ചേര്‍ന്നും പൊരുള്‍ മാറിയും
വരുന്ന സൗഹൃദങ്ങള്‍ക്ക്
അന്‍പതു കഴിഞ്ഞ എന്നെയും പേറി
ഇന്നും നടക്കുന്ന അമ്മയ്ക്ക്,
ഭൂമിയാല്‍ തിരിച്ചെടുക്കപ്പെട്ട്
വളമായി ഇഴുകിച്ചേര്‍ന്ന്
ലോകത്തിന്‍റെ ഒഴുക്കുകളില്‍
ചെന്നു ചേര്‍ന്ന അച്ഛനും നന്ദി.





Thursday, August 15, 2019

CATERPILLAR



Caterpillar
What a pillar
With no circle around it.
Oh, with what to cater
Is this pillar?
And to whom to cater?
With the flowers let grow wild
And leaves eaten a bit
With droppings
Lining the floor of the garden.
Oh, it holds up nothing
And holds down as much
A bird may swallow it
As even its blood is green
But yes. the pillar caters to some one still,
Since no being is wasted
On this earth.


CATERPillAR


Pamba
Nguzo gani
Na hakuna duara kuzunguka.
Ah, na nini cha kuhudumia
Je! Nguzo hii?
Na ni nani wa kumhudumia?
Na maua basi yawe ya porini
Na majani yalikula kidogo
Na matone
Taa sakafu ya bustani.
Lo, haishikilia chochote
Na anashikilia chini sana
Ndege anaweza kumeza
Kama hata damu yake ni kijani
Lakini ndio. nguzo inaangazia mtu bado,
Kwa kuwa hakuna upotezaji
Kwenye dunia hii

Wednesday, August 7, 2019

ഒരു മേഘശകലം തീര്‍ക്കും കുരുക്കുകള്‍/ தீப்பிழம்புகள் மற்றும் குட்டைகளின் மேகம்



.

ഒരു മഴമേഘം അതിര്‍ത്തിക്കപ്പുറം
മലകളുടെ വാതിലിനപ്പുറത്ത് വന്നുനില്‍ക്കുന്നു.
അതിനെ വെടിവെച്ചിടാന്‍
സൈന്യം തോക്കുകള്‍ ഉന്നം പിടിക്കുന്നു
നമ്മുടെ റഡാറുകളെ ഒരു മേഘംപോലും
മറയ്ക്കുന്നില്ലെന്നു ദേശസ്നേഹം വെല്ലുവിളി മുഴക്കുന്നു.

ഈ പൊരിഞ്ഞവെയിലത്ത്
അതല്‍പം മഴയാവാം കൊണ്ടുവരുന്നതെന്ന്
എന്തുകൊണ്ട് കരുതിക്കൂടാ?
എന്തുകൊണ്ടതിനെ കടത്തിവിട്ടുകൂടാ?

പാടില്ല, അതിന്‍റെ ഇരുളിമ നോക്കൂ
ചോരയുടേയും വേദനയുടേയും കഥകളതില്‍
പുതഞ്ഞിരിക്കുന്നു,
നമ്മുടെ വിദ്വേഷം അതില്‍ നിന്നു നമ്മെ
തിരിഞ്ഞുനോക്കും പോലെ
അതിനു കൈവശം ഇടിയുടേയും മിന്നലിന്‍റേയും
ആയുധങ്ങളുണ്ടാവും! ڈ
നമ്മള്‍ കൊടുത്ത വേദനകളാണെങ്കില്‍
അവ മറ്റെവിടെ പെയ്യാനാണ്?
നമ്മുടെ വെറുപ്പ് അതിനെ ആയുധമണിയിക്കുന്നുവെങ്കില്‍
ഏതതിര്‍ത്തി അതിനെ തടുത്തു നിര്‍ത്തും?

ഒരുവേള അതുപെയ്ത് ഈ ഉണങ്ങി വരണ്ട നിലങ്ങള്‍
പച്ച പിടിച്ചേക്കാം
പച്ചയെ ഭയന്നുജീവിക്കുന്നവര്‍
സ്ഥിരമായ ഹേമന്തത്തെ സ്വപ്നം കാണുകയാണ്.
ആകാശത്തും ഭൂമിയിലും മതില്‍കെട്ടി
മഴമേഘങ്ങളെ പുറത്തുനിര്‍ത്തുകയാണ്
അവരുടെ പുകക്കുഴലുകള്‍
അമ്ലമഴ വീഴ്ത്തുവാന്‍ ആകാശത്തേക്കൂതിവിടുന്ന
അപ്പൂപ്പന്‍ താടികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്.
റഡാറുകളും വിമാനവവേധാ തോക്കുകളും
യുദ്ധവിമാനങ്ങളും വേലികെട്ടിയ ഒരാകാശത്തെ
മറികടന്ന് ഒരിരണ്ടപോലും പറക്കുകയില്ലെന്ന് ഉറച്ചിരിക്കുന്ന
അവരുടേയും നമ്മളുടേയും മേല്‍
ആ കരിമേഘം പെയ്യാതിരിക്കുകയില്ല.

രാജ്യരക്ഷയുടെ കമ്പളം
ജനതയെ ശവക്കോടി പുതപ്പിക്കാതിരിക്കാന്‍
ഋതുക്കള്‍ മാറിമറിയുവാന്‍
മേഘങ്ങളെന്നും തങ്ങളുടെ പെയ്ത്തിടങ്ങള്‍ തേടി നടന്നിട്ടുണ്ട്.
അതില്‍ വെറുപ്പോ വിഷാദമോ നാം കാണുന്നുവെങ്കില്‍
അതു നമ്മില്‍ നിന്നു തന്നെ ഉയര്‍ന്നു പോയതാവണം.
വിയര്‍ക്കുന്നവരെങ്കിലും അതിനെ
അടുത്തു വിളിക്കാതിരിക്കില്ല
ഇവിടെ പെയ്യൂ എന്നപേക്ഷിക്കാതെയും.

தீப்பிழம்புகள் மற்றும் குட்டைகளின் மேகம்





அதன் மீது எல்லையாக ஒரு மழை மேகம் மலைகளின் வாசலில் நிற்கிறது. அதை சுட துருப்புக்கள் துப்பாக்கிகளை வீசுகின்றன எங்கள் ரேடர்களில் ஒரு மேகம் கூட தேசபக்தி மறைக்கக்கூடாது என்று சவால் விடுகிறது.
இந்த வறுத்தலில் கொஞ்சம் மழை பெய்யக்கூடும் ஏன் இல்லை? அதை ஏன் மிஞ்சக்கூடாது? இல்லை, அதன் இருளைப் பாருங்கள் ரத்தம் மற்றும் வலி கதைகளில் மூடியது நம்முடைய வெறுப்பு நம்மை அதிலிருந்து வெளியேற்றுகிறது திரும்பிப் பார்ப்பது போல இது இடி மற்றும் மின்னலைக் கொண்டுள்ளது ஆயுதங்கள் இருக்கும்! ڈ
நாம் வலியில் இருந்தால் வேறு எங்கு வைக்க வேண்டும்? எங்கள் வெறுப்பு அதனுடன் ஆயுதம் வைத்திருந்தால் எது அதைத் தடுக்கும்? இதுபோன்றால், இந்த வறண்ட மற்றும் வறண்ட இடங்கள் பச்சை நிறமாக இருக்கலாம்பச்சை நிறத்திற்கு அஞ்சும் மக்கள் நிரந்தர ஹேமந்தாவின் கனவு. வானத்திலும் பூமியிலும் சுவர் மழை மேகங்கள் வெளியேறிவிட்டன அவர்களின் புகை மழையை வீழ்த்த வானத்தில் இறங்குகிறது தாடியில் எதிர்பார்ப்புகள் உள்ளன. ரேடார்கள் மற்றும் விமான எதிர்ப்பு துப்பாக்கிகள் வேலி கட்டப்பட்ட விண்வெளி போராளி எந்த ஈவும் கடக்காது என்று உறுதியாக இருங்கள் அவர்கள் மீதும் நம் மீதும் கருப்பு மேகம் விழாது.
நாட்டின் பாதுகாப்பு சந்தை மக்கள் அடக்கம் செய்யப்படுவதைத் தடுக்க பருவங்களை மாற்ற மேகங்கள் எப்போதுமே அவற்றின் அழிவைத் தேடுகின்றன. அதில் நாம் பார்த்தால் வெறுப்பு அல்லது மனச்சோர்வு அது நம்மிடமிருந்து எழுந்திருக்க வேண்டும். அதை வியர்வை அருகில் அழைக்கவில்லை இங்கே ஒரு பேயுவை அழைக்காமல்.

ദി ഓര്‍ഡര്‍ ഓഫ് തിങ്സ് (Short story)


ഓരോന്നിനും അതാതിന്‍റെ സ്ഥാനമുണ്ടെന്നു അതവിടെത്തന്നെ വെക്കുകയാണു വേണ്ടതെന്നും അയവുള്ള ഒരു തത്വം കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ ഞങ്ങള്‍ കുട്ടികളെ ഉപദേശിച്ചിരുന്നു. ഒരു വസ്തു- ഒരു തൂമ്പ, സൂചി, തേപ്പുപെട്ടി, സോപ്പ് എന്നിങ്ങനെ പലതും പിന്നീടാവശ്യം വരുമ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്തുവാന്‍ അത് ഒരു നിശ്ചിത സ്ഥലത്ത് വെക്കുന്നതു നല്ലതാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്കും തോന്നിയിരുന്നു.

ഓലിപ്പോ (OULIPO) സംഘത്തിന്‍റെ പരീക്ഷണാത്മകതയുടെ കുന്തമുനയായിരുന്ന څപെരക്കിന്‍റെ ലൈഫ് ഏയൂസേഴ്സ് മാന്വലില്‍چ ഇതേ ജാഗ്രതയോടെ വസ്തുക്കളും സ്ഥലങ്ങളും കഥാപാത്രങ്ങളായി മാറുന്നത് അല്പമൊരു കൗതുകത്തോടെ ഞാന്‍ വായിച്ചു പോയിട്ടുണ്ട്. വസ്തുക്കളുടെ സുദിര്‍ഘവും സൂക്ഷമവുമായ വിവരണങ്ങളിലൂടെ ആ കൃതി നാം പരിചിയച്ചതല്ലാത്ത ഒരു റിയലിസത്തെ മുന്നോട്ടു വെച്ചപ്പോഴാണ് യാഥാതഥ്യത്തിന്‍റെ കുഴമറിച്ചില്‍ ഒന്നു കൂടി തെളിഞ്ഞു വന്നത്. ആധുനിക കലയോടൊപ്പം ഉടലെടുത്ത ഭാഷാപരമായ പരീക്ഷണ പരത അതിന്‍റെ അതിരുകളോളം കൊണ്ടു പോയ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം.


ഫ്രഞ്ച് ആധുനികതയുടെ ഈ പരീക്ഷണഘട്ടത്തെക്കുറിച്ചു പന്യസിക്കുകയല്ല, പ്രത്യുത, ഈ സാധാരണ തത്വം അസാധാരണമായ അളവുകളോളം പോയ ചില കേരളീയ സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുക്കുവാനാണ് എന്‍റെ ശ്രമം.
എണ്‍പതുകളുടെ ഒടുവില്‍, എണ്‍പത്തിയേഴിലോ എണ്‍പത്തിയെട്ടിലോ ആണ് ഞങ്ങളുടെ സ്നേഹിതന്‍ സത്യജിത്തിന്‍റെ വീട്ടിലെ ആ പ്രവണത ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. കൃത്യമായി പറഞ്ഞാല്‍ ആ വീടിനടുത്തുള്ള ചാരായഷാപ്പില്‍ വെച്ചു മദ്യപിച്ചു കൊണ്ടിരിക്കെ ഒരു സുഹൃത്ത് വിവസ്ത്രനാവാന്‍ തുടങ്ങിയതും ഒടുവില്‍ ഷഡ്ഡിയൊഴികെ മറ്റെല്ലാമുരിഞ്ഞു മാറ്റി മദ്യം സേവിച്ചതുമായ ഒരു സംഭവത്തോടടുത്താണ് ഈ വിചിത്ര സംഗതിയും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

സത്യജിത്തിന്‍റെ മാതാപിതാക്കള്‍ അവന്‍റെ കുട്ടിക്കാലത്തു തന്നെ മരണപ്പെട്ടിരുന്നു. കോട്ടയത്തെയും തിരുവല്ലയിലേയും തെരുവു നാടക സംഘങ്ങള്‍, അരാജകവാദികള് ,ഒഡേസ, എസ്.സി.എം. ഡൈനമിക് ആക്ഷന്‍, പിന്നീട് സമീപനം കളക്ടീവ് എന്നിങ്ങനെ കീഴാളവും സാംസ്കാരികവുമായ ഒരു സവിശേഷ ചേരുവയായിരുന്നു സത്വജിത്തിന്‍റെ ആദ്യകാല രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. സി.ജെ. കുട്ടപ്പന്‍റെ നാടന്‍ പാട്ടുകളിലും അദ്ദേഹവും  മറ്റുപലരും ചേര്‍ന്നു രൂപപ്പെടുത്തിയ നാടകങ്ങളിലും തുടങ്ങി സംഗീതത്തെക്കുറിച്ചും കലയെക്കുറിച്ചും വ്യത്യസ്തമായോരു കാഴ്ചപ്പാടുള്ള പ്രതിഭാധനനും ഫോട്ടോഗ്രാഫറും  ഫലിത രസികനുമായ ഒരു വ്യക്തി യായിരുന്നു സത്യജിത്.

സി.എസ്. ഐ സഭക്കാരനായ പിതാവും ഈഴവ സമുദായക്കാരിയായ മാതാവും ചേര്‍ന്നതായിരുന്നു ആ കുടുംബം. സത്യജിത്തിന്‍റെ കാര്യങ്ങള്‍ നോക്കി നടത്തുവാനായി ഒരു ബന്ധുവും കുടുംബവും അവനോടൊപ്പം താമസിച്ചിരുന്നു. കുറച്ചു കാലം മുന്‍പ് മുബൈയിലെ ഒരാസ്പത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിച്ച സത്യജിത്ത് അക്കാലത്തു തന്നെ ഒരു തികഞ്ഞ ബൊഹീമിയന്‍ ജീവിതശൈലിയുടെ ഉടമയായിരുന്നു. ഒരു അരാജക വാദപരമായ ജീവിതശൈലി പിന്തുടര്‍ന്ന അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ വിശേഷങ്ങള്‍ കുറേകൂടി സൂക്ഷ്മമായി ഞാന്‍ ശ്രദ്ധിക്കുന്നത് ഒരു ദിവസം രാത്രി അവനോടൊപ്പം അവിടെ ചെലവഴിച്ച് പിറ്റേ ദിവസം രാവിലെ എണീറ്റ് സത്യജിത് പല്ലു തേക്കാന്‍ ബ്രഷ് എടുക്കുമ്പോള്‍ മുതലാണ്. ഓരോ ആളിന്‍റേയും ബ്രഷുകള്‍ ഒരു ചരടു കൊണ്ട് ബ്രഷ് ഇട്ടുവെക്കുന്ന കണ്ടേനറുമായി ബന്ധിച്ചിരുന്നു. പിന്നീട് ടി.വി. കാണാന്‍ വേണ്ടി കസേര വലിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ വലിച്ചിട്ട് ഇരിക്കാനായുമ്പോഴേക്കും കസേര പൂര്‍വ്വസ്ഥിതിയെ പ്രാപിച്ച് ഒരു കൂട്ടുകാരന്‍ വീഴുന്നതു കണ്ടു. സൈക്കിള്‍ ട്രൂബു കൊണ്ട് കസേരയും ഇങ്ങനെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരുന്നു.

വസ്തുക്കളുടെ ക്രമം (The order of things) മിഷേല്‍ ഫൂക്കോ എഴുതിയത് ഞങ്ങളുടെ വായനാ പരിധിയിലെത്തും മുന്‍പായിരുന്നുവെങ്കിലും ചില ക്രമങ്ങള്‍ അക്രമത്തോളമെത്തുന്നില്ലേ എന്ന ന്യായമായ സംശയം ഇതു ഞങ്ങളിലുണര്‍ത്തി. എന്നാല്‍ ബൈക്കു യാത്രക്കാരനായിരുന്ന ആ ഗൃഹനാഥന്‍റെ കണ്ണാടി വഴിയില്‍ വീണു പോയത് അതില്‍ അദ്ദേഹത്തിന്‍റെ പേരും വിലാസവും എഴുതിയ ടാഗ് ഉണ്ടായിരുന്നതു കൊണ്ട് തിരികെ കിട്ടിയതും മറ്റും ഈ സംശയങ്ങളില്‍ ചിരിയോടൊപ്പം അല്പം ഗൗരവം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ മറവിയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. "വസ്തുക്കള്‍ ചിതറി വീഴുന്നു, കേന്ദ്രത്തിനു പിടിച്ചു നില്ക്കാനാവുന്നില്ലڈ (Things fall apart, the centre doesn't hold) എന്നതിനു സമാനമായ ഒരുത്കണ്ഠ അദ്ദേഹത്തിലും പ്രതിഫലിച്ചതെങ്ങിനെയാണെന്ന് ഇന്നാലോചിക്കുമ്പോള്‍ സംശയം തോന്നുന്നു. ലോകത്തിന്‍റെ കേന്ദ്രമായി സ്വയം സങ്കല്പിച്ച ഒരു ജനതയ്ക്ക് അപരങ്ങളുടെ കര്‍തൃത്വവല്ക്കരണം ഉണ്ടാക്കിയ അസ്തിത്വ പരമായ ഭയം ചിനുവാ അച്ചബേ  ആ വരികളെ തന്‍റെ കൃതിയുടെ തലക്കെട്ടാക്കിക്കൊണ്ട് എടുത്തു ക്കാട്ടിയിരുന്നു. സര്‍വ്വാശ്ലേഷിയായ രചനാ കര്‍തൃത്വത്തിന്‍റെ ഭാഷയില്‍

I contain multitudes
I am many. (Walt Whitman, Leaves o Grass)

എന്നു കരുതിയിരുന്നവര്‍ ക്രമേണ തങ്ങളുടെ സ്വത്വം സമുദായം, വര്‍ണ്ണം, ജാതി, ദേശം, ലിംഗം, മതം, വര്‍ഗ്ഗം എന്നിങ്ങനെ അനേകം ഏകകങ്ങളുമായി ഒരു രാഗ- ദ്വേഷ ബന്ധത്തി ലാണെന്നും അപരത്തെ നിഷേധിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതുമായി സഹോദര്യത്തിലെ ത്തുക എന്നത് പോലും അനേകതലങ്ങളെ സ്പര്‍ശിക്കുന്ന അധികാരത്തെ എതിരിട്ടു കൊണ്ട് ഭാഷാശീലങ്ങളെ അട്ടിമറിച്ചു കൊണ്ടുമേ നടക്കുകയുള്ളു എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാതെ നിവൃത്തിയില്ലാത്ത ഗതിയിലായിരുന്നു. നമ്മുടെ കഥാപാത്രമായ മുരളീധരന് ഇതിനെ ഇത്തരം അംശങ്ങളിലല്ല, താനും ചുറ്റുപാടുമുള്ള വസ്തുക്കളുമായുള്ള ഒരു നിര്‍ണ്ണയനമായി ആണ് അഭിമുഖീകരിച്ചത്. ചുറ്റുപാടുമുള്ള സ്വന്തം വരുതിയിലുള്ള ഓരോ വസ്തുവിന്‍റേയും മേല്‍ സ്ഥലപരമായ ഒരു നിര്‍ണ്ണയനം സാധ്യമാക്കുന്നതിലൂടെ വ്യക്തികള്‍ക്ക് - വിശേഷിച്ചും സത്യജീത്തിനോ തനിക്കു ചുറ്റുമുള്ള മറ്റനേകം പേര്‍ക്കോ മേല്‍, അതല്ലെങ്കില്‍ അവര്‍ക്കുള്ളിലെ ആത്മവത്തകളുടെ സങ്കീര്‍ണ്ണ പ്രക്രിയകളെ നിയന്ത്രിക്കുവാനുള്ള അസാധ്യതയെ മാറ്റി വെച്ചു കൊണ്ട് വസ്തുപ്രപഞ്ചത്തിന്‍റെ ഒരു ചെറിയ അംശത്തിന്‍റെയെങ്കിലും മേല്‍ അതു സാധ്യമാക്കി അദ്ദേഹം സായൂജ്യമടയുകയായിരുന്നിരിക്കണം.

എന്നാല്‍ സ്വന്തം മക്കളുടെയും ഭാര്യയുടേയും മേല്‍ ഇത്തരമൊരു നിര്‍ണ്ണയനത്തിന് അദ്ദേഹം കൊതിച്ചില്ല എന്നു പറയാനാവില്ല. അതു കൊണ്ടാവണം ഒരു ദിവസം അവിടെ സന്ദര്‍ശിച്ച ഒരു സുഹൃത്തു കണ്ടത് അയാള്‍ സ്വന്തം മകനെ ഒരു ചങ്ങലയ്ക്കിട്ട് രണ്ടു താഴുകള്‍ ഉപയോഗിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ്. സ്വന്തം മകനെയും വസ്തുവല്ക്കരിക്കുവാനും സ്ഥാനപ്പെടുത്തുവാനുമുള്ള അദ്ദേഹത്തിന്‍റെ ശ്രമത്തെ നമ്മുടെ സുഹൃത്ത് എന്തു കൊണ്ടോ വേണ്ട രീതിയില്‍ മനസ്സിലാക്കുകയോ ശ്ലാഘിക്കുകയോ ചെയ്യാന്‍ മടിച്ചു എന്നു മാത്രമല്ല ഒന്നാന്തരം തെറിവിളിച്ച് ദേഷ്യപ്പെടുകയും ചെയ്തു. ഒന്നാലോചിച്ചാല്‍ വസ്തു പ്രപഞ്ചത്തിനും മനുഷ്യര്‍ക്കു തന്നെയും പല തരം ക്രമീകരണങ്ങളും അഴിച്ചു പണികളും സാധ്യമായതു കൊണ്ട് ഈ ക്രമീകരണം നമ്മുടെ സുഹൃത്തിന് ഇഷ്ടമായില്ല എന്നും അദ്ദേഹത്തിനതില്‍ അരുതായ്ക തോന്നി എന്നും അനുമാനിക്കുകയല്ലാതെ എന്തു വഴി?

ഭ്രാന്തന്മാര്‍, കുറ്റവാളികള്‍, സ്വാതന്ത്ര്യകാംക്ഷികളായ സ്ത്രീകള്‍, രാഷ്ട്രീയ എതിരാളികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി പലരിലും സമൂഹം വിജയകരമായി പരീക്ഷിച്ച ഈ ക്രമീകരണത്തെ ഒരു വ്യക്തി എതിര്‍ക്കുന്നതു ശരിയോ തെറ്റോ എന്ന നൈതിക പ്രശ്നം നൈതികവേദിക്കു വിട്ടുകൊടുത്തു തല്‍ക്കാലം ഞാനീ ആഖ്യാനത്തില്‍ നിന്നും പിന്മാറുന്നു.               

Saturday, August 3, 2019

കണ്ണുമൂടിടും വഴികള്‍






ഒരു നാടിന്‍റെ കണ്ണു മൂടുവാന്‍
ശ്രമിക്കുന്നവര്‍
തഴുതിട്ടു വെച്ച നിങ്ങളുടെ ശബ്ദം
ഇതിനകം നിഴലുകള്‍ മാത്രം പതിയുവാന്‍
തുടങ്ങിയ നമ്മളുടെ കണ്‍കാഴ്ചകളെയൊളിച്ച്
തെളിഞ്ഞു തുടങ്ങിയ
ആധിപത്യത്തിന്‍റേയും
അതിക്രമങ്ങളുടേയും ക്രമബദ്ധധത
അവിശ്വസിക്കുന്നതിലൂന്നി നില്‍ക്കുന്ന വിശ്വാസം
ആരിലും ചാപ്പ കുത്താവുന്ന നിയമ ഭീകരത
തടവുമുറിയിലെ വേദനകളുടെ
കുഴിവെട്ടിമൂടലുകള്‍
പശുവിന്നു ചവയ്ക്കാന്‍ മാത്രമായിപ്പോവുന്ന
പൗരസ്വാതന്ത്ര്യകാംക്ഷ
യുദ്ധത്താല്‍ മാറ്റിവെക്കപ്പെടുന്ന ധമ്മം
സാഹോദര്യത്തിന്‍റെ കഴുത്തറുക്കുവാനുള്ളത്
ഭരണമൊരു കൂടമായെടുക്കും ഏടാകൂടം
ആയുധവില്‍പനക്കാര്‍ വിറ്റ (അ)ക്രമസമാധാനം
ഒരുമിക്കുവാനുള്ള, ചെറുക്കുവാനുള്ള
വഴികളെ ആദ്യമേ അടയ്ക്കുവാനുള്ള
കര്‍മ്മ കുശലത
എന്നിട്ടും നശിക്കാത്ത പ്രജ്ഞയെ പൊള്ളിക്കുന്ന
വായ്ത്താരികള്‍
അരിയപ്പെട്ട നാവുകള്‍ കോര്‍ത്തുണ്ടാക്കിയ
മാലകളണിയിച്ചു പൂജയ്ക്കുവെച്ച കാഞ്ചനവിഗ്രഹങ്ങള്‍
എന്നിട്ടും ഓര്‍മ്മകളില്‍ ഇരുന്നു കുറുകുന്ന ഒരു കിളിയുടെ
ചിലമ്പല്‍ പോലെ നിന്‍റെ നാദം
നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേട്ടത്
ഇടിയോ ചവിട്ടോ കൊണ്ടു ഞെരിഞ്ഞു തീരാത്തത്
മുറിച്ചു മാറ്റുവാന്‍ ഇനിയും ശരീരഭാഗങ്ങളവശേഷിക്കുന്നത്
ദിശയറിയാത്ത ആ വടക്കുനോക്കിയുടെ
ദിശചൂണ്ടിക്കാട്ടുന്ന ഒരു ജീവന്‍!






Thursday, August 1, 2019

ആരെ നിങ്ങള്‍ക്കാവശ്യം?




ഏതു ജീവിയും സമ സൃഷ്ടിയെന്നോര്‍മ്മിക്കുമ്പോള്‍
എങ്ങിനെ ചിലതിനെയാദ്യമെന്നോതീടും ഞാന്‍?
മത്സരിക്കുന്നോര്‍ക്കുള്ള മന്ത്രങ്ങളങ്ങിനെ
മര്‍ത്യരെ മേലുകീഴായ് തമ്മാമ്മില്‍ പിരിക്കുമ്പോള്‍
ആരു നിന്‍ കൂട്ടാളി, യാരെതിരാളി?
ചോദിക്കുന്നുണ്ടു ഞാനെന്നോടു നിത്യവും
കൂട്ടാളിയോടില്ലേ ചിലതെതിര്‍ക്കുവാന്‍
എതിരാളിയില്‍ കാണ്മതുമില്ലേ ചിലതെടുക്കുവാന്‍?

ശത്രുവെന്നല്ലാ; ചിലപ്പോള്‍ പ്രതിയോഗി,
ചിലപ്പോള്‍ കൂട്ടാളിയും, എന്നല്ലാതെങ്ങിനെ കാണാനാവും
മര്‍ത്യരെ, ഒന്നിനെ തെരഞ്ഞെടുത്തൊപ്പമാക്കിയാല്‍
പിന്നെയൊക്കേറ്റിനോടും നിശ്ചിതമകലം പാലിക്കുന്നോര്‍
കാമിക്കയില്ലീ വഴി- സത്യം തന്നെ,
യെങ്കിലുമുറയ്ക്കില്ലെന്‍ പാദമാ പ്രതിഷ്ഠപോല്എന്നോതുന്നുവാരോ,
ഞാനോ മൂകമായ് കേള്‍ക്കുന്നതും.
സ്നേഹമാണെനിക്കുള്ള മന്ത്രമെങ്കിലോ
പിന്നെ വിമര്‍ശം പാടില്ലെങ്കിലെങ്ങിനെ പുലരും നാം?

ആരെയിന്നൊഴിവാക്കാന്‍, മര്‍ത്യരില്‍
ആരെയും കൂട്ടി ഞാന്‍ പോകുവാന്‍
എന്‍ യാത്രകള്‍ ? തിട്ടമില്ലെെനിക്കതും
പൊട്ടനായ്പ്പോയീ ഞാനീ മത്സരമുഖത്തയ്യോ,
ബുദ്ധിമാനോതീടുന്ന കുറ്റവും ഞാനേല്‍ക്കുന്നു.
ക്ഷമചോദിക്കുന്നുമില്ല ഞാന്‍,
ന്യൂനമന്യൂനം നമ്മളൊക്കെയും
ആകയാല്‍ ചില ചിരികള്‍ തന്‍
നാട്ടുവൈദ്യവുമെനിക്കുണ്ട്
വേദന മാത്രം തിന്നും ജീവിതം ഭയാനകമതിനാല്‍
ചിലമ്പുന്നു കാലുകള്‍ ചിലപ്പോള്‍
വീണ്ടും വീണ്ടുമടഞ്ഞ വാതില്ക്കലും!